ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരോഹിതന് (കുറച്ചുനേരം ആലോചിച്ചിട്ടു) ``കാതറൈന് എന്നാകട്ടെ.’’ അനന്തരം പരിചാരിക അവളുടെ മുറിയില് കൊണ്ടപപോയി ഓമനിച്ചുറക്കി. വൃദ്ധന്മാര്ക്കു ഗാഢനിദ്ര കുറവാണെങ്കിലും,താനൊരു നല്ല കൃത്യം ചെയ്തു എന്ന ബോധം നിമിത്തം,സ്കാറന്സ്കിയും അന്നു നല്ലപോലെയുറങ്ങി. സന്ധ്യക്കുണ്ടായ സംഭവങ്ങളെല്ലാം അല്പവ്യത്യാസങ്ങളോടുകൂടി വീണ്ടും അയാളുടെ മുമ്പില് അഭിനയിക്കപ്പെട്ടു. നേരം വെളുത്തപ്പോയേക്കും തങ്ങളുടെ പാതിരിക്കു ഒരു ശിശുവിനെ മഞ്ഞില്ക്കിടന്നു കിട്ടിയെന്നും അതിനെ അയാള് ദത്തുപുത്രിയായി സ്വീകരിച്ചിരിക്കുന്നു എന്നുമുള്ള വാര്ത്ത മാറിന്ബര്ഗ്ഗു നിവാസികളുടെ ഇടയില് പരന്നുകഴിഞ്ഞു. അന്നുതന്നെ പത്ത്മണിയോടുകൂടി കുഞ്ഞിനെക്കണ്ടുകിട്ടിയ സ്ഥലത്തിനടുത്തുള്ള ഒരു തോട്ടില്, ഒരു ശവശരീരം ഒഴുകിനടക്കുന്നതായിക്കേട്ടു. തന്റെ കളഞ്ഞുകിട്ടിയ തങ്കത്തിന്റെ ബന്ധുക്കളപ്പറ്റി വല്ലതും അറിവാന് വഴിയുണ്ടെന്നു നിശ്ചയിച്ചു പുരോഹിതന് അവിടെ എത്തി. അപ്പോഴേക്കും ആധികൃതന്മാര് അദ്ദേഹത്തെ കരക്കു വലിച്ചിട്ടു പരിശോധനനടത്തിക്കഴിഞ്ഞിരുന്നു. അയാള് ആരാണെന്നുള്ളതിനു അതുകൊണ്ടു ഒരു തുമ്പും കിട്ടിയില്ല. അയാളുടെ ഉടുപ്പുകീശയിലുണ്ടായിരുന്ന ഒരു എഴുത്തുപരിശോധകന്മാര് കൊണ്ടുപോയിട്ടുള്ള തായി പാതിരി മനസ്സിലാക്കി. അത് വാങ്ങിക്കുന്നതിനു എഴുത്തുസഹിതം ഒരാളെ അയച്ചിട്ടു അയാള് മൃതശരീരത്തിനടുത്ത്ചെന്നു. ശവത്തെ മറച്ചിരുന്ന ഉടുപ്പുകളില്നിന്നു മരിച്ച ആള് ഒരു ഭടനാണെന്നു പാതിരി തീരുമാനിച്ചു. മരിച്ചിട്ടു അധികം നേരം ആയിട്ടില്ലാഞ്ഞതിനാല് ദേഹത്തിനു പറയത്തക്ക ദുര്ഗന്ധം ഉണ്ടായിരുന്നില്ല. തലമുടി ഒന്നുപോലും നരച്ചിട്ടില്ല. വയസ്സു ഉദ്ദേശം 50-ഓളം കാണും. മരണവേദനകൊണ്ടുണ്ടായിട്ടുള്ള വൈരൂപ്യം മുഖത്തെ ബാധിച്ചിരുന്നു എങ്കിലും അതില് സൌന്ദര്യത്തിന്റെ അവശിഷ് അല്പാല്പമായി പ്രകാശിച്ചിരുന്നു. ഇടതുവശത്തു ഹൃദയത്തിനു കുറച്ചുതാഴെ വെടികൊണ്ടുണ്ടായ ഭയങ്കരമായ ഒരു മുറിവില് നിന്നു മരണസമയം വരെ നിരന്തരമായൊഴുകിക്കൊണ്ടിരുന്ന രക്തത്താല് ഉടുപ്പിന്റെ പലഭാഗങ്ങളും നിറംമാറിക്കാണപ്പെട്ടു. ഷര്ട്ടിന്റെ ഒരറ്റത്തു രണ്ടക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/327&oldid=165261" എന്ന താളിൽനിന്ന് ശേഖരിച്ചത്