ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ഴുത്തിന്റെ അന്ത്യഭാഗമായതോടുകൂടി ബീമത്സമായ ഒരു പുച്ഛരസം അവളുടെ മപഖത്ത് ആവിര്ഭവിച്ചു.അലക്സിനയുടെ സ്വഭാവത്തെ പറ്റി നല്ലതുപോലെ അറിയാവുന്ന പാള് അനുകമ്പയോടുകൂടി രണ്ടുമൂന്നു പ്രാവശ്യം തന്റെ നേരെ നോക്കുന്നതു കാതറൈന് കണ്ടു എങ്കിലും അതിലന്തര്ഭവിച്ചിരുന്ന ഇംഗിതം,എന്താണെന്നു മനസ്സിലാക്കുന്നതിന് അവള്ക്കു കഴിഞ്ഞില്ല. സഹോദരന്റെ സ്വത്തിനു അനന്തരാവകാശം കാതരൈനാണെന്നു പ്രസ്താവിച്ചിരുന്ന വാചകം വായിച്ചപ്പോള് ആണ് ആ ദുഷ്ടയുടെ മുഖത്തു ഭാവഭേദം വന്നതെന്നു പ്രത്യേകം പറയണ്ട ആവശ്യമില്ലല്ലൊ. നിനക്കു പേടിയില്ലേ? എന്നു വൃദ്ധ വീണ്ടും ചോദിച്ചപ്പോള് `എന്തു ചെയ്തും എന്റെ അച്ഛനെ രക്ഷിക്കണം. ആ കാര്യത്തില് എനിക്ക് അശേഷം ഭയമില്ല’ എന്നായിരുന്നു ആധീരകുമാരിയുടെ ഉത്തരം. `എന്നാല് ഞാന് പോകുന്നു’ എന്നു ദൃഢനിശ്ചയദ്യോതകമായ സ്വരത്തില് അലക്സിനയോട് പറഞ്ഞു,കാതറൈന് വാതുക്കല് നിന്നിരുന്ന പാളിന്റെ കുതിരയുടെ പുറത്തു ചാടിക്കയറി

ഈ ധീരകൃത്യംകണ്ട് അതിശയിച്ച് അലക്സിനയും പാളും സ്തബ്ധമായി നില്ക്കുന്നതിനിടയ്ക്കു കുതിര പെണ്കുട്ടിയെയുംകൊണ്ട് അവരുടെ ദൃഷ്ടികളില് നിന്നു മറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/338&oldid=165272" എന്ന താളിൽനിന്ന് ശേഖരിച്ചത്