ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൦ മംഗളോദയം (പുസ്തകം)


കാലടി ശ്രീശങ്കരാചായ്യക്ഷേത്രത്തിലെ പ്രതിഷ്ഠ വരുന്ന കുംഭമാസ ത്തിൽ കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു. അതിന്റെ ആവശ്യത്തിലെ ക്കായി ശൃംഗേരിമാം ശ്രീശങ്കരാചായ്യസ്വാമി അവർകൾ മുൻകൂട്ടിത്തന്നെ പുറപ്പെട്ടിരിക്കുന്നതായും, കഴിഞ്ഞമാസം ൧൨൭൯ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നതായും അറിയുന്നു.

                        *    *   *   *   *
സംസ്കൃതചന്ദ്രിക,  സൂനൃതവാദിനി  എന്നീ  സംസ്കൃതപത്രങ്ങളുടെ  

പത്രാധിപരും പ്രസിദ്ധസംസ്കൃതപണ്ഡിതനും ആയഅപ്പാശർമ്മവിദ്യാ വാചസ്പതി അവർകൾക്ക്, ഭാരതധർമ്മണ്ഡലം എന്നുപേരായ ധാർമ്മികസഭയിൽനിന്നുവാദ്യാലങ്കാരനെന്നും,മഹോപദേശകനെന്നുംനമുരണ്ടു ബിരുദങ്ങൾ നൽകിയിരിക്കുന്നതായി. അറിയുന്നു.

                        *    *    *    *    *
 തിരുവനന്തപുരത്തുനിന്നു  ശ്രീകണ്ഠശ്വരം  ജി.  പത്മനാപിള്ള

അവർകളുടെ പ്രസാധകത്വത്തിൻകീഴിൽ പുറപ്പെട്ടിട്ടുള്ള "ഭാഷാവി ലാസം" എന്ന മാസികപത്രഗ്രന്ഥം ഞങ്ങൾക്കയച്ചുതന്നതുകിട്ടിയിരി ക്കുന്നു. കൊല്ലത്തിൽ ൧ ക മാത്രം വരിസംഖ്യയുള്ള പുതിയസഹജ വിയെ കേരളിയർ ആദരിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

                         *    *    *    *    *
  "മംഗളോദയ"ത്തിൽ  ഇതിനുമുമ്പ്  അനേകം  പ്രാവശ്യം  പ്രസി

ദ്ധപ്പെടുത്തീട്ടുണ്ടായിരുന്ന സമ്മാനലേഖനപരസ്യത്തെ അനുസരിച്ച് ഇടതുവരെയും ആരും ലേഖനങ്ങൾ അയച്ചുതന്നിട്ടില്ല.സമ്മാനലേഖ ന്നമെഴുതുവാൻ വിചാരിക്കുന്നവർ അവരുടെ ലേഖനങ്ങളെ വരുന്ന കംഭം ൩ാംക്കു മുമ്പയി കുട്ടിപ്പിക്കേണ്ടതാ​ണെന്ന് ഒന്നുകൂടി അറി ച്ചുകൊള്ളുന്നു. * * * * *

     ഇക്കഴിഞ്ഞഡിസമ്പർമാസംഒടുവിൽലാഹ്രൂരിൽവെച്ചുഭാരതമഹാ

ജനസഭ (കോൺഗ്രസ്സ്) കഴിഞ്ഞുകുടിയിരിക്കുന്നു.അതുസാബന്ധിച്ചു ബ്രാഹ്മണരുടെ അഭിവൃദ്ധിമാർഗ്ഗങ്ങളാലോചിപ്പാനായി ഒരുബ്രാഹ്മമണസദസ്സും, ക്ഷത്രിയരുടെ അഭ്യുദയത്തിന്നായിഒരുക്ഷത്രിയസഭയും കരകൌശലാഭിവൃദ്ധിക്കായി ഒരു കൈത്തൊഴിൽസമാജവും സ്ത്രീകളെമാത്രംസംബന്ധിക്കുന്ന കാര്യങ്ങൾ നിരൂപിപ്പാനായി ഒരു സ്ത്രീ സമിതിയും,ആചാരനടവികളെ പരിഷ്കരിപ്പാനായി ഒരു ആചാരസഭയും കൂടിയികരിക്കുന്നു. * * * * *

രിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/128&oldid=165317" എന്ന താളിൽനിന്ന് ശേഖരിച്ചത്