ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിക്കയെന്നുള്ള സ്ഥിതിയുണ്ടാകുന്നതല്ല. വ്യക്തികളുടെ സ്വാഭാവത്തിന്നു യോജിച്ചവിധത്തിൽ ഒരിക്കലും പരിപൂർണ്ണമായ യൌവനത്തെ പ്രാപിച്ചിട്ടുള്ള സമുദായംതന്നെ പിന്നെയൊരിക്കൽ പ്രാപിച്ചു എന്നു വരാവുന്നതാണ്. വ്യക്തികളിലുള്ള പരിച്ഛിന്നത്വാഭിഭേദങ്ങളെ സമുദായത്തിൽ നാം ആരോപിക്കുന്നു എന്നല്ലാതെ സമുദായം യഥാർഥത്തിൽ വ്യക്തിഗദമായ ഭേദത്തിന്നു കീഴടങ്ങുന്ന ഒന്നല്ല. ഈ അവസ്ഥാഭേദങ്ങളെപ്പോലെ തന്നെ പൌരുഷത്തെപ്പറ്റിയും വിചാരിക്കാവുന്നതാണ്. പൌരുഷം വ്യക്തികൾക്കു മാത്രമാണ്.സമുദായത്തിങ്കൽ പൌരുഷം ആരോപിക്കപ്പെടുകയല്ലാതെ സ്വതസംഭവിക്കുകയില്ല. ഒരു സമുദായം പൌരുഷമില്ലാത്ത ബാല്യാവസ്ഥയിലിരിക്കുന്ന എന്നുള്ളതിന്നർത്ഥം അതിലെ വ്യക്തികളിൽ അധികപക്ഷം പൌരുഷമില്ലാതിരിക്കുന്നു എന്നാണ്. സമുദായികമായ ബാഹ്യരൂപവും അഭ്യന്തരസംസ്കാരരൂപവും ആകാശംപോലെ നിരവയവമായും അസംഗമായും നിത്യമായും ഇരിക്കുന്ന ഒന്നാണ്. ഒരു കാലത്തു ഹിന്തുസമുദായം പരിപൂർണ്ണമായ യൌവനത്തെ പ്രാപിച്ചിരുന്നു എന്ന ചരിത്രങ്ങളെക്കൊണ്ട് നാം ഊഹിക്കുന്നുണ്ട്. അതുപിന്നെ വളരെക്കാലത്തേക്ക് താണതരത്തിൽ അതായത് ബാല്യത്തിൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ പിന്നെയും യൌവനത്തിലേക്ക് പ്രവേശിപ്പാൻ തുടങ്ങുന്നു. ഇങ്ങിനെ എത്ര പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നും ഉണ്ടാകുമെന്നും നിയമിപ്പാൻ അസാധ്യം. ഇങ്ങിനെ ചക്രം പോലെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന സാമുദായികാവസ്ഥകളിൽ ആ നിത്യമായ പൌരുഷം ബീജരൂപമായും അംകൂരരൂപമായും മറ്റും വ്യാപിച്ചുക്കൊണ്ടിരിക്കുന്നു. ഏതുസ്ഥിതിയിലും ആ പൌരുഷത്തിന്റെ നിലക്കു വ്യത്യാസമുണ്ടാകുന്നില്ല. അതു നിലീനമായോവികസിതമായോ സമദായത്തിൽ തന്നെ നിലനില്ക്കുന്നു. ഇങ്ങിനെ നിത്യമായ ആ പൌരുഷത്തിന്നു പല അവസ്ഥാഭേദങ്ങളും വ്യക്തികളുടെ സ്ഥിതിയെനോക്കി നാം കല്പിക്കുന്നു.

സമുദായാംഗങ്ങളായ വ്യക്തികൾക്കുള്ള പൌരുഷത്തിനു വികാസയുണ്ടാകുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന്നു മുമ്പുത്തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സമാധാനമായിരിക്കുന്നു. ദേശകാലസ്വഭാവഭേദത്തെ നല്ലവണ്ണം അറിയുമ്പോൾ ഓരോ പുരുഷന്മാർക്കും അവരവരുടെ പൌരുഷത്തെ നയിക്കേണ്ടുന്ന മാർഗ്ഗത്തെപ്പറ്റിയും മറ്റും നല്ല ബോധമുണ്ടാകുമെന്നും അതു നിർബന്ധമായ ഒരു നിയതിയാണെന്നും ആദ്യംത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/455&oldid=165466" എന്ന താളിൽനിന്ന് ശേഖരിച്ചത്