ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪ മംഗളോദയം [പുസ്തകം ൨

മനോഗതങ്ങളുടെ പെരുമാറ്റങ്ങൾക്കും നമുക്കുള്ള മറ്റു സകല
സൗകര്യങ്ങൾക്കും ആവിയന്ത്രം, വിദ്യുച്ഛക്തി, അച്ചടിയന്ത്രം എന്നി
മൂന്നു സാധനങ്ങളാകുന്നു പ്രധാനകാരണങ്ങളായി വിചാരാക്കപ്പെട്ടുവരു
ന്നത്. ആവിയന്ത്രത്തിന്റെ സഹായം കൊണ്ട് ഭൂമിയുടെ ഒരു ഭാഗത്തുനിന്നു
മറ്റൊരു ഭാഗത്തെക്കു യാത്രചെയ്യുന്നതിന്നുനമുണ്ടകുന്ന സൗ
കര്യത്തേപ്പറ്റി സംശയമുള്ളവർ ഇക്കാലത്താരുമുണ്ടെന്നു തോന്നുന്നില്ല.
വിദ്യുച്ഛക്തികൊണ്ടു ജനങ്ങൾക്കുണ്ടായിട്ടുള്ള ഉപകാരങ്ങൾ മുഴുവൻ മന
സ്സിലായിട്ടുള്ളവർ നമ്മുടെ ഇടയിൽ ചുരുക്കമാണെങ്കിലും ആ ശക്തികൊ
ണ്ടുള്ള കമ്പിത്തപാലുകൊണ്ട് നമുക്കുണ്ടായിട്ടുള്ള ഉപകാരങ്ങളെപ്പറ്റി
വിസ്മയം തോന്നാത്തവരും വളരെ ദുർല്ലഭമാണെന്നു പറയാം. അച്ചടി
യന്ത്രമെന്നൊരു സാധനമില്ലായിരുന്നുവെങ്കിൽ നമുക്കുണ്ടാകുമായിരുന്ന
ബുദ്ധിമുട്ടുകളും അന്യൻ പറയാതെതന്നെ നമുക്കു വിചാരിച്ചറിയാവുന്ന
താകുന്നു. മനുഷ്യർക്കുള്ള മനോഗതങ്ങളെ തമ്മിൽ പെരുമാറ്റം ചെയ്യു
ന്ന കാര്യത്തിൽ ഈ ഒടുവിൽ പറഞ്ഞ അച്ചടിക്കു, മുമ്പ് പറഞ്ഞവയേ
ക്കാൾ പ്രാധാന്യം വളരെ ഏറും. അച്ചടിയുണ്ടായതിന്റെ ശേഷം ജന
ങ്ങൾക്ക് മഹാന്മാരെഴുതിയിട്ടുള്ള ഓരോ പുസ്തകങ്ങൾ വാങ്ങിവായിക്കുവാ
നുണ്ടായ എളുപ്പത്തോടുകൂടി മനുഷ്യർക്കു വന്ന മാറ്റങ്ങൾ പറഞ്ഞവസാ
നിപ്പിക്കാൻ പ്രയാസം. ഉദാഹരണമായി നമ്മുടെ നാട്ടിന്റെ അവ
സ്ഥ എടുക്കുക. മഹാഭാരതം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങൾ ജന
ങ്ങൾക്കു സുലഭമായതിന്റെ ശേഷം നിരക്ഷരകക്ഷികളായിരുന്ന
താണജാതിക്കാരുടെ ഇടയിലുണ്ടായ പരിഷ്കാരം നമ്മുടെ കണ്ണിന്നുനേരെ
കാണാവുന്നതാണല്ലൊ. പുസ്തകങ്ങളെപ്പോലെതന്നെ വർത്തമാനക്കട
ലാസ്സുകളും ജനങ്ങൾക്കെന്തൊരുമാറ്റമാണ് വരുത്തുന്നത്.!.കഴിഞ്ഞ
രണ്ടുകൊല്ലത്തിനകത്തു സുപ്തപ്രായന്മാരായിരുന്ന ഇന്ത്യക്കാരുടെഇടയിൽ
സ്വദേശാഭിമാനം ഇത്രത്തോളം വർദ്ധിപ്പിച്ചതു കൽക്കത്ത മുതലായ
ദിക്കുകളിലെ വർത്തമാനപത്രങ്ങളല്ലാതെ വേറെ എന്താണ്?. ഇവിടെ
ത്തന്നൊവത്തമാനപത്രങ്ങൾക്ക് ഇത്രത്തോളം ശക്തിയുണ്ടെങ്കിൽ യൂറോപ്പു
മുതലായ പരിഷ്കൃതരാജ്യങ്ങളിൽ അവക്കുള്ള ശക്തി എത്രത്തോളംമുണ്ടാ
യിരിക്കണം!. ആവക രാജ്യങ്ങളിലെ ശക്തന്മാരായ രാജാക്കന്മാർകൂടി
അവിടെയുള്ള പത്രങ്ങളെ പേടിച്ചുകൊണ്ടാണിരിപ്പ്. ഇത്രയും പ്രാധാ
ന്യമുള്ള വർത്തമാനപത്രങ്ങളുടെ ഉത്ഭവവും ചരിത്രവും 'മംഗളോദയ'വായ
നക്കാർക്ക് നീരസമാകയില്ലെന്നു വിശ്വസിച്ചു ഞാനതു ചുരുക്കി ഇവിടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/7&oldid=165539" എന്ന താളിൽനിന്ന് ശേഖരിച്ചത്