ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧ ഒരുപദേശം


       ൮- കടിഞാണിട്ട കുതിര-
             പ്പടി നമ്മളെയിശ്വരൻ
               പിടികൂടിവലക്കുന്നു
           വെടിയല്ലുള്ളതാണിത്.
       
   
      ‌ - ദിനംതോറും മരിക്കുന്നു
            ജനം കാണുന്നു നമ്മളും
            നിനക്കില്ലെങ്കിലും ചാക്കു-
            ണ്ടെനിക്കെന്നുള്ള വാസ്തവം

     ൧​​​- ഒരു രാപ്പകൽ പോകുമ്പോ-
          ളൊരുനാഴികയെങ്കിലും
          ഗുരുവാം ചിന്മയൻ തൃക്കാൽ
          കരുതാത്തതതിക്രമം

  ൧൧- ആരാണാ,രുടെയാണി,ഷ്ട-
         ന്മാരാ,രെങ്ങുന്നു വന്നു നാം
         പോരാ പോരകുന്നതെങ്ങോട്ടെ-
         ന്നാരാണോർക്കുന്നതൂഴിയിൽ.

 ൧൨- കുഡുംബം കാക്കലും മാറും
         കുഡുംബങ്ങൾ മുടിക്കലും
         മിടുക്കാവില്ലൊരുത്തർക്കു-
         മൊടുക്കം നിലതെറ്റിടും.
൧൩- പുത്രമിത്രകളത്രാദി
        യെത്ര നിസ്സാരമോർക്കുകിൽ
        ​​എത്രനാൾ നിൽക്കുമതിലെ-
        ന്തിത്ര സക്തിക്കു കാരണം?.

൧൪- വഴിക്കുവഴി നാം വീട്ടിൽ
       ക്കഴിക്കും കായ്യമോർക്കുകിൽ
       വഴിയന്വലമേറുന്ന
       വഴിപോക്കർകണക്കു താൻ.

൧൫- മരിച്ചാൽപ്പണമുള്ളോനും
      ദരിദ്രനുമൊരാശ്രയം

4*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/16&oldid=165337" എന്ന താളിൽനിന്ന് ശേഖരിച്ചത്