ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ മംഗളോദയം [ പുസ്തകം ൨ <poem>

൬. ത്രൈലോക്യത്തിന്നു കണ്ണാം ദ്യമണിയുടെ മണി

                                      ത്തേരടുക്കുന്ന നേര-
                   ത്താലോചിച്ചങ്ങു  പിൻമാറണമുടനകല-
                                       ത്താനിലക്കായിരിക്കേ
                  കാലൌചിത്യം നിനക്കാതവിടെയെതിരിലായ്
                                     നിന്നുവെന്നാകിലിന്നീ
                 മാലോകർക്കാർക്കുദിക്കും പരമവനെ നിരീ-
                                  ക്ഷിക്കുവാനാശപോലും,
                                       

൭. ഉണ്ടായ്പന്നന്നുതൊട്ടേ ദിനകരകരമൊ-

                                ന്നാശ്രയിച്ചാണു തേജ-
             സ്സുണ്ടായിത്തീർന്നതും താൻ വലിയൊരു നിലയിൽ-
                               ച്ചേർന്നതും യാമിനീശ
             കണ്ടാലും പ്രപ്തനായ്പന്നതുമുതലിവനാ
                              സ്സുർയ്യനോടങ്ങുനേരി
           ട്ടുണ്ടാക്കിത്തീർത്തിടുന്നൂ ക്ഷയമവനവനെ-
                     നൂക്രമം ദുർജ്ജനാനാം!


൮.         തീരാറായീ  തിളങ്ങും കലകൾ മുഴുവനും
                         തിങ്കളേ  ! ചെന്നു കുണ്ടിൽ-
            ച്ചേരാറായീ ചിരം നീയിനിയുയിരൊടിരി-
                        ക്കില്ലിനിക്കില്ല വാദം
           നേരായുള്ളോരു ഭാവം നിഖിലവുമകലെ-
                       പ്പോയി, വക്രത്വമേറ്റൂ
          പോരാ തേജസ്സുമങ്ങി , പരമിഹ പരിശേ-
                    ഷിച്ചിതേകം കളങ്കം.       

൯. ഇഷ്ടപ്രണേശ്വരന്മാരൊടു വിഘടനമേ-

                   റേറററമുൾത്താപമേന്തി-
       ക്കഷ്ടപ്പെട്ടീടുമോമക്കുവലയമിഴിമാ-
               ർക്കുൾത്തടക്കുത്തലേകി
        കഷ്ടം നീയെത്രമാത്രം കഠിനതയവരിൽ
                         കാട്ടിടുന്നുണ്ടതിന്നീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/64&oldid=165533" എന്ന താളിൽനിന്ന് ശേഖരിച്ചത്