ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫൨ മംഗളോദയം പുസ്കകം൨

................................................ യുവും അംഗാര(കാ൪ബൺ)വും ചേരുന്നു അപ്പോൾ ജലവായുവിനോ ടൊ,അംഗാരത്തോടോ, അവരണ്ടിനോടുംകൂടിയോ, മറ്റുചില തത്ത്വ ങ്ങളോടു കൂടിയൊ അമ്ലവായുവിന്നുണ്ടാകുന്ന സംശ്ലേഷണമാണ് ജ്വലനംഎ ന്നുവരുന്നു. ജ്വലനപ്രക്രിയോടുകൂടിയ പ്രകാശത്തെയാണു നാം അഗ്നി യെന്നു പറയുന്നത്. ഇവിടെ വ്യവഹാരെസൗകര്യത്തിന്നായി അമ്ലജന കത്തോടു മറ്റുതത്ത്വങ്ങൾ സംഘടിപ്പിക്കുന്നതിനെ പചനം വ്യവഹ രിച്ചുവരുന്നു. ചൂടിന്റെ അപേക്ഷകൂടാതെ പചനം ഉണ്ടാവുന്നതല്ല. പചനം ധാരാളമായി വരുന്നദിക്കിൽ പ്രകാശം ദൃശ്യമായിത്തീരുന്നു. ആകാശത്തിലുള്ളപരമാണുക്കൾ കൂടച്ചേരുന്നതാണ് പ്രകാശം എന്നുപ റയുന്നത്. അതുകൊണ്ട് പ്രകാശത്തോടുകൂടുയ പചനം-അതുതന്നെ ഒരു ക്രിയാവിശേഷം-ആണ് അഗ്നി എന്നു സിദ്ദിക്കുന്നു. ദീപജ്വലന ത്തിൽ ജലവായുവും അംഗാരവും പചിക്കപ്പെടുന്നതിൽ ജലവായുവി ന്റെ പചനത്തിൽനിന്നുണ്ടാവുന്ന ജലം വായ്പാകാരമായി ആകാശ ത്തിൽ‌ വ്യാപിക്കുന്നു. അംഗാരം പചിച്ചിട്ട് അംഗാരാമ്ലം എന്നു പ്രസിദ്ദ മായ വായുവിനെ ഉണ്ടാക്കുന്നു. അതും ആകാശത്തിൽത്തന്നെ വ്യാപി ക്കുന്നു. ഈ ദീപജ്വലനത്തിൽ കാണിക്കപ്പെട്ട ക്രമംതന്നെയാണ് എ ല്ലാ പാകക്രിയകളിലും അഗ്നി കത്തിക്കുന്നതിന്റെ പ്രമാണം. ദിവ്യാ ഗ്നി എന്നുപറയുന്ന മിന്നൽ മുതലായവ വിദ്യച്ഛക്തിയുടെ ഭേദമാകുന്നു

 ഇനി  വായുവിനേപ്പറ്റി  ചിന്തിക്കുക. എല്ലാപ്രമാണികളുടേയും

ജീവനത്തിന്നു കാരണമായി വായ്പാകാരമായി ഒരു വസ്തു ഭൂമിയുടെ പുറം മുഴുവൻ വ്യാപിച്ചിരിക്കുന്നു. അത് അമ്ലവായു,അംഗാരാമ്ലം(നൈട്രജൻ) എന്നീ വായുക്കൾകൂടിച്ചേർന്നിട്ടുള്ള ഒരു ദ്രവ്യമാണ്. വ്യവഹാരസൗക ര്യത്തിന്നുവേണ്ടി അവയെ ഒന്നായി വായവെന്നു വ്യവഹരിക്കുന്നുവെന്നേ ഉള്ളൂ.അതുഭൂമിയോടുത്തുള്ള ആകാശത്തിന്റെ അനേകഭാഗത്തിൽ വ്യാ പിച്ചിരിക്കുന്നു.ഭൂമിയുടെ ആവരണമായ വായൂമണ്ഡലത്തെ വേദത്തിൽ അന്തരീക്ഷമെന്നും,ജോതിശാസ്ത്രത്തിൽ ആവാഹസ്കന്ധമെന്നും പറയുന്നു. ഈ വായു രണ്ടുമൂന്നു വസ്തുക്കൾ കൂടിച്ചേർന്നിട്ടുളളതാണെന്നു പറഞ്ഞിട്ടുള്ള തിൽ നൂറിൽ ഇരുപത്തൊന്നുഭാഗം അമ്ലവായുവും, ബാക്കി എഴുപത്തൊ മ്പതുഭാഗം നൈട്രജനും ആകുന്നു. ബാഷ്പം എന്നുപറയപ്പെടാവുന്ന വിധം വായ്പാകാരമായി പരിണമിച്ച ജലമായ അംഗാരാമ്ലത്തിന്റേയും ഒരു ചെറിയ അംശം ഇതിൽ ചേർന്നിരിക്കുന്നു. പ്രാണികൾ ഉച്ഛ്വസിക്കു

മ്പോൾ വായിൽക്കൂടി വായുമണ്ഡലത്തിൽനിന്ന് അല്പം വായൂ അക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/390&oldid=165444" എന്ന താളിൽനിന്ന് ശേഖരിച്ചത്