ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൬ മംഗളോദയം

മരപ്പലകകളങ്ങോട്ടു മാറ്റിവെച്ചു പൊന്മകൾ. മൂന്നാമാനന്ദിനത ട്ടും കരുനിരത്തി കൈവരങ്കചൂതും എടുത്തു കൈപിടിച്ചു.പിടിവര ങ്കചൂതിളക്കിക്കളിത്തുടങ്ങുന്നോരുനേരത്ത് അച്ചൂതിലും അവ്വരങ്കപ്പോ രിലും പോർതോറ്റു പോർ പിഴച്ചു മേച്ചിങ്ങാപ്പുറത്തു ചെട്ടിയാൻ. വെയ്യുതെടാ വെയ്യുതെടാ എന്റെ മേച്ചിങ്ങാപ്പുറത്തു ചെട്ടിയാനെ അങ്ങോട്ടു വെച്ച പണയം ഇങ്ങോട്ടു വീണ്ടുവെച്ചാണ് എന്നു കല്പി ച്ചു.കയ്ക്കു രണ്ടു കനകവള വിരൽ പത്തിനു മണിമോതിരം ഇങ്ങോ ട്ടു വീണ്ടെടുക്കുന്നു പൊന്മകൾ.നാലും മൂന്നും ഏഴാമാനന്ദിനതട്ടും കരുനിരത്തി,കൈവരങ്കചൂതെടുത്തു കൈപിടിച്ചു പിടിവരങ്കചൂ തെടുത്തു കളി തുടങ്ങുന്നോരു നേരത്തു ചെട്ടിയാന്റെ ചൂതിനെ വെ ട്ടി ചെട്ടിയാന്റെ കരു തടുത്തു.ചെട്ടിയാൻ പൂതിലും തോറ്റു തളർ പ്പെട്ടു അരയരിക്കുന്നു. വെയ്യുതെടാ വെയ്യുതെടാ എന്റെ മേച്ചി ങ്ങാപ്പുറത്തു ചെട്ടിയാനെ മാറ്റിമ്പം ചൂതിനടുത്ത പണയം പല തും വെയ്യ് എന്നു ചൊല്ലി. ചെട്ടിയാന്റെ കോട്ട ഗോപുരം മതി ലാസ്ഥാനം കണ്ടർമാളികയും കൂടി പണയമെഴുതി കൊടുക്കുന്നോരു നേരത്തിലുണ്ട് ഇങ്ങോട്ടു മാറ്റിവെക്കുന്നോരു നേരത്തിലുണ്ട് ചെട്ടി യാനെയെത്തിപിടിച്ചു ചെറുകയറാലെ വരിക്കക്കെട്ടി ചിത്രമണി ത്തൂണിനോടു ചേർത്തു കെട്ടുന്നോരു നേരത്തിലുണ്ടു.ചൂതാടും മണിപ്പ ലക തല്ലിപ്പൊളിച്ചു ചൂതാടും കരുകുത്തി മുറിച്ചു ചൂതാടുന്ന പട ക്കൊട്ടിളിന്റെ നാലുകോടിക്കൽ തീക്കൊളുത്തി. ചെട്ടിയാനുളള കാ ലത്തും ചോണാടുളള കാലത്തും പൂതാട്ടെന്നും മണിപ്പലകയെന്നും കേൾക്കരുതേ എന്നു ചൊല്ലി. ചങ്ങാതിയും ചങ്ങാതിയൊത്തു കി ഴക്കുംകൊല്ലം ചോണാട്ടു വിരുത്തൂണിലായി വഴിപ്പോരുന്നോരു നേര ത്തിങ്കലപ്പോൾ. ഇടുപടിതോരണം ഓടിക്കടന്നു അച്ചാലും അവ്വര ങ്കം കടന്നു കാറ്റിനെത്താകരിമ്പനയും കടന്നു നീരനങ്ങാതോടും പുഴയും കടന്നു പളുങ്കവട്ടപാറപ്പുറവും ഓടിക്കടന്നു കിഴക്കുംകൊല്ല

ത്തു പൊന്നിൻപോർ പടിക്കൽ നിവിരെ ചെന്നു വഴിപുറപ്പെട്ടു.എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/270&oldid=165254" എന്ന താളിൽനിന്ന് ശേഖരിച്ചത്