ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാലഗണന ൬൭ കുന്നു. മാഘശുക്ലപ്രഥമദിവസം അവുട്ടംനാൾ വരുമെന്ന് ഗണിതജ്ഞ ന്മാർക്ക് സ്പഷ്ടമാണല്ലോ ശ്രവിഷ്ഠാദിയിൽ സൂര്യചന്ദ്രന്മാർ വടക്കോട്ടുള്ള ഗതി ആരംഭിക്കുന്നുവെന്ന് പറകയാൽ ആ ആദികാലത്തിൽ വത്സരഗ ണനം,ഉത്തരായണാരംഭംമുതൽ ഉത്തരായണാരംഭംവരെഎന്നായിരുന്നു. ആല്ലാതെ ഇക്കാലത്തുള്ളതുപോലെ ഉത്തരായണമധ്യമായ വിഷ്ഠദിനം മുതൽ ആ വിഷ്ഠദിനം വരെഎന്നല്ലായിരുന്നു. ഉത്തരായണാരംഭം ‌‌‌‌ അല്ലെങ്കിൽ ദക്ഷിണപരമക്രാന്തിശ്രവിഷ്ഠാദിയിൽ ആണെങ്കിൽ ഉത്ത രായണവിഷ്ഠ സൂര്യൻ കാർത്തികയ്ക്കു അടുത്തു വരുമ്പോൾ വേണമെന്നു സ്പഷ്ടമാകുന്നു. അതിനാൽ അക്കാലത്തു വിഷ്ഠസംക്രമം പ്രമാണിച്ചു വ ർഷാരംഭം ചെയ്കയാണെങ്കിൽ വൈശാഖമാസം സംവത്സരത്തിന്റെ ആ ദ്യമാസമായി ഗണിക്കപ്പെടേണ്ടതായിവരും .വൈശാഖത്തിനു ഇന്നും വൈദികമായ ഒരു വൈശിഷ്ട്യം കാസ്പിച്ചുകാണുകയാൽ അങ്ങനെ സംഭ വിച്ചിരിപ്പാനും ഇടയുണ്ട്.

    'മുഖം വാ ഏതൽ സംവത്സരസ്യ യൽ ഫാല് ഗുനീ പൗർണ്ണമാസീ'

(സാംഖ്യ ബ്രഹ്മ 4-4)ഇത്യദി ചില ബ്രാഹ്മണവചനങ്ങൾ എ ന്തോ കാരണവശാൽ ഒരു കാണ്ടത്തെ ഫാല് ഗുനമാസംകൊണ്ടും വർഷാരം ഭം ഉണ്ടായിട്ടുണ്ടെന്നു കാണുന്നു. ആര്യഭടാദികളുടെ കാലത്തിൽ വിഷു ദിവസം സൂര്യന്റെ അശിനീപ്രവേശത്തിലായിരുന്നതിനാൽ അവർ ചൈത്രമാസംകൊണ്ടു വർഷം ആരംഭിച്ചു. ഈ വിധത്തിൽ ഫാല്ഗുനം , ചൈത്രം , വൈശാഖവും, ഓരോകാലത്തു ആദ്യമാസമായിട്ടുണ്ടെന്ന് കാ ണുകയാൽ, ആര്യഭടാദികൾ സ്വകാലത്തിൽ കണ്ടിരുന്ന പ്രകാരം അയ നസന്ധി, ക്രാന്തിപാതം, മഹാനുമ്പാതം എന്നും മറ്റും പറയുന്ന നക്ഷ ത്രങ്ങളുടെ ഇട (26 ഭാഗം അകലെ : അല്ലെങ്കിൽസ്ഥൂലമായി 27 ഭാഗ) മുമ്പോട്ടും പുറകോട്ടും നീങ്ങിയിടത്തു കാർത്തികവരേയും മറ്റെടത്തു പൂരു രുട്ടാതി വരെയും മാറുമെന്ന് കല്പനചെയ്തു. ഇതാണു അയനചല നസിദ്ധാന്തം . വാസ്തവത്തിൽ അയനചലനം പിറകോട്ടു പശ്ചിമദി ക്കിലായിട്ടല്ലാതേ മുമ്പോട്ടു പൂര്യദിക്കിലില്ലെന്നു തെളിയിക്കാൻ വേദവച നങ്ങൾ തന്നെ ഉണ്ട് '.ദൃഗ്ഗണിതക്കാർ രാഹുവിനു എന്നപോലെ അയ നസന്ധിക്കും വക്രഗതിതന്നെ ആണു സ്വീകരിച്ചിട്ടുള്ളതും ദൃക്പക്ഷ ത്തിലും പരഹിതപക്ഷത്തിലുമുള്ള അയന ചലനഗണിതക്രമം നോക്കുക

പ്രാചീനന്മാർ അയനചലനാ അറിഞ്ഞിട്ടില്ലായിരുന്നതിനാൽ ഛായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/73&oldid=165543" എന്ന താളിൽനിന്ന് ശേഖരിച്ചത്