ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪ മംഗളോദയം (പുസ്തകം)


ലക്കം൩) ഇന്ത്യയിലെ വജ്രഖനികൾ ൧൧൫ ഒരു ഉദാഹരണമായെടുക്കാം. ഇവിടെ ഖനികൾ ഒരുകാലത്തും ഉണ്ടാ യിരുന്നതായി തീർച്ചപ്പെടുത്തുവാൻ യാതൊരുതെളിവുംഇല്ല. മദിരാശി സംസ്ഥാനത്തിലെ കടപ്പ,ബല്ലാറി,കണ്ണൂർ എന്നീജില്ലകളും, ഹൈദര ബാദിലെ ഗോൾക്കൊണ്ട എന്ന സ്ഥലവും,മദ്ധ്യപ്രദേശങ്ങളിലെ സാം ബാലപുരം,ചാന്ദ എന്നീ ജില്ലകളും, ബങ്കാളത്തിലെ ചൊട്ടാനാഗപുര വും മദ്ധ്യ ഇന്ത്യയിലെ ബന്തൽകണ്ടും ആകുന്നു ഏതാനും അടുത്തകാല ത്തു വജ്രം എടുത്തവന്നിരുന്ന പ്രദേശങ്ങൾ.

  മദിരാശിസംസ്ഥാനത്തുണ്ടാവുന്ന വജ്രക്കല്ലുകളെല്ലാം ഗോൾക്കൊ

ണ്ടയിൽ കൊണ്ടുപോയി വിററുവന്നിരുന്നതുകൊണ്ട് അതുകൾ ഗോൾ ക്കൊണ്ട രത്നങ്ങൾ എന്നാണു വിചാരിക്കപ്പെട്ടിരുന്നത്. എന്നാൽ സൂറത്തിലും അതിന്നുചുററുമുള്ള പ്രദേശങ്ങളിലും താമസിച്ചുവരുന്ന ഗുജ റാത്തിവ്യാപാരികൾ കച്ചവടാവശ്യാർത്ഥം അനവധി കല്ലുകൾ സൂറത്തി ലേക്കു നേരിട്ടും കൊണ്ടുപോയിരുന്നു. മദിരാശിയിലെ ഈ ഖനികളിൽ നിന്ന് ൧൧൪ം-ാമാണ്ടുവരയേ രത്നങ്ങൾ എടുത്തുവന്നിരുന്നുള്ളൂ. അതി ന്നുശേഷം ഇവിടങ്ങളിലുള്ള ഖനികൾ ഫലപ്രാപ്തിയുള്ളതുകളായി കാണ പ്പെടാത്തതുകൊണ്ട് എല്ലാം ത്യജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരെപ്പോലെ വജ്രങ്ങളും ബ്രാപ്മണ, ക്ഷത്രിയ,വൈശ്യ,ശുദ്രഭേദേന വിഭജിക്കപ്പെട്ടിവിഭജിക്കപ്പെട്ടി ട്ടുണ്ട്. ഇതിൽ ബ്രാപ്മണവജ്രമാണ് ഏററവും അമൂല്യവും ഉൽകൃഷ്ട വും ആയിട്ടുള്ളതെന്നു പറയേണ്ടതില്ലൊ. കടപ്പ,ബല്ലാറി,കർണ്ണൂൽ എന്നീ ജില്ലകളിൽനിന്നു എടുത്തുവന്നിരുന്ന വജ്രങ്ങൾ ശുദ്രവർഗ്ഗത്തിൽ പ്പെട്ടവയാണ്. ഈ പ്രദേശങ്ങളിൽ നടത്തപ്പെട്ടിരുന്ന ഖനനരീതി വളരെ എളുപ്പമായിട്ടുള്ളതും ആയിരുന്നു. രത്നങ്ങൾ ഉണ്ടാകുമെന്നു കണ ക്കാക്കപ്പെടുന്ന ഭൂമിയിൽ ഉദ്ദേശം ൩൨ അടി ആഴമുള്ള ചതുരക്കുഴി യുണ്ടാക്കി അതിൽനിന്നും എടുക്കുന്ന ചളി,കല്ലു,മണ്ണു മുതലായ പദാ ർത്ഥങ്ങളെ മുകളിൽകൊണ്ടുവന്നു വളരെ നിഷ്തർഷയായി അരിക്കുമ്പോൾ അതുകളിൽ രത്നമുണ്ടെങ്കിൽ എടുത്തുശേഖരിക്കുകയാണുചെയ്തിരുന്നത് ഇങ്ങിനെ ചെയ്യുമ്പോൾ വജ്രങ്ങൾക്കുള്ള വിശേഷപ്രഭകൊണ്ട് അതുക ളെ പ്രത്യേകം തിരിച്ചെടുപ്പാൻ ഒട്ടുംതന്നെ പ്രയാസമുണ്ടായിരുന്നില്ല.

   ഏതാനും ഭാഗാമദിരാശിസംസ്ഥാനാധികാരത്തിൻകീഴിലും ഏതാ

നും നൈസാമിന്റെ അധികാരത്തിലും പെട്ടുകിടക്കുപന്ന ഗോദാവരി, കൃഷ്ണാ എന്നീ ജില്ലകളിൽ വിളഞ്ഞിരുന്ന രത്നങ്ങൾ ബഹുകാലം ഗോൾ

ക്കൊണ്ടരത്നങ്ങളെന്നു ലോകംമുഴുവനും കീർത്തിപ്പെട്ടിരുന്നു. ബ്രസീലിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/123&oldid=165312" എന്ന താളിൽനിന്ന് ശേഖരിച്ചത്