ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയ്യഭടന്റെ പിൻകാലത്തിൽ ഗണിതമൂല്യതത്വങ്ങളായ ഗ്രഹ
പയ്യയങ്ങളെ പരിഷ്ക്കരിക്കുന്നതിനു ധൈയ്യമുള്ള ആചായ്യന്മാർആരും
ഉണ്ടായിട്ടില്ല. ആയ്യഭടാചായ്യർ സ്വസിദ്ധാന്തത്തെ സ്ഥാപിച്ചതു
൩൬൨൩(ഗോത്രോത്തുംഗ)കലിവഷത്തിൽ അല്ലെങ്കിൽ൪ ൪ ൪
(വാഗ്ഭാവ)ശകാബ്ദത്തിലാണെന്നു ഷഷ്ട്യബ്ദാനം ഷഷ്ടി............ഇത്യാ
ഭ്യായ്യഭടിയകാരികയിൽ നിന്നു സ്പഷ്ടമാകുന്നു. ഈ സിദ്ധാന്തമാണു നാം
ഇപ്പോൾ ശ്രദ്ധാദികമ്മാനുഷ്ഠാനങ്ങൾക്കുപയോഗിച്ചുവരുന്ന പരഹിത
ഗണിതത്തിന്റെ അടിസ്ഥാനം."ഗോത്രോത്തുംഗ" എന്ന കല്യബ്ദ
ത്തിൽ ഒരു മഹാസഭ കൂടി ഗണിതസപ്രദായത്തെ എല്ലാം പരിഷ്കരിച്ചു
അക്കാലത്തെ അനുഭവത്തിന്നു ശരിപ്പെടുത്തി എർപ്പെടുത്തിയ കരണ
ങ്ങൾക്കാണു 'പരഹിതം' എന്നു പേർ കല്പിച്ചതെന്നു സദ്രത്നമാലയിൽ
സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്.

പരഹിതഗണിതം കാലക്രമേണ അസഫുടമായി കണ്ടുതുടങ്ങിയ
പ്പോൾ ആണു ദൃഗ്ഗണിതത്തിന്റെ ആവിർഭാവം.ഗ്രഹയോഗം,ഗ്രഹനക്ഷ
ത്രയോഗം,ഗ്രഹണം മുതലായ പ്രത്യക്ഷാനുഭവങ്ങളെ ഗണിച്ചറിയുന്നതി
ലേക്കു ശ്രീപതി-മുഞ്ജാലകപ്രതിഭകൾ<poem>'ത്രിഭവിരഹിതചന്ദ്രൊച്ചൊനഭാസ്വദഭുജ്യ............'

'ഈദൂച്ചൊനാക്കകോടിഘ്നാ ഗത്യംശാ.........'
ഇത്യാദി പുതിയ സംസ്ക്കാരങ്ങളെ ഏർപ്പെടുത്തി. എന്നാൽ കജാദിഗ്ര
ഹങ്ങൾക്കെല്ലാം ദൃഗ്ഗണിതരീതി പ്രത്യേകനായി അവർ ഏർപ്പെടുത്തിയതാ
യിട്ടറിയുന്നില്ല. കേരളത്തിൽ മാത്രം തന്ത്രസംഗ്രഹകർത്താവായ പരമേ
ശ്വരാചാർയ്യർ ദൃഗ്ഗണിതത്തെ സർവ്വഗ്രഹങ്ങൾക്കും ഏർപ്പെടുത്തി അതിൻ
പ്രകാരം ശ്രാദ്ധാദികർമ്മങ്ങളെ അനുഷ്ഠിക്കുകയും ചെയ്തു. ഇന്നും കേരള
ത്തിൽ പരമേശ്വരസ്ഥാപിതമായ ദൃഗ്ഗണിതപ്രകാരം വൈദികകർമ്മാനു
ഷ്ഠാനം ചെയ്യുന്നവർ ഉണ്ട്.ആലത്തൂർ ഗ്രാമക്കാർ ദൃകപഞ്ചാംഗാനു
ഷ്ഠായികളാണെന്നു കേട്ടിട്ടുണ്ടു.ഗ്രഹലാഘവാദിഗ്രന്ഥങ്ങളും ദൃഗ്ഗണി
തൈക്യത്തിനുവേന്ടി അതാതു കാലത്തും ദേശത്തിലും ഉള്ളവർ ഉണ്ടാക്കി
ട്ടുള്ളതാണെങ്കിലും അവയിൽ കേരളീയഗ്രന്ഥങ്ങളിലുള്ള സൂഷ്മത വന്നി
ട്ടില്ല. 'സ് ഫുടനിർണ്ണയം' എന്ന അർവ്വചീനമായ കേരളീയഗ്രന്ഥത്തിൽ
ചന്ദ്രന്നു ദ്വിതീയസ് ഫുടം മുതലായ പല വിശേഷസംസ്ക്കാരങ്ങളും ചെയ്തു
കാണുന്നു.സന്നിഹിതതമനും,ശീഘ്രഗാമിയും,ഗ്രഹാന്തരപ്ര
തിരുദ്ധഗതിയും ആകയാൽ ചന്ദ്രനെ സ്ഫുടിക്കുന്നതു ക്ലേശസാധ്യമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/67&oldid=165536" എന്ന താളിൽനിന്ന് ശേഖരിച്ചത്