ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

വഹിച്ചുകൊണ്ട് പ്രാണൻ ശരീരത്തിൽ ചേർന്നിരിക്കുന്നു . മരണത്തിലാകട്ടെ അതേമാതിരി പ്രാണൻ ഈ ശരീരത്തിൽ നിന്നു പുറത്തുപോകുന്നു . ഇങ്ങിനെ വാസനാവിശിഷ്ടനായിരിക്കുന്ന ആത്മാവിന്നു ജന്മാന്തരങ്ങളുണ്ടാകുന്നതിൽ യുക്തിക്ക് ഒരു വിരോധവും കാണുന്നില്ല . വാസനാസഹിതനായ ആത്മാവിന്ന് പ്രപഞ്ചസൃഷ്ടിക്കു സാമർത്ഥ്യമുണ്ടെന്നു നമുക്കു സ്വപ്നത്തിലുള്ള അനുഭവത്താൽ ഊഹിക്കാമല്ലോ . വാസനകളോടുകൂടാതെ കേവലം പ്രാണൻമാത്രമായി ഒരുവന്റെ ശരീരത്തിൽനിന്ന് ഒഴിഞ്ഞുപോകാനിടവരുന്നപക്ഷം ആ ജീവന്ന് ജന്മാന്തരപ്രാപ്തിക്ക് അവകാശമില്ലെന്ന് ഉപദേശിക്കുന്ന ശാസ്ത്രവും യുക്തിവിരുദ്ധമാകുന്നില്ല . ഓരോരോ ഇന്ദ്രിയശക്തികളുടെയും തളർച്ച സുഷുപ്തിയിലും മരണത്തിലും സമമായിരിപ്പാനേ അവകാശമുള്ളു.അകത്തു സൂക്ഷിച്ചുവെക്കുവാൻ വേണ്ടി സാമാനങ്ങളെ കെട്ടിനേരോയാക്കുന്നതും , യാത്രക്കുവേണ്ടി കെട്ടിനേരെയാക്കുന്നതും തമ്മിൽ വളരെ വ്യത്യാസപ്പെടാനവകാശമില്ല. സുഷുപ്തിയിൽ വാസനകളെ തങ്കൽ അടക്കിക്കൊണ്ട് പ്രാണൻ ശരീരാന്തഭാഗത്തിൽ ഹൃദയത്തിലുള്ള ഒരു നാഡിയിൽ സ്ഥിതിചെയ്യുന്നു എന്നാണ് ശാസ്ത്രം പറയുന്നത് . മരണത്തിൽ അതേ വാസനകളെ വഹിച്ചുംകൊണ്ട് പുറത്തുപോകുകയും ചെയ്യുന്നു . ഇതിൽ പ്രാണബഹിർഗ്ഗമനരൂപമായ മരണം പ്രാണികൾക്ക് ശരീരവ്യഥയെ ഉണ്ടാക്കുന്നുണ്ടോ എന്നുള്ള ഒരംശം പ്രത്യേകം വിമർശിക്കത്തക്കതാണ് .ആ വിമർശത്തിൽ മരണാവസരത്തിൽ പ്രാണികൾക്ക് ശാരീരമായ ദുഃഖമുണ്ടെന്നു ഊഹിപ്പാൻ വഴികാണുന്നില്ല . സൂക്ഷമവാസനകളെ ഉള്ളിൽ ലയിപ്പിക്കുക എന്ന കൃത്യം വ്യഥാകരമല്ലെന്നു നിദ്രാപൂർവ്വക്ഷണങ്ങളിൽ ഇന്ദ്രിയങ്ങളുടെ വിഷയവ്യാപാരം ക്രമേണ കുറഞ്ഞ് അതുതൾ ക്ഷിണിക്കുമ്പോൾ നമുക്കറിയുവാൻ കഴിയുന്നുണ്ട് . അപ്പോൾ ശാരീരമായ പീഡയില്ലെന്നുമാത്രമല്ല ഉപരമത്തിൽ ഒരു ശാന്തി സുഖം എല്ലാവരുടെയും അനുഭവത്തീന്നു വിഷയമായിത്തീരുകയും ചെയ്യുന്നു . ഇതുകൊണ്ട് ഇന്ദ്രയജയം സുഖകരമാണെന്ന് ഊഹിക്കുന്നതിന്നും വഴികാണുന്നുണ്ട് . ഇതുകഴിഞ്ഞാൽ പ്രാണന്ന് ശരീരത്തോടുള്ള വിയോഗമാണ് . ഈ വിയോഗവും ദുഃഖഹേതുവാകുന്നതല്ല . എന്തുകൊണ്ടെന്നാൽ ഇന്ദ്രിയങ്ങൾ വിഷയങ്ങളിൽ പ്രവേശിച്ച് ആവഴക്ക് വിഷയങ്ങൾ അനുകൂലങ്ങളോ പ്രതികൂലങ്ങളോ എന്നു മനസ്സിലാക്കിയതിന്നുശേഷം സാധാരണസുഖദുഃഖങ്ങളുടെ ആവിർഭാവം .പ്രകൃതത്തിൽ ഇന്ദ്രിയങ്ങൾക്കു വ്യാപരിക്കുവാനുള്ള ശക്തി ക്ഷയിച്ചിരിക്കുന്നു .അന്തരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/448&oldid=165458" എന്ന താളിൽനിന്ന് ശേഖരിച്ചത്