ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ക്കു ഇവിടെ, കെ കൊച്ചുണ്ണിത്തമ്പുരാന് എന്നൊരാള് ഒരു വ്യാഖ്യാനമെഴുതിക്കാണുകയുണ്ടായി. മൂലത്തിന്റെ അര്ത്ഥത്തിനും,സ്വാരസ്യത്തിനും കോട്ടവും കുറവും വരുത്തുന്ന ഈ വ്യാഖ്യാനത്തെപ്പറ്റി രണ്ടു വാക്കു പറയുന്നതു അത്യാവശ്യകമായിത്തോന്നുന്നു. സാധാരണ വ്യാഖ്യാനങ്ങളുടെ പ്രയോജനം മൂലാര്ത്ഥത്തെ മുഴുവന് വെടിപ്പായി വെളിപ്പെടുത്തുക എന്നുള്ളതാണെങ്കില് മിസ്റ്റര് തമ്പുരാന്റെ വ്യാഖ്യാനത്തിനു ആ പേരേ പറഞ്ഞുകൂടുന്നതല്ലെന്നു തീര്ത്തു പറയാം. മൂലത്തിനു വിരുദ്ധമായും,അസംഗതമായും,അപഭ്രഷ്ടമായും ഉള്ള വിവരണങ്ങളടങ്ങിയിട്ടുള്ള ഈ വ്യാഖ്യാനം അദ്ധ്യേതൃവര്ഗ്ഗത്തിന്റെ മസ്തിഷ്കത്തെ മലിനീകരിക്കുക തന്നെ ചെയ്യുന്നുണ്ട്. ഒരു ഗ്രാമവിദ്യാലയത്തിലെ ബാലവിദ്യാര്ത്തിക്ക്പോലും പിഴ കണ്ടുപിടിക്കത്തക്കവണ്ണം അത്ര അപഭ്രഷ്ടമായിട്ടുള്ള ഈ വ്യാഖ്യാനം എഴുതുന്നതിനുവേണ്ടി ചിലവഴിച്ച സമയത്തെ വ്യാഖ്യാതാവു വേറെ ഏതെങ്കിലും അറിയാവുന്ന ഒരു തൊഴിലിനായി വിനിയോഗിച്ചിരുന്നുവെങ്കില് അതു അദ്ദേഹത്തിനും വിദ്യാര്ത്തികള്ക്കും ഒരുപോലെ ഉപകാരമായിത്തീരുമായിരുന്നു.ഇനി പാഞ്ഞിട്ടു ഫലമില്ലല്ലൊ.പരപ്രത്യയനേയബുദ്ധികളായുള്ള വായനക്കാര് മാത്രം തെറ്റിദ്ധരിക്കാതിരിക്കുന്നതിനുവേണ്ടി തമ്പുരാനവര്കളുടെ വ്യാഖ്യാനത്തിലുള്ള ഏതാനും അപഭ്രംശങ്ങളെ സ്ഥാലീപുലാകന്യോയേന ഇവിടെ നിര്ദ്ദേശിച്ചുകൊള്ളുന്നു.

`താദുകൈ്സ്വരവിഹാരമേദൂരം’ എന്നാതിയായ ദ്വിതീയപദ്യത്തിലുള്ള`സ്മാരംസ്മാരം’എന്ന പദത്തെ അടിസ്ഥാനമാക്കി തന്യരാന് അതില് സ്മരണാലങ്കാരത്തെ സമര്ത്തിച്ചുകൊള്ളുന്നു`സദൃശാനുഭവാദ്വസ്തുതിഃസ്മരണമുച്യതേ’എന്ന അലങ്കാരലക്ഷണമനുസരിച്ചു സാദൃഷ്യമൂലകസ്മരണം വര്ണ്ണിതമാകുന്ന സ്ഥലങ്ങളില് മാത്രമേ `സ്മരണാ’ലങ്കാരത്തിനു പ്രസക്തിയുള്ളൂ.പ്രകൃതത്തിലെ കൃഷ്ണകര്ത്തൃകമായ സ്മരണം സാദൃഷ്യമൂലകമല്ലെന്നു കൊച്ചുകുട്ടികള്ക്കു പോലും യുഗ്രഹമാണ്.ഒരു സ്നേഹിതനെ പറ്റി ഓര്മ്മിച്ചാലും,കാപ്പികുടിക്കുന്നതിനെ ഓര്മ്മിച്ചാലും മറ്റും സ്മരണാലങ്കാരമുണ്ടാകുന്നപക്ഷം ഇനി അലങ്കാരങ്ങള്ക്കു വല്ല പഞ്ചവുമുണ്ടോ?കവിതാവനിതയെ പിടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/342&oldid=165276" എന്ന താളിൽനിന്ന് ശേഖരിച്ചത്