ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൬ വസൂരികീറീവെക്കൽ ൨൨൩


യമൊന്നും കൂടാതെ അതു താൻതന്നെ പരീക്ഷിച്ചുനോക്കുവാൻ ഝന്നർ തീർച്ചയായി. അന്നുമുതൽ ആ ഒരു വിഷയത്തിൽതന്നെയായി അയാളുടെ പ്രധാനശ്രദ്ധ.അല്പകാലംകഴിഞ്ഞപ്പോൾ ആയാൾ ലഡ്ലൊവിനെവിട്ടു ലണ്ടൻപട്ടണത്തിൽപോയി അവിടെയുണ്ടായിന്ന പ്രസിദ്ധനായ ഹണ്ടർ എന്നൊരു വലിയവിദ്വാന്റെ ശിഷ്യസ്ഥാനം അംഗീകരിച്ചു.ഒരുദിവസം അയാൾ ഗോവസൂരിയെപ്പറ്റിയും ഹണ്ടറോടുപറഞ്ഞു അതിനു ഹണ്ടർ "ആട്ടെ തരക്കേടില്ല. ക്ഷമയോടെ ആലോചിച്ചുനോക്കണം" എന്നാണുത്തരം പറഞ്ഞത്. ഇതുകേട്ടപ്പോൾ ഝന്നർക്കു മുമ്പിലുണ്ടായിരുന്നതിലധികം ഉത്സാഹം കൂടി. പിന്നെയും അതിനെപ്പറ്റി അന്വേഷണങ്ങളും പരീക്ഷകളും നടത്തുവാനുറക്കുകയും ചെയ്തു .

             ഗോവസൂരി രണ്ടുതരമുണ്ടെന്നും അവയിൽ ഒന്നിനുമാത്രമേ മനുഷ്യവസൂരി തടുപ്പാനുള്ള ശക്തിയുള്ളുവെന്നുമായിരുന്നു ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന സംസാരം. ഇതു തീർച്ചപ്പെടുത്തുവാനായിരുന്നു ഝന്നറുടെ ആദ്യത്തെ ഉത്സാഹം. ഇതിന്നായി ആയാൾ പലപരീക്ഷകളും അന്വേഷണങ്ങളും നടത്തി. ഒടുവിൽ ഗോവസൂരിഒരുവിധമെ ഉള്ളുവെന്നും അതു മനുഷ്യവസൂരിക്കു മതിയായ പ്രതിവിധിയാണെന്നും അയാൾ തീർച്ചയാക്കി . മനുഷ്യവസൂരി തടുപ്പാൻ ശക്തിയില്ലാത്ത ഒരുതരം ഗോവസൂരിയുണ്ടെന്നു പറയുന്നതു വാസ്തവത്തിൽ ഗോവസൂരിയല്ല;എന്നാൽകുതിരക്കുണ്ടാവുന്ന ഒരുതരം വസൂരിയാണെന്നു ആയാൾ വഴിപോലെ തെളിയിച്ചു .  ഈ അശ്വവസൂരിയും ഗോവസൂരിയും സാധാരണദൃഷ്ടികൊണ്ടു നോക്കുമ്പോൾ ഒരുപോലെ ഇരിക്കുമെങ്കിലും ശാസ്ത്രദൃഷ്ടികൊണ്ടുനോക്കുമ്പോൾ അവതമ്മിൽ  ചില വ്യത്യാസങ്ങളുമുണ്ടെന്നായിരുന്നു ആയാളുടെ വാദം ഈ വാദത്തെ സമർത്ഥിപ്പിക്കുവാൻവേണ്ടി ആയാൾ താൻ നടത്തിയ അന്വേഷണങ്ങളും പരീക്ഷകളുംഅവയുടെ ഫലങ്ങളും അവയിൽനിന്നു 
ആയാൾ ചെയ്തു ഊഹാപോഹങ്ങളും എല്ലാംകൂടി ഒരു പുസ്തകം  അച്ചടിപ്പിച്ചു പ്രസിദ്ധംചെയ്തു. ഇതിന്നുംപുറമെ ജനങ്ങൾക്കു വിശ്വാസംതോന്നിക്കു  
വാൻ വേണ്ടി തന്റെ മക്കളുടെമേലെല്ലാം ഗോവസൂരി കീറിവെച്ചു. ഇതുകൊണ്ടൊന്നും ജനങ്ങൾക്കു ഗോവസൂരിയുടെമേൽ മുമ്പിലത്തെക്കാൾ അധികം ഒരു വിശ്വാസവും ഉണ്ടായില്ല. തന്റെ കുടുംബത്തിൽ ഉൾപ്പെടാത്ത ഒരാളുടെയെങ്കിലും ശരീരത്തിൽ ഗോവസൂരികുത്തിവെപ്പിക്കാൻതരമായാൽ

കൊള്ളാമെന്നുവിചാരിച്ചുകൊണ്ടുതന്നെ ഝന്നർക്കു വളരെക്കാലം കഴിക്കേണ്ടിവന്നു. ഒടുവിൽ ഫിപ്സ് എന്നൊരാളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/247&oldid=165363" എന്ന താളിൽനിന്ന് ശേഖരിച്ചത്