ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൬] മതവിശ്വാസം ൨൩൩

            മതവിശ്വാസം
    ലോകത്തിലുള്ള ജനസമുദായങ്ങളെ കൂട്ടിച്ചർത്ത് ഏകീകരിക്കുന്ന കാരണങ്ങളി വെച്ച് ഏറ്റവും പ്രബലമായിട്ടിള്ളതു മതവിശ്വാസം തന്നെയാണ്.ഒരു രാജ്യത്തിൽ ജനിച്ചു വളരുന്നതുകൊണ്ടോ ഒരു വംശത്തിൽ ജനിക്കുന്നതുകൊണ്ടോ എന്നുത തന്നെയല്ല ഒരു ഉദരത്തിൽതന്നെ ജനിക്കുന്നതുകൊണ്ടോ ഉണ്ടാകുന്ന ബന്ധുക്കളേക്കാൾ ദൃഢതരമായ ബന്ധത്തെ മതവിശ്വാസം മനുഷ്യ സമുദായത്തിനുണ്ടാക്കുന്നുണ്ട്. ചരിത്ര സംബന്ധികളായ അനേകം സംഭവങ്ങൾ ഇതിലേക്കു ദൃഷ്ടാന്തമായിരിക്കുന്നുണ്ട്. ആവക സ്വഭാവങ്ങളെ എടുത്തു നോക്കുന്നതായാൽ അതുകളിൽ മതത്തിന്റെ പ്രാബല്യം നല്ലവണ്ണം പ്രസരിച്ചിട്ടുള്ളതായി കാണാം.മതത്തെ പ്രചരിപ്പിക്കാനുള്ള അഭിലാഷനിമിത്താ വളരെ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.മതവിശ്വാസത്തെ കൈവിടാൻ മനസ്സുവരായ്ക്കയാൽ പ്രാണനാശ വന്നിട്ടുള്ളവരുടെ തുക ചില്ലറയൊന്നുമല്ല. ചുരുക്കിപ്പറയുന്നതായാൽ മതം ജീവിതത്തേക്കാൾ വിലയേറിയതാണെന്നു ഗണിക്കുന്നവരാണു ലോകത്തിൽ അധികപക്ഷം.
       എന്നാൽ മതവിശ്വാസത്തിന്റെ ഉൽപത്തിയേയും അതിന്റെ ഗുണോഷങ്ങളേയും കുറിച്ച് ആലോചിക്കുന്നവർ എത്രയോ അപൂർവ്വമാണ്.ഓരോ മതത്തിന്റേയും ശാഖോപശാഖകൾ ഭിന്നതരൂപങ്ങളായി തോന്നുന്നുണ്ടെങ്കെലും അതുകളുടെ മൂലകാരണം ഒന്നുതന്നെയാണ്.അതുകളിലെ പ്രധാന തത്ത്വങ്ങൾക്ക്

ഐകരൂപ്യവും കണ്ടുവരുന്നു. സ്ഥൂലങ്ങളായ കാരണങ്ങളുടെ ഭേദംകൊണ്ടു ചിലചില വിശ്വാസങ്ങൾക്ക് ഭേദമുണ്ടങ്കിലും മതവിശ്വാസത്തെ ഉണ്ടാക്കുന്ന സ്വത:സിദ്ധമായ സൂക്ഷ്മ കാരണം ഏതു ദേശത്തും ഏതുകാലത്തും ഏകരൂപമായി തന്നെ ഇരിക്കുന്നുവെന്നു സമ്മതിക്കാതെ കഴികയില്ല. നമ്മുടെ ഇന്ദ്രിയങ്ങൾക്കു ഗോപരമല്ലാത്ത ചില വസ്തുക്കളും ചില അവസ്ഥകളും ഉണ്ടെന്നു എല്ലാ മതക്കാരും വിശ്വസിച്ചുവരുന്നുണ്ട്. ഈവിശ്വാസത്തിന്റെ ശൈശവാവസ്ഥ മരിച്ചുപോയിട്ടുള്ള പിതൃക്കളുടെ ആരാധനമാണെന്നു ചിലർ അഭിപ്രായപ്പെടുന്നവന്നു. മരിച്ചുപോയിട്ടുള്ളവരുടെ ആത്മാവ് കുറേക്കാലമെങ്കിലും നശിക്കാ

59*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/257&oldid=165374" എന്ന താളിൽനിന്ന് ശേഖരിച്ചത്