ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൮ മംഗളോദയം യന്ത്രാദികൾകൊണ്ടു സൂര്യന്റെ പരമക്രാന്തികാലവും വിഷുവൽകാലവും അറിഞ്ഞു ക്രാന്തിപാതത്തിൽ നിന്നുതന്നെ ഗ്രഹങ്ങളുടെ ഭോഗഭംഗകല കളെ ഗണിച്ചിരിക്കണം. അപ്പോൾ പ്രാചീനഗണിതമെല്ലാം സായ നഗണിതമായിരുന്നുവെന്നു വരുന്നു. എന്നാൽ അക്കാലത്തു ഗ്രഹങ്ങ ളുടെ ഭോഗവ്യവഹാരമെല്ലാം രാശിചക്രഭാഗകലകളെക്കൊണ്ടു ചെയ്യാ തെ നക്ഷത്രങ്ങളെക്കൊണ്ടും തൽപാദങ്ങളെക്കൊണ്ടും ചെയ്തിരുന്നതി നാൽ ഗ്രഹങ്ങളുടെ രാശിസ്ഥിതിക്കു ഭേദം വന്നിരിപ്പാനും ഇടയില്ല.ഗർഗ്ഗ പരാശരാദികളെല്ലാം നക്ഷത്രവ്യവഹാരമേ സർവ്വത്ര ഉപയോഗിച്ചിട്ടുള്ളൂ എന്നു നമുക്കു അനുഭവമാണല്ലോ. ക്രാന്തിപാതം അശ്വിന്യാദിയിൽ വന്ന കാലത്താണു രാശിഭാഗകലാവ്യവഹാരം ഏർപ്പെട്ടതു; ആ പാതബിന്ദു ക്രമേണ പിരകോട്ടു നീങ്ങി നീങ്ങി വന്നുതുടങ്ങിയപ്പോഴാണു ക്രാന്തിപാത വും അശ്വിന്യാദിയും ഭേദിക്കയാൽ അയനചലനസംസ്കാരം ഒന്നാവ ശ്യപ്പെട്ടതു. രാമായണത്തിൽ ‌ശ്രീരാമന്റെ ജാതകം വിവരിച്ചിട്ടുള്ളതിൽ ആധുനികഗണിതരീതിപ്രകാരം കാണുന്ന ചില അസാംഗത്യങ്ങൾക്കും സമാധാനം പ്രാചീനരുടെ പ്രകൃതമായ ഗണനസമ്പ്രദായഭേദമായിരി ക്കണം. മേടഞായറിൽ ശുക്ലനവമിയും പുനർവ്വസു നക്ഷത്രവും കൂടി യോജിക്കയില്ലല്ലോ. അന്നത്തെ നക്ഷത്രമാന ഇന്നത്തെപോലെ തു ല്ല്യാന്തരമല്ലായിരുന്നുവെന്നും പുനർവ്വസു നക്ഷത്രം അധ്യർദ്ധഭോഗമായതി നാൽ അതിന്റെ മാനം 20 ഭാഗ ആയിരുന്നുവെന്നും മറ്റുമുള്ള സംഗ തികളും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. എന്നാൽ അപ്രകൃതചർച്ച ഇവിടെ നില്ക്കട്ടെ.

       ഫലഭാഗത്തിലും അനുഷ്ഠാനങ്ങൾക്കു മുഹൂർത്തചിന്തയിലും മറ്റും

നമുക്കു ഗ്രഹങ്ങളുടെ രാശിസ്ഥിതി ആണ് അറിയേണ്ടത് എന്നിരിക്കയാൽ സായനഗണിതമല്ല, നിരയനഗണിതം തന്നെ ആണു നമുക്കു ആവശ്യ പ്പെട്ടിട്ടുള്ളതു. അതിനാൽ പരിഷ്കാരത്തിൽ ഗണിതം സായനമാക്കണ മെന്നു ഒരുവനും വാദിക്കുന്നതല്ല. എന്നാൽ ശിഷ്ടദിവസം അയനാരം ഭം മുതലായതുകൾ സായനമായിരിക്കേണ്ടതു ആവശ്യവുമാണ്. നാം ഇപ്പോൾ മകരം 1 ന് ഉത്തരായനാരംഭം എന്നുപറഞ്ഞ് കർമ്മങ്ങൾ അനുഷ്ഠിച്ചുവരുന്നു; വാസ്തവത്തിൽ അന്നേ ദിവസം ഉത്തരായനം ആരംഭിച്ചു 20 ഓ 21 ഓ തീയതി കഴിഞ്ഞിരിക്കുന്നു എന്നു നമുക്കു നല്ല ബോധവും ഉണ്ട്. അയനചലനപ്രസംഗത്തിൽ ഒരു സംഗ

തികൂടി എടുത്തു പറയേണ്ടതുണ്ട്. അയനചലനം ഒരു വർഷത്തേയ്ക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/74&oldid=165544" എന്ന താളിൽനിന്ന് ശേഖരിച്ചത്