ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇനിയങ്ങോട്ടു നോക്കേണ്ട ൩൨൯


അകായില് നിന്ന് ഒന്നുരണ്ട് ദീനസ്വരങ്ങൾ അത്യുച്ചത്തിൽ പുറപ്പെട്ടു. നാരായണ൯നായ൪ പടിഞ്ഞാറെ മുറ്റത്തിൽക്കൂടെ കടന്നു പോയി .പടിഞ്ഞാറ്റിമുറിയിലൂടെ ജനലിൽകൂടി അയാളുടെ ദൃഷ്ടി പോകാതിരുന്നില്ല. മാധവി ധാരധാരയായി കണ്ണീ൪ വാ൪ത്തും കൊണ്ട്തേങ്ങിതേങ്ങികരഞു വിങ്ങിതുടുത്ത മുഖത്തോടെ ജനലരികെ നിന്നു പ്രാണപ്രിയന്റെ അന്ത്യയാത്റ നോക്കിക്കൊണ്ടിരുന്നു.ദയനീയാവസ്ഥയിൽസ്ഥിതി ചെയ്യുന്ന തന്റെ ജീവിതേശ്വരിയെകണ്ട മാത്റയിൽഅയാളുടെ ഹൃദയം ഒന്നകൂടി തക൪ന്നു.രണ്ടു മൂന്നു ചുടുകണ്ണീ൪ കളങ്ങൾനിലത്തു പതിച്ചു . ഒരക്ഷരമെങ്കിലും ഉരിയാടുന്നതിന് അയാൾ ശക്തനായില്ല.തിരിഞ്ഞുതിരിഞ്ഞു നോക്കിയും കൊണ്ട് ആ കാമുക൯ പടികടന്നു പോയി. ..............................................................................

മധവിയുടെ  തല്ക്കാലത്തെ നില എന്തായിരിന്നുവെന്നു,  ഭാഗ്യവശാൽ  ഈ  ഭാഗം വായിക്കുന്നതിന്  എനിക്കൊരു  വായനക്കാരത്തിയെ കിട്ടുമെങ്കിൽ, അവരുടെ  സ്ത്രീഹൃദയത്തോടു  പറഞ്ഞു മനസിലാക്കുന്നതിന് വലിയ പ്രയാസമില്ല. പുരുഷനായ വായനക്കാരനോട്  പറയാനുള്ളതു  നാരായണൻനായരുടെ നില  തനിക്കാണെങ്കിൽ  ഉള്ള അനുഭവം എന്താണെന്നു തന്നെത്താനാലോചിച്ചു  രൂപീകരിച്ചു  കൊണ്ടാൽ മതി  എന്നാണ്.
             കാരണവരെ ഭയപ്പെടുന്ന കൂട്ടത്തിൽ  പെട്ടവർക്കു  കാരണവർ കാണിക്കുന്നതെല്ലാം  കണ്ണുംചീമ്മി 

സഹിക്കുകയെന്നിയെ ഗത്യന്തരമില്ലല്ലോ .കുട്ടക്കുറുപ്പിനെ ആളെഅയച്ച് വരുത്തിയതു നാരായണൻനായരുടെ സംബന്ധം നിർത്തലാക്കാൻ പറയുന്നതിനു വേണ്ടിആയിരുന്നു.അസൂയാലുക്കളായ അവിടുത്തെ ചിലപ്രമാണികൾ ഒത്തുചേർന്നു നാരായണൻ നായരുടെ പേരിൽ ചില ദോഷങ്ങൾ ആരോപിച്ചു മനയ്ക്ൽ ചെന്നു നമ്പൂതിരിയെ പറഞ്ഞുധരിപ്പിച്ച് അദ്ദേഹത്തെ കൊണ്ടു കുട്ടക്കുറുപ്പിനെ ഭേദിപ്പിച്ചു. . ദുരഭിമാനിയായ കുുറുപ്പിനു മരുമകളുടെ ഭർത്താവിനോടു വിരോധം വരുമാറു പല ഏഷണികളും അവർ പറഞ്ഞു പിടിപ്പിച്ചു. നാരായണൻ നായരെ

പറഞ്ഞയച്ചില്ലെങ്കിൽ ദേശക്കാരും ജാതിയിൽ കൂട്ടുകയല്ലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/249&oldid=165233" എന്ന താളിൽനിന്ന് ശേഖരിച്ചത്