ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം പുസ്തകം ൨

മ്പോൾ അതിന്റെ ഉദ്ദേശം എന്താണെന്ന് നിശ്ചയിക്കണം. ഞാൻ ഈ ദീപിക ആപാദചൂഡം ഒന്നു രണ്ടു പരിവൃത്തി വായിച്ചു നോക്കുയതിൽ ഇതിന്റെ ഉദ്ദേശം 'നാടകാന്തം കവിത്വം' എന്ന രീതിയിൽ കാവ്യനാടകാലങ്കാരങ്ങളില്ലെന്നല്ല സർവപ്രസിദ്ധവ്യവഹാരങ്ങളിലും ഭാഷയെ തെളിയിച്ചു കൊടുക്കുക എന്നതാണ് നിശ്ചയിച്ചത് (2). ഈ ഉദ്ദേശത്തെ അനുസരിച്ചു നോക്കിയാൽ വൈദീകശബ്ദങ്ങളെയോ,ലൌകീകങ്ങളിൽ തന്നെയും അപ്രസിദ്ധങ്ങളും ശാസ്ത്രവാദമാത്രോപയോഗികളും ആയ ശബ്ദങ്ങളെയോ വ്യാകരിയ്ക്കാത്തത് ഇതിനൊരു കുറവായി വരുന്നതല്ല. ഇനി പ്രാണി നിഹമഹർഷിയുടെ പ്രസ്ഥാനത്തിലുള്ള അനുബന്ധങ്ങളെ ഉപേക്ഷിച്ചതിൽ വല്ലതും ദോഷം നേരിട്ടിട്ടുണ്ടോ എന്നു നോക്കാം- അനുബന്ധത്തെ എടുത്തുക്കളഞ്ഞുകൊണ്ട് ഗമാദികൾക്ക് നിത്യമായും ഛിദാദികൾക്ക് വികല്പമായും ലുങ്ങസംസ്കരണം. അ. എന്നുപറഞ്ഞാൽ ആദിശബ്ദഗ്രാഹ്യം എതാണെന്നറിവാൻ പാടില്ലാ എന്നും അനുബന്ധം സ്വീകരിക്കുന്നതായാൽ ഗമാദികൾ ഞദിത്തുകളും ഛിദാദികൾ ഇരിത്തുകളും ആണെന്നു തിരിച്ചറിയാൻ ഇടയുണ്ടെന്നും ആണ് ഒരു അഭിപ്രായം. ഇതിനു പരിഹാരം ദൂരെയെങ്ങും തേടേണ്ടതായിട്ടില്ല. പരിശിഷ്ടത്തിൽ കൊടുത്തിരിക്കുന്ന ധാതുപാഠത്തിൽ ലുങ്സംസ്കരണം എന്നു ഒരുവക ചേർത്തിട്ടുള്ളതിൽതന്നെ ഇത് എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണ്. വിധിയാലാകട്ടെ ഉദാഹരണങ്ങളിൽ ശാസ്ത്രസംസ്കാരം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.(3) (2) ആരംഭപാഠക്കാർക്കുതന്നെ അറിയേണ്ട വിഷയങ്ങൾ വിട്ടുപോയിട്ടുള്ളതിനാലും ഉന്നതപാഠത്തിനുവേണ്ടവയെ ഉപദേശിച്ചിട്ടുള്ളതിനാലും മണി ദീപികയുടെ ഉദ്ദേശം വായിച്ചു മനസ്സിലാക്കുവാൻ ഞങ്ങൾ ക്ലശിച്ചുട്ടുണ്ട്. അതിനെല്ലാം പരിഹാരം ഉണ്ടാക്കിത്തീർത്ത് ദീപികയുടെ ഉദ്ദേശത്തെ വ്യവസ്ഥപ്പെടുത്തുവാൻ ലേഖകൻ ചെയ്തിട്ടുള്ള ശ്രമം അസ്ഥാനത്തിലല്ല.

(3) ദീപികയുടെ ഉദ്ദേശം പരിശിഷ്ടത്തിലുള്ള ധാതുക്കളെ മാത്രമേ സംബന്ധിക്കുന്നുവുള്ളവെങ്കിൽ 'ലുങ് സംസ്കരണമെല്ലാമേ പരിശിഷ്ടത്തിൽ നോക്കുക' എന്നുപറഞ്ഞുവിട്ടാൽ മതിയായിരുന്നു. പരിശിഷ്ടം ദിങ്മാത്രപ്രദർശനമാണെന്നാണു ഞങ്ങൾ വിചാരിച്ചത്. ആ സാധുവായ പാണിനിമഹർഷിക്ക് അനുബന്ധം ചേർക്കേണ്ടിവന്നതിന്റെ കാരണം അച്ചടിയുടെ പരിഷ്കാരം അല്ലെങ്കില് ആവിർഭാവം ഇതു സഹായിക്കാത്തതു തന്നെയായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ പ്രയത്നത്തിനു വേണ്ടിടത്തോളം ഫലമുണ്ടായിട്ടുണ്ടെന്നൊരു സമാധാനമുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/460&oldid=165470" എന്ന താളിൽനിന്ന് ശേഖരിച്ചത്