ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടിച്ചതു തനിക്ക് പരിചയമുള്ള സ്റ്റാറഫോ൪ഡിലെ റിച്ചാ൪ഡ് ഫീൽഡ് എന്നൊരാളായിരുന്നു. ഈ കൃതിയെ എല്ലാവരും വലിക്കുകയും , അതിന്റെ സാരാംശങ്ങളെ ഗ്രഹിച്ചു ബഹുമ്നിക്കുകയും ചെയ്തു. അടുത്ത സവത്സരത്തിൽ വേറൊരു കാവ്യം പുറപ്പെട്ടു., സ്പ൯ഡ൪ ഒരിക്കൽകൂടി ഷേക്സ്പിയറെ ബഹുമാനിച്ചെഴുതി. ഈ സമയത്താണ് സതാംപ്ട൯പ്രഭു , ഷേക്സ്പിയ൪ വളരെക്കാലമായി വിചാരിച്ചുവന്നിരുന്ന ഒരു സ്ഥലം മേടിപ്പാനായി ആയിരം പവ൯ കൊടുത്ത്ത് എന്ന് കേൾവിയുണ്ട്

                 ഇപ്പോൾ അദ്ദേഹത്തിനു നാനാവിധത്തിലും ഭാഗ്യം വന്നുകൂടി.  എലിസബത്ത് രാജ്ഞി അദ്ദേഹത്തെപ്പറ്റി കേട്ട് ആനന്ദിക്കുകയും , അദ്ദേഹം വളരെ ബുദ്ധിമാനാണന്നെരുളിച്ചെയക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ പരാകൃമികളായ  എല്ലാ പ്രഭുക്കളും  അദ്ദേഹത്തിന്റെ സ്നേഹിതന്മാരായിത്തീ൪ന്നു. 
                        ഈ മഹാന്ന് ൧൫൯ന്ന്-ൽ ഒരു വലിയ കഷ്ടം നേരിട്ടു. ആ കൊല്ലത്തിൽ തന്റെ ഏകപുത്രനായ ഹെംനട്ടു ൧൧- വയസ്സിൽ മരിച്ചു ,.  അദ്ദേഹത്തിനു ഇരു നിമിത്തം  വളരെ വ്യസനം ഉണ്ടായി . 
       ഷേക്സ്പിയ൪ തന്റെ അഛനമ്മമാരെ വാക്കുകൊണ്ടും ദ്രവ്യം കൊണ്ടും സഹായിച്ചു., താ൯ ഒരു നല്ല പുത്രനാണെന്ന് തെളിയിച്ചു.  പണയത്തിലിരുന്ന തന്റെ അമ്മയുടെ ഭൂസ്വത്തുക്കളെ വീണ്ടെടുത്തുകെടുക്കുകയും, തന്റെ സ്വദേശത്തിൽ ഒരു നല്ല ഭവനം വാങ്ങി മാതാപിതാക്കന്മാരെ അവിടെ താമസിപ്പിക്കുകയും ചെയ്തു. 
                  അദ്ദേഹം ഇപ്പോഴും നാടകരംഗം വിട്ടില്ല. ലണ്ടനിൽ സൌത്വാക്ക് എന്ന ദിക്കിൽ അദ്ദേഹത്തിനു താമസിപ്പാ൯ ഒരു ഗ്രഹമുണ്ടായിരുന്നു. സുഖവാസത്തിന്നായി അദ്ദേഹം കൂടെക്കൂടെ  സ്വദേശമായ സ്റ്റാററ് ഫോ൪ഡ്  ഒരു നാട്ടു പ്രദേശമായിരുന്നതിനാലും പട്ടണങ്ങളിലെപ്പോലെ ബഹളമില്ലാതിരുന്നതിനാലും അദ്ദേഹം സാഹിത്യ പരിശ്രമങ്ങൾക്കായിരിക്കാം അവിടെ ഇടക്കിടക്ക് പോയിരുന്നത് . സ്വദേശത്ത് വളരെ സ്ഥലങ്ങൾ വാങ്ങുകയും , ഐഹിക കാര്യങ്ങളിൽ വിവേകവും ജ്ഞാനവും ശരിയായി തിരിച്ചറിയുവാനുള്ള ശക്തിയെ പ്രദ൪ശിപ്പിക്കുകയും ചെയ്തു. 

ഷേക്സ്പിയ൪ ൧൬0൪-ൽ രംഗത്തിൽനിന്നുംവിരമിച്ചു,. അപ്പോൾ ൪oവയസ്സേ പ്രായമായിരുന്നുള്ളൂ. ഇതിനിടയ്ക്ക് അദ്ദേഹം ആ കാലതത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/109&oldid=165296" എന്ന താളിൽനിന്ന് ശേഖരിച്ചത്