ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാര്യങ്ങളിലും പ്രയത്നത്തിന്നു ഭേദം ഉണ്ടായിരിക്കുമെന്നുള്ളതു നിസ്സംശയമാണ്. ഈശ്വരന്റെ പ്രയത്നം നിത്യമാകണമെങ്കിൽ അത് ഏകമോ അതോ അനേകമോ? ഏകമാണെങ്കിൽ അതു വിവിധങ്ങളായ കാര്യങ്ങൾക്കു ഹേതുവായിരിക്കയില്ല. ഇനി, പ്രയത്നങ്ങൾ അനേകങ്ങളും നിത്യങ്ങളുമാണെന്നുവരികിലും, പ്രളയത്തിന്നു ഹേതുഭൂതമായ പ്ര- യത്നാസൃഷ്ടിസമയത്തിങ്കലും, സൃഷ്ടികാരണഭൂതമായ പ്രയത്നം പ്രളയകാലത്തിലും നിൽക്കുന്നതുകൊണ്ട്, അവ രണ്ടിന്നും അനോന്യവിരോധമുള്ളതിനാൽ സൃഷ്ടിയാകട്ടേ പ്രളയമാകട്ടേ ഉണ്ടാവാനവകാശമില്ല. ഇനി, ലോകത്തിൽ സാവയവമായിട്ടുള്ള സ൪വവും കാര്യമാകുന്നതുകൊണ്ട് സാവയവമായ പൃഥിവ്യാദിക്കും കാര്യത്വമുള്ളതിനാലും, കാര്യത്തിന്നു തീ൪ച്ചയായും ഒരു ക൪ത്താവുവേണ്ടതിനാലും പൃഥിവ്യാദികളുടെ ക൪ത്താവിനെ ഈശ്വരനാണെന്നു നി൪ണയിക്കാമെന്നാണെങ്കിൽ അതും സാധുവായിരിക്കയില്ല. ഈശ്വരന്ന്, ഒരു ക൪ത്താവിന്നാവശ്യമുള്ള ഇച്ഛാപ്രായാത്നാദികൾ ഇല്ലെങ്കിൽ അദ്ദേഹത്തിന്നു ക൪ത്തൃത്വം സിദ്ധിക്കുന്നതും എങ്ങിനെയാണ്? പിന്നെ ഒരു ശരീരിയാൽ കൃതമായിട്ടുള്ളതെല്ലാം വൃദ്ധിമത്തായിരിക്കുന്നതാണ്. പൃഥിവി, ആകാശം മുതലായതൊന്നും അങ്ങിനെയായിക്കാണുന്നില്ല. അതിനാൽ ഈശ്വരനെ പൃഥിവ്യാദിയുടെ ക൪ത്താവായിട്ടു കല്പിക്കുന്നതായാൽ അദ്ദേഹം ജളനാണെന്നു വന്നുപോകും അതുകൊണ്ട് സൃഷ്ടിപ്രളയങ്ങളിലെന്നപോലെതന്നെ ഈശ്വരന്റെ സദ്ഭാവത്തിലും പ്രമാണം കാണുന്നില്ല. ഇത്രമാത്രംകൊണ്ടും ആയില്ല. ഈശ്വരസത്തയെ സ്വീകരിക്കുന്നതുകൊണ്ട് പ്രയോജനവും ഇല്ല. സൃഷ്ടിസംഹാരങ്ങൾ മിഥ്യാകല്പിതങ്ങളാണെന്നു സ്താപിച്ചിട്ച്ചിട്ടുണ്ടല്ലൊ. അതിനാൽ സൃഷ്ടിസംഹാരക൪ത്തൃത്വത്തിനുവേണ്ടി ഈശ്വരനെ അംഗീകരിക്കേണ്ടതില്ല. വേദപ്രമാണ്യത്തെ സംരക്ഷിക്കുവാനും ഈശ്വരന്റെ അപേക്ഷയില്ല.ശബ്ദാ൪ത്ഥസംബന്ധാ നിത്യമാകയാൽ

ശബ്ദസ്വരൂപമായ വേദത്തിനും പ്രമാണ്യം സിദ്ധമാകുന്നു. ഇനി ക൪മ്മഫലപ്രദാനക൪ത്താവായിട്ടും ഈശ്വരനെ സ്വീകരിക്കണമെന്നില്ല.ജ്യോതിഷ്ടോമാദിയായ ധ൪മ്മംകൊണ്ടാണ് സ്വ൪ഗ്ഗഫലം സിദ്ധിക്കുന്നതെന്നു വേദം ശാസിക്കുന്നു. പിന്നെ,ജ്യോതിഷ്ടോമാദിയായ യാഗാ അപ്പോൾ തന്നെ നശിക്കുന്നതുകൊണ്ട് കാലാന്തരത്തിൽ ഫലം സിദ്ധിക്കുന്നതെങ്ങിനെയാണെന്നു ശങ്കിപ്പാൻ പാടില്ല. യാഗാ നശിച്ചാലും അതിന്റെ ഒരു വ്യാപാരം, അല്ലെങ്കിൽ ശക്തി പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/102&oldid=165289" എന്ന താളിൽനിന്ന് ശേഖരിച്ചത്