ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൬] വസൂരികീറിവെക്കൽ ൨൨൯

--------------------------------------------------------------------------
  രിക്കുവാനുള്ളൂ. ഔഷധമായിട്ടു ബ്രാഹ്മണർ എന്തെല്ലാം ദ്രവ്യങ്ങൾ അആകത്തുകടത്തിവരാറുണ്ട്? കസ്തൂരി, പച്ചപ്പഴുകമുതലാ
  യതിന്റെ ഉൽഭവം ആർക്കാണറിയാത്തത് ? ഇതുകൾക്കെങ്ങിനെയാണ് അശുദ്ധിയില്ലാതെ ആയത്? ഇവയുടെ ഉൽപ്പത്തി  
  വളരെ നികൃഷ്ടമാണെങ്കിലും ഇവയെകൊണ്ടുള്ള ഉപകാരംമാത്രം മിചാരിച്ചിട്ടല്ലയൊ ഇവക്കു യാതൊരു ശുദ്ധികേടും ഇല്ലെന്നു
 പൂർവ്വന്മാർ വെച്ചിരിക്കുന്നത്? അതുപോലെ ഗോവസൂരിയും ഔഷധമാകയാൽ അശുദ്ധമല്ലെന്നു നിശ്ചയിക്കുന്നതതിൽ വലിയ
 ദോഷംവല്ലതും ഉണ്ടൊ? വൈദികന്മാരെല്ലാരുംകൂടി ആലോചിച്ചുറച്ചാൽ അതുതന്നെ അരിന്നു തീർച്ചവിധി. അല്ലാതെയെന്താണ്?.
         ഞാൻ ഗോവസൂരിയെപ്പറ്റി ഇതെല്ലാം പറഞ്ഞത് നമ്പൂതിരിമാരെല്ലാവരും ഉടനെത്തന്നെ വസൂരികീറിവെക്കുവാൻ 
 തുടങ്ങണം എന്നുവിചാരിച്ചിട്ടല്ല; എന്നാൽ അതിനെപ്പറ്റി ആലോചിക്കുമ്പോൾ അതിന്റെ ചരിത്രംകൂടി മനസ്സിലായാൽ കുറെ
 അധികം ഗുണമുണ്ടായേക്കാമെന്നു മാത്രം വിചാരിച്ചിട്ടാണ്.  ജനങ്ങളുടെ  ഇടക്കു നടന്നുവരുന്ന ഒരാചാരത്തെപ്പറ്റി ആലോചിക്കു
 മ്പോൾ, അത് എങ്ങിനെയുണ്ടായി;അതുകൊണ്ടുള്ള ഗുണമെന്താണ്; അതിന്നു പ്രചാരംവരുവാൻ എത്രത്തോളം പ്രയാസമുണ്ടായി
 ട്ടുണ്ട്; അതു എവിടെയെല്ലാം പ്രചാരമുള്ളതാണ് എന്നു തുടങ്ങിയുള്ള വിവരങ്ങൾക്കിട്ടിയാൽ ആലോചനക്കു സൌകര്യം ഉണ്ടാകുമല്ലോ.
 പ്രസ്തുതവിഷയത്തെക്കുറിച്ച് ഈ വിവരങ്ങൾ അല്പമെങ്കിലും എന്റെ ഈ ലേഖനത്തിൽ നിന്നു വായനക്കാർക്കു കിട്ടുന്നതായാൽ
 എനിക്കു വലിയ കൃതാർത്ഥതയുണ്ടാകുന്നതാകുന്നു.
                                     കെ . സി . വീരരായൻരാജ, ബി . എ 

________________________________________________________________________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/253&oldid=165370" എന്ന താളിൽനിന്ന് ശേഖരിച്ചത്