ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആംഗ്ലേയകാളിദാസ൯ അദ്ദേഹം വലിയൊരു തത്വജ്ഞാനിയും ചരിത്രം, പുരാണങ്ങൾ,നീതിന്യായങ്ങൾ , ലോകപരിചയം, മുതലായ അനേകം കാര്യയ്യങ്ങളിൽ അന്യാദൃശമായ അറിവുള്ളവനും ആണെന്നു അദ്ദേഹത്തിന്റെകൃതികൾ തെളിയിക്കുന്നു. അദ്ദേഹം ലോകത്തെ ഒരു രംഗമായും സ്ത്രീപുരുഷ൯മാരെ അഭിനയിക്കുന്നവരായും കല്പിച്ച് ഒരാൾക്കു ഏഴുതരം അഭിനയം ഉണ്ടെന്നു എത്ര ശരിയായി പ്പറഞ്ഞിരിക്കുന്നു!.ഒന്നാമത്തേത് അമ്മയുടെ മടിയിൽ കിടന്നുകരയുക,രണ്ടാമത്തേതു മനസ്സില്ലാതെ എഴുത്തുപള്ളിയിലേക്കു പോവുക;മൂന്നാമത്തേതു ഒരു യുവാവും വിവാഹാലോചനയുള്ളവനും ആയ അവസ്ഥ; നാലാമത്തേതു ജീവിതയുദ്ധത്തിലെ ഒരു പട്ടാളക്കാരനും, തനിക്കു നിയമനി൪മാണസഭയിൽ മെമ്പറാവണം, ഇമ്പീരിയൽ സഭയിൽ മെമ്പ൪സ്ഥാനം കിട്ടണം, സുരേന്ദ്രനാഥബാന൪ജ്ജിയോ ജസ്റ്റീസീ കൃഷ്ണസ്വാമി അയ്യരോ ആവണം എന്നൊക്കെ പറഞ്ഞുകൊണ്ട് അതിനുവേണ്ടി യുദ്ധമദ്ധ്യേ ഭീരങ്കിക്കുനേരെനിന്നു മരിപ്പാ൯കൂടി ഒരുക്കമായിരിക്കുന്നവനും ആയ അവസ്ഥ;അഞ്ചാമത്തേതു ഒരു ജ്ഞാനിയുടെ അഭിനയമാണ്. അപ്പോൾ രാമായണം മുതലായതു വായിക്കുകയും ഔപാസനാഗ്നിഹോത്രാദിക൪മ്മങ്ങൾ കഴിക്കുകയുംകുട്ടികൾക്കു ജ്ഞാനം ഉപദേശിക്കുകയുംചെയ്യും.. ആറാമത്തേതു രക്തം വലിഞ്ഞ് , ദേഹംമെലിഞ്ഞ്, എല്ലുകോലും മാത്രമായ ഒരു വയസ്സനാണ്. അപ്പോൾ അദ്ദേഹം കണ്ണടവച്ചും മുറുക്കുസഞ്ചിയോ മറ്റോ എടുത്തും എല്ലായ്പോഴും ചൊടിയില്ലാതെ പിറുപിറുത്തും ഇരിക്കും. ഏഴാമത്തേതു രണ്ടാമത്തെ കുട്ടിപ്രായമാണ്. പല്ലുകൾ വീണു, കണ്ണുകാണാതെയായി,ചെവികേൾക്കാതെയായി,എല്ലാറ്റിലും ഓ൪മക്കേടോടുകൂടി , ഒന്നിനോടൊന്നു യോജിക്കാതെ വ്യക്തമല്ലാത്ത ചില വാക്കുകൾ പുറപ്പെടുവിച്ച് , കൂറെ കഴിഞ്ഞാൽ രംഗത്തിൽ നിന്നു പോകൂം . ഇതാണു മനുഷരുടെ അവസ്ഥ.

ജനനം രംഗത്തിൽ പ്രവേശനവും, മരണം രംഗത്തിനിന്നു വരമിക്കയുമാണ്. ഇതേമാതിരി ഇനിയും അനേകം തത്വങ്ങൾ ഷേക്സ്പിയ൯ എഴുതിട്ടുണ്ട്. രാജസേവക്കാരുടെയും കുലപാതകികളുടെയും മാറാം ആവസ്ഥ വിവരിച്ചിരിക്കുന്നത്എത്ര വാസ്തവവും ആനന്ദകരവുംആയിരിക്കുന്നുവെന്നു വിവരിപ്പാ൯ പ്രയാസമാണ്. രംഗത്തിൽനിന്നു വിരമിച്ചതിനുശേഷം ഷേക്സ്പിയ൪ ൧വകൊല്ലം ജീവിച്ചിരുന്നു. ഈ കാലങ്ങളിൽ മാതാപിതാക്കളെ സന്തോഷിപ്പിച്ചും , മകളായ സുസേനയേയും കുട്ടികളേയും കണ്ടാനന്ദിച്ചും, സ്നേഹിത൯മാരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/111&oldid=165299" എന്ന താളിൽനിന്ന് ശേഖരിച്ചത്