ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം കമ്പനി

                                              ക്നുപ്തം,തൃശ്ശിവപ്പേരൂര് 
                     1080-ലെ റഗുഃലക്ഷനായ കൊച്ചി കമ്പനി റഗുലേഷനനുസരിച്ചു
                                           രജിസ്റ്ററാക്കപ്പെട്ടതു.
                                        മൂലധനം ഉറപ്പിക 1,00,000
                      ഈ മൂലധനത്തെ ഷേയര് Iക്കു 10ഉറുപ്പിക വീതം 10,000
                                   ഷേയറുകളായി ഭാകിച്ചിരിക്കുന്നു.
                                            ഡയറക്ടർമാർ 

1.മഹാമഹിമശ്രീകൊച്ചി 9-ാംകൂര് രാമവര്മ്മ അപ്പന്തമ്പുരാന് തിരുമനസ്സുകൊണ്ട് 2.ബ്രാമശ്രീ എ.കെ.ടി.കെ.എം.ചെറിയ നാരായണന് നമ്പൂതിരിപ്പാട് അവര്കള് 3.“ മാത്തൂര് വാസുദേവന് നമ്പൂതിരിപ്പാട് ” 4.“ കരിയന്നൂര് മനയ്ക്കല് വാസുദേവന് നമ്പൂതിരി ” 5.“ ഒരുപുലാശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ” 6.“ മരാരാ ബഹുമാനപ്പെട്ട കവളപ്പാറ മൂപ്പില് നായര് ” 7.“ കൊല്ലങ്കോട്ട് മാധവ രാജാ ” 8.“ ടിസി കൃഷ്ണമേനോന് ” 9.“ എകെ കുഞ്ഞന് രാജാ "


                                              ആഡിറ്റര്-പി.യജ്ഞരാമയ്യര്.

ലീഗല് അഡ്വൈസര്-കെ കുഞ്ഞുണ്ണിനായരവര്കള് ബി.എ,ബി.എല്., ഹൈക്കോര്ട്ടുവക്കീല്,തൃശ്ശിവപ്പേരൂര്

                              മാനേജര്-സി.കുഞ്ഞിരാമന് മേനോന്.

                                 കമ്പനിയുടെ പ്രധാന ഉദ്ദേശങ്ങൾ.

1 വളരെ ഉപകാരപ്രദങ്ങളും,ദുര്ല്ല്ലഭങ്ങളും,ഇതുവരെ അച്ചടിക്കാത്തവയുമായ വിവിധവിശയങ്ങളിലുള്ള സംസ്കൃത പുസ്തകങ്ങളും മലയാളപുസ്തകങ്ങളും, പരിഷ്കൃതരീതിയില് അച്ചടിച്ചു പ്രസിദ്ധാചെയ്യുന്നതിനും,മറ്റുപുസ്തകങ്ങള് അബദ്ധംകൂടാത്ത വിധത്തില് അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നതിന്നും അച്ചടിസംബന്ധമായിട്ടുള്ള വൈന്റു മുതലായ പ്രവൃത്തികള് സുകുമാരരീതിയില് നടത്തേണ്ടതിന്നും വേണ്ടി ഏറ്റവും ഉയര്ന്ന സ്ഥിതിയില് കമ്പനിവകയായ കേരളകല്പദ്രുമം അച്ചുകൂടാതെ പരിഷ്കരിച്ചു ന്നാക്കുക. 2 ദേവനാഗരത്തിലും,മലയാളത്തിലും,ഇംഗ്ലീഷിലും മിതമായ നിരക്കിന്മേല് സകല അച്ചടിപ്രവൃത്തികളും വൃത്തിയായി നടത്തികൊടുക്കുകയും സാദല്വാരം (സ്റ്റേഷനറി) മുതലായ സാധനങ്ങള് ഉണ്ടാക്കിയും വാങ്ങിയും വ്യാപാരം നടത്തുകയും ചെയ്തു 3 മംഗളോദയം മാസിക അതിന്റെ ഉദ്ദേശങ്ങള് ഉല്കൃഷ്ടസ്ഥിതിയില് അധിക്കത്തക്കവണ്ണം പരിഷ്കരിച്ചു നടത്തുകയും ചെയ്തു. 4 പല ഭാഷയിലുള്ള പുസ്തകങ്ങള് വരുത്തിയും അച്ചടിച്ചും കമ്പനി വക ഇപ്പോഴുള്ള ബുക്കുഡിപ്പോ പരിഷ്കരിക്കുക.

ഷേയറുകള് ഇനിയും വില്ക്കുവാനുണ്ട്. ഷേയര് വാങ്ങുവാന് ഇഷ്ടപ്പെടുന്നവര് രേഖാമൂലമായി ഉടനെ മാനേജര്ക്ക് അറിവുകൊടുക്കേണ്ടതാണ്.

PRINTERS AND PUBLISHERS-THE MANGALODAYAM CO...LTD...THRISHIVAPERURE










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/340&oldid=165274" എന്ന താളിൽനിന്ന് ശേഖരിച്ചത്