ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                                    ൧ഠ൮൬

പുസ്തകം } തുലാമാസം { ലക്കം ൧൨

                                                   മംഗളം
             സോമാങ്കമാർന്നൊരുപുമാനുടെഹൃത്തടത്തിൽ
             കാമാങ്കരത്തെനലമോടുവളർത്തുനിത്യം
             വാമാങ്കഭാഗമതിലേറിവിളങ്ങിന്നോ-
             രാമാങ്കിശോരമിഴിമംഗളമേകിട്ടേ.
                ചങ്ങനാശ്ശേരി  രവിവർമ്മ കോയിത്തമ്പുരാൻ.
       പുരാണങ്ങൾ.
   യോഗരൂഢമായ പുരാണശബ്ദം ' പൂർവ്വകാ
 ലത്തുണ്ടായത് ' എന്ന യൌഗികാർത്ഥത്തിന്നു വി
രോധം വരാത്ത വിധത്തിൽത്തന്നെ വാലീകിരാമാ
യണം, മഹാഭാരതം മുതലായവയെക്കൂടി പ്രതിപാ
ദിയ്ക്കുന്നതാണെങ്കിലും പൌരാണികന്മാരുടെ പരിഭാ
ഷപ്രകാരം പതിനെട്ടു മഹാപുരാണങ്ങളിലും പതി 
നെട്ടു ഉപപുരാണങ്ങളിലും മാത്രമാണ് ഈ പദ
ത്തെ വ്യവസ്ഥാപിച്ചിരിയ്ക്കുന്നത്.അതുകൊണ്ടു ലൌകികവ്യവഹാരവി

ഷയങ്ങളായ പുരാണങ്ങളെ മഹാപുരാണങ്ങൾ, ഉപപുരാണങ്ങൾ, ഇതി ഹാസങ്ങൾ എന്നിങ്ങിനെ മൂന്നുവിധം തരം തിരിച്ചിരിയ്ക്കുന്നു. നാരദസം ഹിതയിൽ-

         ' സർഗ്ഗശ്ചപ്രതിസർഗ്ഗശ്ചവംശോമന്വന്തരാണിച

വംശ്യാനുചരിതംചേതിപുരാണംപഞ്ചലക്ഷണം'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/545&oldid=165504" എന്ന താളിൽനിന്ന് ശേഖരിച്ചത്