ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ മംഗളോദയം [പുസ്തകം ശ്യം എടുത്തുപറയേണ്ടതായിട്ടും വരുന്നു ഇങ്ങനെ പല സംഗതികളിലും വ്യാകരണശാസ്ത്രപ്രകാരം സാമാന്യമായി നിയമിക്കപ്പെട്ടിട്ടുള്ള പദ്ധതി യെ വിട്ടു പ്രയോഗിക്കേണ്ടതായി വരുന്നു.

   അതിനാൽ നല്ല ഗദ്യരചനാരീതിയുടെ ലക്ഷണമെന്താകുന്നു എന്ന

ചോദ്യത്തിന്നു തക്കതായ സമാധാനം കിട്ടണമെങ്കിൽ ആദ്യാതന്നെ നമു ക്ക് അദ്ധ്യാത്മശാസ്ത്രസംബന്ധമായ ചില തത്വങ്ങളെ ഗ്രഹിക്കണമെ ന്ന് ഇപ്പോൾ സ്പഷ്ടമാകുന്നുണ്ടല്ലോ. മനുഷ്യരുടെ സ്വഭാവം പലതാ യിരിക്കുന്നതിനാൽ അതാതു സ്വഭാവത്തെ അനുസരിച്ച് പലമാതിരി ഗദ്യരിതി അവശ്യമുണ്ടാകണമെന്നു, വിഷയങ്ങൾതന്നെ പലജാതിയാ യിരിക്കുന്നതിനാൽ അവയെ പ്രതിപാദിക്കുമ്പോൾ തത്തത്സ്വഭാവത്തി ന്നനുരൂപമായ ഗദ്യരീതിയെ മാത്രമേ പ്രയോഗിക്കുവാൻ പാടുള്ളുഎന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ടല്ലോ.

   ഭിന്നരുചിഹി ലോകട' എന്ന പ്രമാണത്തെ നോക്കുമ്പോൾ ഗദ്യ

രചനാവിഷയത്തിൽ സർവ്വസമ്മതമായിട്ടൊരു രീതി എന്നാത് അസാദ്ധ്യ മാണെന്നും സ്പഷ്ടമാകുന്നുണ്ട്. ഗദ്യരചനാരീതി പലതാണെങ്കിലും അ വയെല്ലാം നല്ലതായിരിക്കുന്നതിന്നു സർവ്വത്ര യോജിക്കുന്നതായിട്ടു ചില നിയമങ്ങളെ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഈ ഉപന്യാസത്തിന്റെ ആടിയിൽ പറഞ്ഞ ഭക്ഷ്യപദത്ഥങ്ങളെത്തന്നെ ഇതിന്നു ദൃഷ്ടാന്തമായി ട്ടെടുക്കുക. ഓരോരുത്തർക്കും ഓരോപദർത്ഥങ്ങളിലാണ് രുചി എങ്കിലും അവ ഓരോന്നും രുചികരമായിത്തിരണമെങ്കിൽ സാമാന്യമായിട്ട് അവ ക്കോരോന്നിന്നും ഇന്നിന്ന ഗുണങ്ങളുണ്ടായിരിക്കണമെന്നു പറയുവാൻ സാധിക്കുന്നതാണ്. പാകംചെയ്തു ഭക്ഷിക്കേണ്ട പദാർത്ഥങ്ങളാണെങ്കിൽ അവയുടെ വേവു ശരിയായിരിക്കേണ്ടതാണെന്നും, കരിഞ്ഞോ പോക ണ്ടാത്തവയാണെങ്കിൽ അവ കെട്ടുപോവാതേയോ ചീഞ്ഞുപോവാതേയോ ഉണങ്ങിവരണ്ടുപോവാതെകണ്ടോ സൂക്ഷിക്കേണ്ടതാണെന്നും മാറ്റം പറ ക്കെ സംബന്ധിക്കുന്നതായ ചില സാമാന്യസംഗതികളെ എടുത്തു പറ യാവുന്നതാണ്. അതുപോലെതന്നെ വാചകമെഴുത്തിലും ഓരോരുത്ത ർക്കു തത്തത്സ്വഭാവങ്ങളെ അനുസരിച്ച് ഓരോ രീതിയിലായിരിക്കും രുചി എങ്കിലും എല്ലാറ്റിന്നും ബാധകമായിട്ടുള്ള ചില സാമാന്യസംഗതികളെ

ചൂണ്ടിക്കാണിക്കാവുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/52&oldid=165482" എന്ന താളിൽനിന്ന് ശേഖരിച്ചത്