ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഗദ്യരചനരീതി ൪൫ ആ അവസ്ഥയിൽ മാത്രമേ എഴുതുവാൻസാധിക്കുകയുള്ളുവെന്നുകൂടി വരു ന്നുണ്ട്. ശാസ്ത്രവിഷയങ്ങളെപ്പറ്റി എഴുതുമ്പോൾ ഒരോ പദത്തേയും ഭൂതക്കണ്ണാടിയിൽക്കൂടി നോക്കി പരിശോധിക്കുകയും, തുലാസ്സിലിട്ടു തുക്കു കയും വേണമെന്നു, അർത്ഥത്തിന്നു സംശയം വരാതേയും പ്രകൃതംവിട്ടു പാളിപ്പോകാതേയുമിരിപ്പാൻവേണ്ടി പദങ്ങളേയും വാക്യങ്ങളേയും പ്രയോ ഗിക്കുന്നതിൽ വളരെ മനസ്സിരുത്തേണ്ടതാണെന്നു മുമ്പു പറഞ്ഞിട്ടുണ്ട ല്ലോ. അതിനാൽ സാമാന്യോന സ്വസ്ഥചിത്തതയിൽ പ്രകാശിക്കുന്ന വിഷയങ്ങളെ പ്രതിപദിക്കുമ്പോ വാചകരീതിയിൽ മേൽപ്പറഞ്ഞ നി ഷ്കാർഷകളെ കഴിയുന്നതും നോക്കേണ്ടത് അത്യവേശ്യമാകുന്നുവെന്നുതെളി യുന്നുണ്ട്. എന്നാൽ ഹർഷാദിചിത്തവൃത്തികളെ അതിയായിട്ടു പ്രകാ ശിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി എഴുതുന്ന ഘട്ടത്തിങ്കൽ മേൽപ്പറ ഞ്ഞ നിഷ്കർഷകളെ നിയമേന അനുഷ്ഠിക്കുവാൻ പാടില്ല; അതു സാധിക്ക യുമില്ല. കർത്തൃകർമ്മക്രിയകളെ ക്രമപ്പെടുത്തേണ്ട കാർയ്യത്തിലോ, അവക്കു വിശേഷണങ്ങളെ കൊടുക്കേണ്ട കാർയ്യത്തിലൊ, അവയെ അതാതു സ്ഥാ നത്തു വെക്കേണ്ടകാർയ്യത്തിലോ വ്യാകരണനിയമങ്ങളെ മാത്രം അവലാ ബിക്കുന്നതായാൽ ആ എഴുത് ഒരു ജീവനുമുണ്ടാകുന്നതല്ല; വായന ക്കാരുടെ ഉള്ളിൽ വിശേഷിച്ചു വികാരമൊന്നുമുണ്ടാകുന്നതല്ല. എഴുത്തുകാ രൻ ഉദ്ദേശിച്ച ഫലായാതൊന്നു, അതിൽനിന്നുണ്ടാകുന്നതുമല്ല. ഏതു വിധത്തിൽ പ്രയോഗിച്ചാലാണ് ഉദ്ദേശിച്ചിരിക്കുന്ന അർത്ഥത്തിന്ന് അ കുന്നു. ചില ഘട്ടങ്ങളിൽ കർമ്മമായിനില്ക്കുന്ന പദത്തെ മുമ്പൾ പ്ര യോഗിക്കേണ്ടതായിവരുന്നു; ചിലേടത്ത് ക്രിയാപദത്തെയായിരിക്കും ആദ്യാ പറയേണ്ടിവരിക; വിശേഷണവിശേഷ്യങ്ങൾക്കുള്ള നിയതസ്ഥാ നങ്ങളേയുംഭേദപ്പെടുത്തേണ്ടിവരു. അപ്രകാരംതന്നെ ക്രിയാപദങ്ങൾക്കു കാലനിർണ്ണയം ചെയ്യുന്ന ഘട്ടങ്ങളിൽ ചിലസമയം പദപ്രയോഗങ്ങളെ വ്യത്യാസപ്പെടുത്തേണ്ടതായിട്ടുവരുന്നു. ഭൂതാർത്ഥത്തേയും ഭവിഷ്യദർത്ഥ ത്തേയും കാണിക്കുന്ന ചില ദിക്കിൽ അധികം ശക്തികൊടുക്കുന്നതിന്നു വേണ്ടി വർത്തമാനാർത്ഥത്തിലുള്ള ക്രിയാപദങ്ങളെ പ്രയോഗിക്കേണ്ടി വരു ന്നു. പിന്നെ, പല വാക്യങ്ങൾക്കുംകൂടി ഒരു ക്രിയാപദത്തെ പ്രയോ ഗിക്കാവുന്ന ചില ദിക്കിൽ (ശക്തികൊടുക്കുവാൻവേണ്ടിത്തന്നെ) ആവ ക ക്രിയാപദത്തെത്തന്നെ ഒരോ വാക്യങ്ങൾക്കും പ്രത്യേകം ഉപയോഗി ക്കേണ്ടിവരുന്നു. ചില ദിക്കിൽ, പറഞ്ഞതുതന്നെ രണ്ടും മൂന്നും പ്രാവ

12*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/51&oldid=165481" എന്ന താളിൽനിന്ന് ശേഖരിച്ചത്