ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩0 മംഗളോദയം [പുസ്തകം ൨

  ------------------------------------------------------------------------------
 
                                                           ഒ രാ ര ണ്യ ക ന്റെ

                                                               ആത്മഗതം


                                ൧.  സരസം മസൃണം മഹോത്സവം
                                     സരള ചാരു ഗഭീരമത്ഭുതം
                                     പരമീമകയെസ്സമാഹരി-
                                     ച്ചരചെയ്യുന്നിതരണ്യമെന്നു ഞാൻ.
                
                               ൨ .  നരനുത്തമചിന്തയേന്തുവാൻ
                                     വരമായൊന്നു, വസുന്ധരയ്ക്കുമേൽ
                                     പാരമാദിമശില്പികല്പിതാ
                                     പരമാലേഖ്യമഹോ! മഹാവനം.
                   
                               ൩ . മടവാരുടെ മന്ദഹാസവും 
                                     പടയാളിത്തലവന്റെ ഭാവവും
                                     ഇടചേർന്നു പിറന്നതാണതി-
                                     സ്ഫുടസൌന്ദര്യമധൃഷ്യമീവനം.

                               ൪ .  അഗരാജനയ്യനുണ്ടിതാ,
                                     മൃഗസന്നാഹവുമങ്ങുമിങ്ങുമേ;
                                     നഗരം ഗരമാക്കുമീലതാ-
                                     നഗരമ്യം വനമെത്ര ശോഭനം. 
                             
                              ൫ .  ഇതുനാൾ  വടിവായ് വസന്തമാ-
                                     മൃതുരാജാവുഭരിയ്ക്കുമീ വനം 
                                     പുതുതായൊരു പൂർണ്ണകാന്തിയോ- 
                                     ടതുലാമോദവുമാർന്നു കാൺമു ഞാൻ. 
                             
                              ൬ .  മലയാറ്റിൽനനഞ്ഞു മന്ദമായ്   
                                     മലർതൂകുംമണമേന്തി വന്നിതിൽ 
                                     ദലമർമ്മരകാരി നീളവേ
                                     വിലസൂന്നൂ മലയാദ്രിമാരുതൻ.

_____________________________________________________________________________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/254&oldid=165371" എന്ന താളിൽനിന്ന് ശേഖരിച്ചത്