ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧ അന്തഃകരണം ൪൮൩ സ്മരിച്ച് അന്തഃകരണം സ്വപ്നാവസ്ഥയിലും ജാഗരവിഷയങ്ങളുടെ പ്രതിബിംബമായിത്തീരുകയാൽ, തന്റെ വ്യാപ്യത്വവും വ്യാപകത്വവും മറന്നിരിയ്ക്കുകകൊണ്ടുതന്നെ. എന്നാൽ ജാഗരശരീരത്തിനോ, ജഡമായതുകൊണ്ടു ഭൂതതാദാത്മ്യം സ്വതസ്സിദ്ധമാണ്. വിസ്മൃതി വന്ന അന്തഃകരണത്തിന്നാകട്ടെ, പിന്നെ സ്മൃതിവന്നല്ലാതെ, ഹിരണ്യഗർഭതാദാത്മ്യമുണ്ടാകുന്നതല്ല. എന്തുകൊണ്ടെന്നാൽ കർത്തൃകരണകർമ്മാത്മകമായിരിയ്ക്കുന്ന അന്തഃകരണത്തിന്റെ ധർമ്മമാകുന്നു ജ്ഞാനം. ധർമ്മംകൊണ്ടാകുന്നു ഐക്യം സിദ്ധിയ്ക്കേണ്ടത്. ധർമൈക്യം വരാത്തവസ്തുക്കൾ തമ്മിൽ ചേർത്തിയാലും ചേരുകയില്ല. അതുകൊണ്ട് സ്വകല്പിതങ്ങളായ തുഛവിഷയങ്ങളെത്തന്നെ ധ്യാനിച്ച് ഇനിയും കഷ്ടങ്ങളിൽ ചാടി വീഴാതിരിപ്പാൻആഗ്രഹിക്കുന്ന അന്തഃകരണ ങ്ങൾക്കു ശുദ്ധിയുണ്ടാകുവാനും തദ്വാരാപൂർവ്വസ്മൃതിയുണ്ടാവാനുമായിട്ടാകുന്നു,വേദോക്തങ്ങളായ നിത്യനൈമിത്തികളിലുള്ള മന്ത്രങ്ങളും ക്രിയകളും സ്മാർത്തങ്ങളായ ആചാരവും ആഹാരവും വ്യാഹാരവും വ്യവഹാരവുമെല്ലാം ഈ തത്വങ്ങൾ ഗ്രന്ഥങ്ങളെക്കൊണ്ടുതന്നെ തെളിയുന്നുണ്ട്. മന്ത്രഹ്ങളുടേയും ക്രിയകളുടേയും അർത്ഥം കൂടി ആലോചിക്കേണ്ടതുതന്നെ. പക്ഷെ ദൈവമെന്നും ആസുരമെന്നും അല്ലെങ്കിൽ നിവൃത്തിയെന്നും പ്രവൃത്തിയെന്നും രണ്ടു പ്രകൃതികൾ അന്തകരണത്തിനുണ്ടെന്നും, അതിൽ ഏതു പ്രകൃതിയെ വളർത്തുന്നുവോ അതു പ്രധാനമായി വരുന്ന സ്വഭാവവുമുണ്ടെന്നും, ആകയാൽ പരിശീലനംകൊണ്ടു നന്നാക്കുവാനും ചീത്തയാക്കുവാനും ശക്യമാണെന്നും വരികയാൽ, അന്തഃകരണത്തെ കഴിയുന്നേടത്തോളം ചീത്തയാക്കാതെ കഴിപ്പാൻ ശ്രമിയ്ക്കേണ്ടതാണെന്നു മാത്രമല്ല നന്നാക്കുവാനും ഉത്സാഹിയ്ക്കേണ്ടതാണെന്നും വരുന്നു. അന്തഃകരണത്തിന്നു സന്ദർഭോചിതംപോലെ അനേകനാമങ്ങളെ ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്. ലിംഗശരീരം, സൂക്ഷ്മദേഹം, ആതിവാഹികം, ജീവൻ, മനസ്സ്,ചിത്തം, ബുദ്ധി, അഹങ്കാരം, ഹൃദയം ഇത്യാദികളായനാമങ്ങൾ പ്രകൃതാനുകൂലമായ അർത്ഥത്തെ പ്രകാശിപ്പിപ്പാനായിട്ട് അന്വർത്ഥകങ്ങളാക്കി പ്രയോഗിക്കപ്പെട്ടുമിരിക്കുന്നു. ഇത്രയെല്ലാം പൂർവ്വർഷികൾ സമ്പാദിച്ചു വെച്ചിരുന്നിട്ടും അവരുടെ ഗോത്രക്കാരായ ഞങ്ങൾ, എന്നു പറവാൻകൂടി ഇക്കാലത്തിൽ ലജ്ജിക്കേണ്ടതായിരിക്കുന്നു. എന്തുകൊണ്ടെന്നാ - ഊട്ടിലും ഓട്ടലും ആറിയതും നാറിയതും സദ്യയും പ്രതിഗ്രഹവും മുതലായവരെക്കൊണ്ടും, ദേഹം നിത്യമാണെന്നുള്ള ഭ്രാന്തികൊണ്ടു മൂത്തിരിയ്ക്കുന്ന ശ്രേഷ്ഠത്വാഭിമാനം ഹേതുവായുള്ള മത്സരത്താ

116*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/533&oldid=165492" എന്ന താളിൽനിന്ന് ശേഖരിച്ചത്