ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം കാലഗണന ൬൩
എന്നു പറഞ്ഞിരിക്കുന്നു. രാശിചക്രത്തിന്റെ ഉൽപത്തിയെപ്പെററി പ്ര
സ്താവിക്കുന്ന ഘട്ടത്തിൽ ഭാസ്കരാഷ്യത്തിൽ താഴെ വിവരിക്കുപ്രകാരം പറഞ്ഞുകാണന്ന.

                  " ഉക്തം ചസ്ഫർജ്ജിതധ്വജയവനേശ്വരെണ-
                   പ്രജാഃ സിസൃക്ഷഃ കില വിശ്വധാതാ
                   പ്രജാപതിഃ പ്രാഗ് വ്രതമാചചാര
                   സദ്വാദശാഗപ്രഭവം സ്വദേഹം
                   സൃഷ്ടിദിതൊ വൈ ഭഗണം സസർജ്ജ
                   തേഭ്യഃ സമേഷാദിഗണാൻ പ്രജജ്ഞെ
                   തേഭ്യശ്ച തദ്ദേദവികല്പതോന്യാൻ."

ഇവിടെ ഋഷികളെ ഉപേക്ഷിച്ചു യുവനേശ്വരനെ പ്രമാണമാക്കി പറഞ്ഞ
തുകൊണ്ടുത്തന്നെ രാശിചക്രകല്പന ഹിന്ദുക്കൾ യവനന്മാരിൽ നിന്നു ഗ്രഹി
ച്ചതായിരിക്കണമെന്നു ഇംഗ്ലീഷ് കാർ ചെയ്തിട്ടുളള ഊഹത്തെ പിൻതാ
ങ്ങന്നു. ആകാശത്തിൽ ദേശവ്യവസ്ഥചെയ്യുന്നതിലേയ്കു ഹിന്ദുക്കൾക്കു൧൨
ആയി അംശിച്ചിട്ടുളള നക്ഷത്രചക്രം ഉണ്ടായിരുന്നു സ്ഥിതിക്കു ൧൨
ആയി അംശിച്ചിട്ടുളള ഒരു രാശിചക്രത്തിന്റെ അപേക്ഷ ഉണ്ടായിരുന്നി
ല്ലെന്നുളള സംഗതിയും മുൻപറഞ്ഞ ഊഹത്തിനു ഉപഷ്ടംഭകമായിരിക്കുന്നു.
ഗർഗ്ഗപരാശരാദിപ്രാചീനമഹർഷിമാർ നക്ഷത്രചക്രത്തെ അല്ലാതെ
രാശിചക്രത്തെ ഒരിടത്തും നിർദ്ദേശിച്ചുകാണുന്നില്ലെന്നുളളതും പ്രകൃതമായ
ഊഹത്തെ ബലപ്പെടുത്തുന്നു. എന്നാൽ ഈ സംഗതി അപ്രകൃത
മാകയാൽ ഇവിടെ അതിനെപ്പററി തിരുമാനം ചെയ്യാൻ പുറപ്പെടുന്നില്ല.
യവനന്മാർ എന്നു പറയുന്നു ഗ്രീക്കുകാരെ പുർവ്വികന്മാർ പ്രമാണീകരിച്ചി
രുന്നെങ്കിൽ ഇംഗ്ലീഷുകാരെ ആധുനികന്മാരായ ഹിന്ദുക്കൾക്കും പ്രമാണീ
കരിക്കുന്നതിനു വിരോധമില്ലെന്നെ ഇവിടെ വിവക്ഷിതമുളള.അതിനാൽ
വിശേഷിച്ചും കേരളത്തിൽ ചില ഗ്രാമക്കാർ ദൃഗ്ഗണിതപഞ്ചാംഗപ്ര
കാരം കർമ്മാനുഷ്ഠാനം ഇന്നു ചെയ്തുവരുന്നുണ്ടെങ്കിൽ അവരെങ്കിലും ന
വീനപരിഷ്കൃതാദുകപഞ്ചാംഗത്തെ സ്വീകരിക്കേണ്ടതല്ലയൊ?

ദൃഗ്ഗണിതമെന്നും പരഹിതഗണിതത്തെ രണ്ടായി
പ്പിരിച്ചിട്ടുണ്ടെന്നു മുൻപ്രസ്താവിച്ചല്ലൊ. എന്നാൽ ഈ വിഭാഗംതന്നെ
കേരളീയർ ചെയുതാണു, പരഹിതമെന്ന പദം ഭാസ്കരമുഞ്ജാലകഗ
ണേശാദികളുടെ ഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിട്ടില്ല. അവർ ഗോത്രാ
ത്തുംഗ ൩൬൨൩ കലിയിൽ സ്ഥാപിച്ച സിദ്ധാന്തപ്രകാരം ഗണിത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/69&oldid=165538" എന്ന താളിൽനിന്ന് ശേഖരിച്ചത്