ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൪ മംഗളോദയം [പുസ്തകം ൨


കിട്ടി. ആയാളുടെമേൽ ഗോവസീരിവെടിപ്പായി കീറിവെച്ചു ഫലപ്പിച്ചു . അതുണങ്ങിയതിന്റെ ശേഷം മനുഷ്യവസൂയെടുത്തു കീറിവെച്ചുനോക്കി. മനുഷ്യവസൂരിഫിപ്സിന്നുയാതൊരുപദ്രവവും ചെയ്തില്ല.ഇതുകഴിഞ്ഞപ്പോൾ താൻ വളരെക്കാലം അധ്വാനിച്ചുകണ്ടുപിടിച്ച സാധനത്തിന്റെ ഗുണ ദോഷത്തെപ്പറ്റി ഒരാളെങ്കിലും സാക്ഷിപറയുവാനുണ്ടല്ലോ എന്നു വിചാരിച്ചു ഝന്നർക്കു വളരെ സമാധാനമാവുകയും ചെയ്തു.

           ഫിപ്സിന്റെമേൽ ചെയ്തു പരീക്ഷ ആയാൾടക്കൊരു ദോഷവുംചെയ്യാതെ കഴിഞ്ഞുകൂടിയതിന്റെ ശേഷം ഝന്നർക്കു മനുഷ്യരുടെമേൽ ധാരാളം പരീക്ഷചെയ്പാൻ തരംവന്നു. ഇതെല്ലാം നല്ലവണ്ണം ഫലിച്ചവിവരം എണ്ണ വെള്ളത്തിൽപരക്കുംപോലെ ജനങ്ങളുടെ ഇടയിൽ പരന്നുകഴിഞ്ഞു. ഈ സമയംതന്നെ ഝന്നർ ഗോവസൂരിയെപ്പറ്റി എഴുതിയ പുസ്തകവും ആളുകളുടെഇടയിൽ വന്നുചേർന്നു.ഇതെല്ലാം ചേർന്നപ്പോഴേക്കു ജനങ്ങൾക്കു ഗോവസൂരിയെപ്പറ്റിയുണ്ടായിരുന്ന വിശ്വാസക്കേടു കൃമേണ പോയിത്തുടങ്ങിയെന്നുമാത്രമല്ല തങ്ങളുടെമേൽതന്നെ കീറിവെയ്ക്കുവാനുള്ള മോഹം ക്രമത്തിൽ വർദ്ധിച്ചുതുടങ്ങുകയും ചെയ്തു. അപ്പോഴേക്കു വേറെചിലതടസ്ഥങ്ങൾ  അതിന്നുവന്നുഭവിച്ചു.അക്കാലത്തുണ്ടായിരുന്ന വൈദ്യന്മാർക്ക്  ഇതത്ര സമ്മതമായിരുന്നില്ല. അവർ ഗോവസൂരി കൂറിവെയ്ക്കുന്നതുകൊണ്ടു യാതൊരുഫലവും ഇല്ലെന്നുംഉണ്ടാവാൻ തരമില്ലെന്നും തെളിയിക്കുവാവേണ്ടി തങ്ങളുടെ വൈദ്യശാസ്തപാണ്ഡിത്യം മുഴുവൻ പ്രകടിപ്പിച്ചുതുടങ്ങി . ഇക്കൂട്ടത്തിൽ അന്നു പ്രസിദ്ധന്മാരായ വൈദ്യന്മാരിൽ മുക്കാലുംപേർ  ഒതുങ്ങിയതിനാൽ ഈ പ്രതിവാദം കടന്നുകൂടുവാൻ  ഝന്നർക്കു വലിയ പ്രയാസമായിത്തീർന്നു. ശത്രുക്കളുടെ ആക്ഷേപങ്ങൾക്കുപുറമേ സ്വപേക്ഷക്കാരുടെ അതിയായ സ്തുതിയും ഝന്നർവലിയ നാശമായിക്കലാശിച്ചു. എങ്ങിനെയെന്നാൽ സ്വവർഗ്ഗ്യന്മാർ ഗോവസൂരിയിഭ്രമിച്ച് അതിനില്ലാത്തഗുണങ്ങൾക്കൂടിയുണ്ടെന്നു ഘോഷിച്ചുതുടങ്ങി. ഈ ഗുണങ്ങളൊന്നും കാണഞ്ഞപ്പോൾ അതിനു സ്വതസ്സിദ്ധങ്ങളായ 

ഗുണങ്ങളെപ്പറ്റിത്തന്നെ ആളുകൾക്കു സംശയമായിത്തീർന്നു. ഇതിന്നുംപുറമെ അജ്ഞാനതിമിരംകൊണ്ടു രണ്ടുകണ്ണും മുടങ്ങിക്കിടക്കുന്ന പറന്മാരുടെ ഇടയിൽ വേറെചില സംസാരങ്ങളും ഉണ്ടായിരുന്നു. ഗേവസൂരി കീറിവെച്ചാൽ മനുഷ്യൻ കാളകളായിത്തീരുമെന്നായിരുന്നു അവയിലൊന്ന്. "പശുവിന്റെ

ദുഷ്ടരക്തം മനുഷ്യരക്തത്തിൽച്ചേർന്നാൽ മനുഷ്യന്റെ മുഖത്തെല്ലാം വസൂരിപൊങ്ങും. അതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/248&oldid=165364" എന്ന താളിൽനിന്ന് ശേഖരിച്ചത്