ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടുമത്സരിച്ചു പൊരുതി നടത്തുന്നകൃത്തങ്ങളിൽ ജയം നേടിവന്നാലല്ലാതെ സമുദായഭവൃദ്ദി സിദ്ദിക്കുന്നതല്ലല്ലൊ, ഇങ്ങിനെയുള്ള സമുദായഭിവൃദ്ദിക്കു മൂലഭൂതമായ മത്സരത്തെയാണു കൂറുമത്സരം എന്നുപറയുന്നത്.

    മലയാളത്തിൽ  നമ്പൂതിരിമാരുടെ ഇടയിൽ‌ ഈവിധത്തിലുള്ള കൂറുമത്സരം പണ്ടുപണ്ടേ നടപ്പായിരുന്നു.  മലയാളികൾ ഒട്ടുക്കുതന്നെ  പന്നിയൂ൪ കൂറെന്നു ചൊ൪വവൂ൪കൂറെന്നും രണ്ടു കൂറായി വിഭജിക്കപ്പെട്ടിരുന്നു, ഈരണ്ടു കുറമകാരേയും വേറെ തിരിച്ചറിയുവാൻ തക്കവിധത്തിൽ മുണ്ടടുപ്പ്  ഭസ്മക്കുറി ചന്ദനക്കുറി മുതലായ  വേഷവിശേങ്ങളിലും കറിനമുക്കു്  നടവെടി മുറവിളി തുടങ്ങിയ ചട്ടങ്ങളിലും  മറ്റും എല്ലാം വ്യത്യാസം  കല്പിച്ചിട്ടുണ്ടായിരുന്നു  കാലക്രമം കൊണ്ട്  അവയിൽഅശ്രദ്ദനിമിത്തം  അവയെല്ലാംതേഞ്ഞുമാഞ്ഞുപോയകൂട്ടത്തിലായിത്തീ൪ന്നു  എങ്കിലും ഏറാടുപെരുമ്പടപ്പു  രാജസ്വരൂപങ്ങളിലും  അവയോടുചേ൪ന്നുനിൽക്കുന്ന   മറ്റുചില   വലിയ

കുഡുബങ്ങളിലും കൂറ്റുഭേദത്തിന്റെ ചിഹ്നങ്ങൾ രാജചിഹ്നഭേദങ്ങളെന്ന ഭാവത്തിൽ കാൺമാനില്ലെന്നില്ല. എന്നുമാത്രമല്ലാതെ പ്രയേണ നമ്പൂതിരിമാ൪ പോലും തങ്ങൾഇതിൽ ഏതു കുറ്റകാരാണെന്നു സൂക്ഷ്മമായിട്ടറിന്നുണ്ടോ എന്നുതന്നെ സംശയമാണ്. തൃശ്ശിവപ്പേ൪

തിരുനാവായ എന്നീയോഗങ്ങൾ  രണ്ടും കൊച്ചി  കോഴിക്കോട്  എന്നീ  രാജകുടുംബങ്ങൾ

ക്രമത്തിൽ ഇവയിലോരോന്നിൽ ചേ൪ന്നു നിൽക്കുന്നതാണെന്നു ധരിച്ചിട്ടുള്ളവ൪പോലും ചുരുക്കമായിത്തീ൪ന്നിട്ടുണ്ട്. ഇവരുടെഇടയിലുള്ള കുറു മത്സരവും ഉത്തമപാലസമ്പാദനത്തോളം നിലനിൽക്കാതെ ക്ഷുദ്രങ്ങളായ ചില ശുശ്കകലാഹങ്ങളെ മാത്രമുണ്ടാക്കിത്തീ൪ക്കുവാനെ മതിയാകുന്നുള്ളൂ. ഈ യോഗങ്ങൾ തമ്മിലുള്ള കുറുമത്സരം വേദവിഷയത്തിൽ മാത്രം അതുതന്നെ ചില പ്രയോഗസാമ൪ത്ഥ്യത്തെ സംബന്ധീച്ചിടത്തോളം കൊണ്ടുകഴിഞ്ഞുതാനും

എന്നമട്ടിൽ കലാശിപ്പിക്കാതെ വിവിധ ശാസ്ത്രപാണ്ഡിത്യം ശ്രൌതസ്മാ൪ത്തദിധ൪മ്മപരിജ്ഞാനാ ലൌകികവ്യവഹാരപരിചയം പാരത്രികപദസിദ്ദിപരിശ്രമം മുതലായവയിലും ക്കൂടിപ്പട൪ന്നുപിടിക്കത്തക്കവിധം പരപ്പിച്ചു വിടന്നതായൽ നമ്പൂതിരിമാരുടെ അഭ്യുദയത്തിന്ന് അതുതന്നെ വലിയഒരു സഹായമായിത്തീരുമായിരുന്നു.എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/119&oldid=165307" എന്ന താളിൽനിന്ന് ശേഖരിച്ചത്