ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൧ വർത്തമാനപത്രങ്ങൾ ൯
ചുരുക്കെഴുത്തിൽ പകർത്തെടുകാം ചുരുക്കെഴ്ത്തിൽ പകർത്തുകഴിഞ്ഞാൽ
ഉടനെ വേറെ ഒരുവൻ അത് അച്ചുനിരത്തുന്നവന്നു വായിച്ചുകൊടുക്കു
കയായി. വായിച്ചുകഴിയുന്നതിനോടുകൂടി യന്ത്രസഹായംകൊണ്ട് അച്ചു
നിരത്തിക്കഴിയും. അപ്പോഴക്കു വേറെ ഒരു യന്ത്രം അച്ചിന്മേൽ മഷിയിട്ടു
. വേറെ ഒരു യന്ത്രം കടലാസ് അച്ചിന്മേൽ വെച്ചടിച്ചുകഴിഞ്ഞു. അവി
ടുന്നങ്ങോട്ടുള്ള പ്രവൃത്തികളും ഇതുപോലെതന്നെ അതിജാഗ്രതയിൽ യന്ത്ര
ങ്ങൾ നിർവഹിച്ചു. ഇതെല്ലാം നമ്മൾക്കു വിചാരിപ്പാൻ കൂടി പാടില്ലാ
ത്ത വേഗത്തിൽ കഴിയുകയും ചെയ്യും. ഇങ്ങനെയുള്ള പ്രവൃത്തികൾ ഒരു
കൊല്ലത്തിന്റെ ആദി മുതൽ അവസാനംവരെ രാവും പകലും നടക്കണ
മെങ്കിൽ ഉടമസ്ഥന്മാർക്കുള്ള ചിലവെത്രത്തോളമുണ്ടായിരിക്കുമെന്നു വായ
നക്കാർ ആലോചിക്കുകയാണ് നല്ലത്. അവർക്കുള്ളവരവും ഇതുപോ
ലെതന്നെയാണ്. ഒരു ദിവസം ഈ പത്രത്തിന്റെ ഒരുലക്ഷത്തിൽപ്പുറം
കോപ്പി വിറ്റുവെന്നു പറഞ്ഞുവല്ലൊ. ഒരു കോപ്പിക്കു മൂന്നണ
വിലയുണ്ട്. എന്നാൽ ഒരു കൊല്ലം അതുകൊണ്ടെത്ര വരവുണ്ടാകുമെന്നു
കണക്കുകൂട്ടാമല്ലൊ. ഇതിന്നു പരസ്യങ്ങളിൽ നിന്നുതന്നെ കിട്ടുന്ന സം
ഖ്യ കൊല്ലത്തിൽ ൬൦൦൦൦൦൦-ത്തിലധികം ഉറുപ്പികയുണ്ടെന്നു കണ്ടിരിക്കു
ന്നു. ആ അറുപതു ലക്ഷത്തിനുപുറമെ പുസ്തകങ്ങൾ വിൽക്കുന്നതിൽ
നിന്നും വലിയ വരവുണ്ട്. "എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ"
എന്നൊരു വലിയ പുസ്തകക്കൂട്ടം ഇയ്യിടെ അവർ അച്ചടിച്ചുവിൽക്കയു
ണ്ടായി. അതിൽനിന്നുതന്നെ അവർക്ക് ഒരു കോടിയിലധികം ഉറുപ്പിക
വരവുണ്ടായിട്ടുണ്ട്. ഇതുപോലെ വേറെയും പുസ്തകങ്ങൾ വിറ്റുവരുന്നു
ണ്ട്..അസാമാന്യമായ വരവും അവയിൽനിന്നവർക്കുണ്ടാവുന്നുണ്ട്.
ഇങ്ങിനെയാണ് ടൈംസിന്റെ വരവുചിലവ്. അതിൽ കാണുന്ന പത്രാ
ധിപപ്രസംഗങ്ങളും ലേഖനങ്ങളും ഈ വരവുചിലവുകളെപ്പോലെത
ന്നെ ഗാംഭീര്യമുള്ളവയാകുന്നു. അന്നന്നത്തെ വിദ്വാന്മാരിൽവെച്ചു
പ്രധാനിയല്ലാതെ മറ്റാരും ഇതിന്റെ പത്രാധിപരാവുന്നതല്ല. യോ
ഗ്യന്മാരായിട്ടു വല്ലവരുമുണ്ടെങ്കിൽ അവരെല്ലാം ഇതിന്റെ ലേഖകന്മാരാ
യിരിക്കും.ഇങ്ങിനെയെല്ലാമിരിക്കെ ഈ പത്രത്തിനുണ്ടാകുന്ന പ്രചാ
രവും പ്രാബല്യവും വളരെ വർദ്ധിച്ചിരിപ്പാനേ തരമുള്ളുവെന്നു പറയേണ്ടതില്ലല്ലൊ.

ലണ്ടൻടൈംസിനേക്കാൾ അധികം പ്രചാരമുള്ള പത്രങ്ങൾ ഇംഗ്ല
ണ്ടിൽതന്നെ വേറെയുമുണ്ട്.എങ്കിലും പ്രാബല്യത്തിന്റെ കാര്യത്തിൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/12&oldid=165308" എന്ന താളിൽനിന്ന് ശേഖരിച്ചത്