ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ പുരാണങ്ങൾ ൪൯൩ രാണങ്ങളുടെ സാമന്യമായ സ്വരുപം ഇന്നതാണെന്നു ചുരുക്കത്തിൽ അറിയാമല്ലൊ. "ഇനി ഇവയിൽ പ്രതിപാടിദിച്ചിട്ടുള്ള വിഷയങ്ങൾ, ലോക രീത്യാ നോക്കുമ്പോൾ അവകൊണ്ടുള്ള ഉപയോഗങ്ങൾ, പ്രതിപാദനരീ തീ, പ്രാമാണ്യം ഇവയെക്കുറിച്ച് ആലോചിയ്ക്കാം. പുരണാങ്ങളെല്ലാം വേദമുകമാണെന്നു മാത്രമല്ല-

പഞ്ചലക്ഷമിദംരാജൻ​ ഥിതംബ്ര൨മകേവലം 
വേഃപഞ്ചമനാഷൈലോകനിസ്തംരകഃപരഃ"

എന്നുള്ള പത്മപുരാണവചനംകൊണ്ടും, 'ബ്രഹ്മാണ്ഡംചചതുർല്ലക്ഷം പുരാണത്വേനപഠ്യതേ

തദേവവ്യസ്യകഥിതമത്രാഷ്ടാശേധപൃഥകു

എന്ന ബ്രഹ്മാണ്ഡപുരാണവചനംകൊണ്ടും പതിനെട്ടു പുരാണങ്ങളും വാസ്തവത്തിൽ ബ്രഹ്മണ്ഡപുരാണമെന്ന ഒന്നിന്റെ തന്നെ അംശങ്ങ ളാണെന്നും ആ പുരാണം അഞ്ചാമത്തെ വേദമാണെന്നും സിദ്ധാന്തിച്ചി രിയ്ക്കുന്നു.എന്നാൽ വേദാർത്ഥം എത്രയും ദുരുഹമാണെന്നുംള്ളതുകൊണ്ട്, ഏതെങ്കലും ഒരു പുരാണത്തിൽ അടങ്ങിയിരിയ്ക്കുന്ന വിഷയങ്ങളെങ്കിവും വേദത്തിൽ മുഴുവൻ സംഗ്രഹിച്ചിട്ടില്ലെന്നു തീർച്ച പറവാൻ സാധിയ്ക്കി ല്ലെന്നു മാത്രമേ ഇക്കാർയ്യത്തിൽ സമാധാനം കാണുന്നുള്ളൂ . അഞ്ചാമത്തെ വേദമാണ് പുരാണമെങ്കിൽ ഇങ്ങിനെയൊരു വേദം ലഭിച്ചതിൽ പരമാ യി ഒരു ശ്രേയസ്സു മനുഷ്യവർഗ്ഗത്തിൽ ഉൾപ്പെട്ടവർക്കാർക്കും ഉണ്ടാകാനി ല്ലെന്നു തീർച്ച പറയാം .ഏതെങ്കിലും ഒരു പുരാണത്തിലടങ്ങിയ വിഷയ ങ്ങളുടെ ഒരനുക്രമണിക ചേർക്കുന്നതായാൽത്തന്നെ ഈ ലേഖനം വല്ലാ തെ നീണ്ടുപോകുന്നതാണ്. അതുകൊണ്ടു ചുരുക്കത്തിൽ വിവരിപ്പാൻ മ റ്റൊരു വഴിയ്ക്കു തിരിയ്ക്കുവാനെ നിവൃത്തി കാണുന്നുള്ളൂ .

     മനുഷ്യവർഗ്ഗത്തിന്നുപയോഗപ്രദങ്ങളായ സകല സംഗതികളെയും

ത്രയി, വാർത്ത, ദണ്ഡനീതി എന്നിങ്ങിനെ മൂന്നിനത്തിൽ ഉൾപ്പെടുത്താ വുന്നതാകുന്നു . തത്വശാസ്ത്രങ്ങളുടെ അവാന്തരവിഭാഗങ്ങളായ വേദാ ന്തം, സാംഖ്യം, യോഗം, ന്യായം, സാഹിത്യം മുതലായ സകല ജ്ഞാന ശാസ്ത്രങ്ങളും ഭൂഗോളശാസ്ത്രം, ജ്യോതിഷം, പ്രകൃതിശാസ്ത്രം, വ്യാകരണം, കല്പം മുതലായ തത്വവിശേഷശാസ്ത്രങ്ങളും ത്രയീവർഗ്ഗത്തിൽ പെട്ടവയാ ണ് . ഉപജീവനമാർഗ്ഗങ്ങളായ കൃഷിവാണിജ്യാദികളും, ഉപജീവിയ്ക്കേണ്ട

മാതിരികളുയ വർണ്ണാശ്ത്രമധർമ്മങ്ങളിലെ മിക്കഭാഗങ്ങളും അതു സംബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/547&oldid=165506" എന്ന താളിൽനിന്ന് ശേഖരിച്ചത്