ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

 ൧, ഈ മാസികയുടെ പത്രാധിപർ ചെറുകുന്നത്തു നീലകണ്ഠൻ
നമ്പൂതിരിയാകുന്നു. ൨. ഇതിൽ ആചാരം,ധർമ്മം,പ്രാചീനചരിത്രം,ഗൃഹഭരണരീതി,
നിയമസാരങ്ങൾ,വാദപ്രതിവാദം മുതലായി കേരളീയർക്ക് അത്യാവശ്യം
അറിയേണ്ട വിഷയങ്ങളെ സംബന്ധിക്കുന്ന ഭാഷാലേഖനങ്ങൾക്കുപുറമെ
സംസ്കൃത്തിൽ എഴുതപ്പെട്ട ഉപന്യാസങ്ങളും പ്രസിദ്ധപ്പെടുത്തുന്നതാണ്.

൩..മേഖകന്മാർ മേൽപറഞ്ഞ വിഷയങ്ങളെ സുഗമമായ രീതിയി
ലും,പരക്കെ രുചിക്കത്തക്കവിധത്തിലും പ്രതിപാദിക്കുന്ന ലേഖനങ്ങൾ
എഴുതി സഹായിച്ചുതരുവാൻ അപേക്ഷിക്കുന്നു.മറുമാസം ൧-ാനു യിലെ
ലക്കത്തിൽ ചേർക്കേണ്ട ലേഖനം അതാതു മാസം ൫-നുക്കു മുമ്പായി അയച്ചുതരേണ്ടതാണ്.
൪. അപൂർവ്വങ്ങളായ പ്രാചീനഗ്രന്ഥങ്ങൾ കൈവശമുള്ളവർ അ
തുകളെ അയച്ചുതരികയോ,എവിടെയെങ്കിലും ഉണ്ടെന്നറിയുന്നവർ വി
വരം ഞങ്ങളെ അറിയിക്കുകയോ ചെയ്യുന്നത് അത്യന്തം ഉപകാരവും സ
ന്തോഷപ്രദവുമാണ്.അധികവിവരം അറിയേണ്ടവർ മറുപടിക്കുള്ള സ്റ്റാ
മ്പോടുകൂടി എഴുതിചോദിക്കേണ്ടതാകുന്നു.ലേഖനങ്ങളും അഭിപ്രായ
ത്തിന്നയക്കുന്ന പുസ്തകങ്ങളും മറ്റും പത്രാധിപർക്കു മേൽവിലാസംവെച്ച്
(ദേശമംഗലം.ഷോറ​ണ്ണൂർ)അയക്കേണ്ടതാണ്.

                                           എന്ന് "മംഗളോദയ" പ്രവർത്തകന്മാർ
                               പരസ്യം 

ഞങ്ങളുടെ വരിക്കാർ ഒരോരുത്തരും ഓരോ പ്രിയസേനഹിതന്മാർക്കെ
ങ്കിലും 'മംഗളോദയ'ത്തിനെ പരിചയപ്പെടുത്തി സ്വീകരിപ്പിക്കുന്നതാ
യാൽ ഞങ്ങൾക്കു വലുതായ സഹായമായിത്തീരുന്നതും അവക്ക്
അധികം ക്ലേശമില്ലാത്തതുമാണ്. ഈ കായ്യത്തിൽ ഞങ്ങൾ
'മംഗളോദയ'ത്തിന്റെ ബന്ധുക്കളായ വരിക്കാരുടെ സഹായത്തെ
പ്രത്യേകം അപേക്ഷിക്കുന്നു.

ഉത്സാഹികളായ ചെറുപ്പക്കാരും,പുസ്തകശാലക്കാരും ഏജണ്ടു
മാരായിരുന്ന് പത്തോ അധികമോ വരിക്കാരെ ഉണ്ടാക്കുന്നതായാൽ
അവർക്കു തക്കതായ കമീഷൻകൊടുപ്പാനും ഞങ്ങൾ ഒരുക്കമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/3&oldid=165388" എന്ന താളിൽനിന്ന് ശേഖരിച്ചത്