ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൬ മംഗളോദയം [പുസ്തകം ൨

       ---------------------------------------------------------------------
               സിദ്ധംചെയ്യുക എന്നദിക്കായി. ഓരോദിക്കുകളിലെ സർവ്വകലാശാലകൾ ഝന്നറുടെ ശിരസ്സിൽ സ്ഥാനമാനങ്ങളെ   കോരിച്ചൊരിയുവാൻ തുടങ്ങി. അവിടവിടയായി ആ മഹാന്റെ രക്ഷയിൻകീഴിൽ അനേകം സമാജങ്ങൾ ഉണ്ടായിവന്നു. പാതിരിമാർ മതവിഷയമായ പ്രസംഗംങ്ങൾ ചെയ്യുന്നതിന്റെ മദ്ധത്തിൽ ജനങ്ങൾക്കു മുഷിഞ്ഞുതുടങ്ങിയെന്നു കാണുമ്പോൾ  അവരെ രുചിപ്പിക്കുവാൻ ഝന്നറുടെ കഥപറയുക പതിവായിത്തീർന്നു. സ്ത്രീകൾ അഭിമാനത്തിനുവേണ്ടി എന്തെങ്കിലുംവല്ല വിഷയത്തെപ്പറ്റി ഝന്നർക്കൊരെഴുത്തെഴുതി ആയാൾ അയച്ച മറുപടി വളരെ ഗൌരവത്തോ ടെ  തങ്ങളുടെ സഖിമാർക്കും മറ്റും കാട്ടികൊടുക്കുക പതിവായിരുന്നു. സ്പേയിൻരാജ്യത്തിലെ രാജാവുംതന്റെകീഴിലുള്ളരാജ്യങ്ങളിലെല്ലാം ഗോവസൂരിനടപ്പാക്കുവാൻ മൂന്നുപ്രാവശ്യം വലിയ കപ്പൽസൈന്യങ്ങളേയും കീറിവെക്കുന്ന ആളുകളേയുംഭൂമിയുടെ എല്ലാഭാഗങ്ങലിലേക്കും അയക്കയുണ്ടായി. ഇവർ മൂന്നുനാലു കൊല്ലത്തിനകത്തു ഭൂമിമുഴുവൻ പ്രദിക്ഷണംചെയ്തു.   റഷ്യയിലെ രാജ്ഞി ആ രാജ്യത്തു ആദ്യം വസൂരികീറിവെക്കാൻ  സമ്മതിച്ച കുട്ടിക്ക് "വാക്സിനൊഫ് "* എന്നു പേരിടുകയുംഅവന്നു് യഥേഷ്ടാ വിദ്യാഭ്യാസം ചെയ്യുവാനുള്ള സകല ചിലവും സർക്കാരിൽനിന്നു കൊടുപ്പിക്കുകയും ചെയ്തു. അക്കാലത്തു പരിന്തിരീസ്സു രാജ്യത്തു രാജാവായിരുന്നതു "നെപ്പോളിയൻ ബോണപ്പാർട്ട് "  എന്നു പ്രസിദ്ധനായ വീരപുരുഷനാണ്. പരിന്തിരീസ്സുകാരും ഇംഗ്ലീഷുകാരും തമ്മിൽ വലിയ ഒരു യുദ്ധം നടന്നിരുന്നകാലമായിരുന്നു. രണ്ടുകൂട്ടരുടേയും കൈവശം മറുപക്ഷത്തിൽനിന്നു പിടിച്ചിട്ടുള്ള തടവുകാർ അനേകം കിടപ്പുണ്ടായിരുന്നു. ഇവരെ വിട്ടുകിട്ടുവാൻവേണ്ടി ഇരുപക്ഷക്കാരും
തമ്മിൽ വളരെ എഴുത്തുകുത്തുകൾ നടന്നിട്ടും യാതൊരുഫലവും ഉണ്ടായില്ല. ഒടുവിൽഝന്നർഇംഗ്ലീഷുകാരായതടവുകാരെവിട്ടുകിട്ടിയാൽകൊള്ളാമെന്നുദ്ദേശിച്ചു  നെപ്പോളിയന്നു ഒരു ഹരജി അയച്ചു. ആദ്യം നെപ്പോളിയൻ "തടവുകാരെ വിടുവാൻ പാടില്ല" എന്നുപറഞ്ഞു ഹരജി തള്ളികളകയും ചെയ്തു. തൽസമയം രാജ്ഞിയായിരുന്ന ഝോസഫൈൻ അരികെ ഉണ്ടായിരുന്നു.  ആ സ്ത്രീ  തള്ളിയഹരജിയെടുത്തുവായിച്ചുനോക്കി. ഹര
   __________________________________________________________________________________
        *ഗോവസൂരികീരിവെക്കുന്നതിന്നു ഇംഗ്ലീഷിൽ 'വാക്സിനേഷൻ ' എന്നാണല്ലോ പറയുക. ഈ വാക്കും 'വാക്സിനൊഫ് 'എന്നതും ഒരു
           ധാതുവിൽനിന്നുണ്ടായവയാകണം

__________________________________________________________________________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/250&oldid=165367" എന്ന താളിൽനിന്ന് ശേഖരിച്ചത്