ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൬ മംഗളോദയം വെച്ചിരിക്കുന്നത്.നമ്മുടെ ജീവിതത്തിൽ ഐഹികപാരത്രികങ്ങ ളെ ഉദ്ദേശിച്ചുളള എല്ലാ നടപടികൾക്കും പ്രമാണഭ്രതങ്ങളായ ത ത്വങ്ങൾ സംസ്കൃതഭാഷയിലാണു നിർബന്ധിച്ചിരിക്കുന്നത്.ചുരുക്കി പ്പറയുന്നതായാൽ ,സംസ്കൃതഭാഷയിൽ പ്രതിപാതിക്കാത്തതായിട്ട് ഒരു വിഷയവും ഇല്ലെന്നുതന്നെ പറയാം.ഇപ്രകാരമുളള സംസ്കൃത ഭാഷയുടെ ഉത്ഭവവും സ്ഥിതിയും ഈ നമ്മുടെ ഭാരതഖണ്ഡത്തിലാ ണെന്നു വരുമ്പോൾ ഏതദ്ദേശീയനായ ഏതൊരുത്തനാണ് ആ ഭാ ഷയിൽ അഭിമാനവും ബഹുമാനവും ഉണ്ടാകാത്തത്?

          വിശേഷിച്ചും,നമ്മുടെ കേരളഭാഷാസാഹിത്യത്തിൽ സംസ്കൃത

ത്തിന് എത്രമാത്രം ബന്ധമുണ്ടെന്നുളള സംഗതി നമുക്കെല്ലാവർക്കും അനുഭവഗോചരമാണ്.നമ്മുടെ പദ്യസാഹിത്യത്തിലുളള വൃത്താ ലങ്കാരനാദചമല്ക്കാരങ്ങളെല്ലാം മിക്കവാറും സംസ്കൃതത്തിലുളളവത തന്നെയാണ്.ഗദ്യസാഹിത്യത്തിലും ‌‌ഏതു സംസ്കൃതപദവും നമുക്കു പ്ര യോഗാർഹമായിത്തന്നെ കാണുന്നു.ദിനച്ചർയ്യയിൽ നാം നിശങ്കം പ്ര യോഗിക്കുന്ന നഖമുഖാദി സാധാരണ പദങ്ങൾക്കുപോലും ദ്രാവിഡ ശബ്ദങ്ങൾ ഇല്ലെന്ന മട്ടിലായിത്തീർന്നിരിക്കുന്നു.ഉണ്ടെങ്കിൽ അവയ്ക്കു പ്രചാരവും ഗൗരവവും പോരാ.ഇങ്ങിനെ പലപ്രകാരത്തിൽ നമ്മു ടെ നാട്ടുഭാഷകളിൽ കടന്നുകൂടി പ്രതിഷ്ഠയെ പ്രാപിച്ചിരിക്കുന്നുതുകൂ ടാതെ ഈ ഭാഷ ഈയിടയ്ക്കു ദൂരസ്ഥിതങ്ങളായ ദ്വീപാന്തരങ്ങളിലു ളള പണ്ഡിതന്മാരെപ്പോലും ആകർഷിച്ച വിസ്മയഭരിതരാക്കിത്തീർത്തി രിക്കുന്നു.സർവ്വതോമുഖമായ ഒരു ഉത്തമഭാഷയാണു സംസ്കൃതം.ആ ദികാലം മുതല്കേ ഈ ഭാഷ ഇന്നു കാണുന്നതുപോലെ‌ ഗ്രന്ഥമാത്ര ഗോചരമായിരുന്നുവോ,അഥവാ,സർവ്വജനീനമായ ഒരു ഭാഷയാ യി വളരെക്കാലം വിളങ്ങിയശേഷം ഒടുവിൽ വാർദ്ധക്യകാലത്തു ഉ പരിരംസുവായ ഉദ്യോഗസ്ഥനെപ്പോലെ 'റിക്കാർട്ടുകൾ'കൊണ്ടു മാ ത്രം യോഗ്യത അറിയിക്കേണ്ടതായ ഇന്നത്തെ നിലയിൽ എത്തിയ താണോ,എന്നുളള ഒരു വിചാരണ ഭാരതവർഷീയമായ നമുക്കു നി ശ്ചയമായും രസാവഹമായിത്തന്നെ ഇരിക്കും.

          സംസ്കൃതഭാഷയ്ക്കു വ്യവഹാരദശയിലിരിക്കുന്ന ഒരു ഭാഷയുടെ സ

കല ലക്ഷണങ്ങളും,നേരേമറിച്ച,സാഹിത്യമാത്രദൃഷ്ടമായ ഒരു കൃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/260&oldid=165244" എന്ന താളിൽനിന്ന് ശേഖരിച്ചത്