ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൬] മതവിശ്വാസം ൦൩൫

  ജ്ഞാനത്താൽ കാണപ്പെട്ടവയാണെന്നു ദൃഢമായി വിശ്വസിച്ചിരിക്കുന്നു.
ഇന്ദ്രിയാതീതമായ അവസ്താവിശേഷത്തെ എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു.

ഇങ്ങിനെ ലോകസാമാന്യത്തിനു സ്വതവേ ഉണ്ടായി വന്നിട്ടുള്ള വിശ്വാസം നിർമ്മൂലമാണെന്നു വിചാരിക്കുന്നതിനേക്കാൾ ഭോഷത്വം മറ്റെന്താണുള്ളതു? എന്നാൽ മതതത്ത്വങ്ങളെപ്പറ്റി ആക്ഷേപിപ്പാനും അതുകളുടെ യുക്തികളെ അന്വേഷിപ്പാനും എല്ലാവർക്കും അതികാരമുണ്ട്. യുക്തിയോടു കൂടാത്ത വിശ്വാസം ഒരന്തവിശ്വാസം മാത്രമാകയാൽ അതിനു ദാർഢ്യം മതിയാകില്ല.

     എല്ലാജീവജാലങ്ങളുടേയും പ്രയത്നാ പ്രക്രതിയെ ജയിച്ചു കടപ്പാനാകുന്നു. അതുകൂടാതെ സുഖം കിട്ടുകയില്ലെന്നു എല്ലാവർക്തും ബോദ്ധ്യമുണ്ട്.ആസ്ഥിതി മനസ്സിന്നുകൂടി  ആഗോചരവും അനിർവചനീയവുമാകുന്നു. അതിനെത്തന്നെയാണു മോക്ഷമെന്നു, നിർവാണമെന്നും,കൈവല്യമെന്നും,സ്വർഗ്ഗമെന്നും പറഞ്ഞുവരുന്നതു.നമ്മുടെ പ്രാപ്യസ്ഥാനം അതാകുന്നു. എല്ലാപ്രവർത്തിക്കും ചരമോദ്ദേശ്യമായി നില്ക്കുന്നതും അതുതന്നെ.
          ആസ്ഥാനത്തെത്തുവാനുള്ള എളുപ്പവഴികളെ മതസ്ഥാപകന്മാർ ഉപദേശിച്ചിരിക്കുന്നു അതുമോക്ഷത്തെ സംപാദിപ്പാനുള്ള മാർഗ്ഗങ്ങളെ കണ്ടെത്തി

ജമസമുദായത്തിന്റെ നന്മക്കായി അവയെ പ്രകാശിപ്പിച്ചു. അവർ ഉപദേശിച്ചിട്ടുള്ള മാർഗ്ഗങ്ങളെ പ്രാപിച്ചിട്ടുള്ളവർക്ക് മതതത്ത്വങ്ങളെ പ്രത്യക്ഷമായി കാണ്മാൻ കഴിയും. അതല്ലാതെ അദ്ധ്യാത്മിക വിഷയം പുസ്തകവായനകൊണ്ടു മാത്രം ഗ്രഹിക്കത്തക്കതല്ല. അതു വാക്കിന്നും മനസ്സിന്നും അഗോചരവും സ്വാനുഭാവം കൊണ്ടല്ലാതെ നല്ലവണ്ണം അറിവാൻ അശക്യമായിട്ടുള്ളതുമാണെന്നും എല്ലാമതങ്ങളും ഉൽഘോഷിക്കുന്നു.മതഗ്രന്ഥങ്ങളെല്ലാം അദ്ധ്യാത്മതത്ത്വത്തിന്റെ സ്ഥൂലമായ സ്വരൂപജ്ഞാനത്തെ ഉണ്ടാക്കുവാനുതകുന്നുവെന്നെ ഉള്ളു.

താല്കാലികോപയോഗത്തെ മാത്രം ആലോചിക്കുന്ന കൂട്ടർ മതവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/259&oldid=165376" എന്ന താളിൽനിന്ന് ശേഖരിച്ചത്