ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൦ മംഗളോദയം പുസ്തകം ൨

ള്ള അന്തരം സൂക്ഷമപ്പെടുത്തി നോക്കിയാൽ ഗണിതാഗതസൂര്യനു ഏതാ നും കലകളുചെ ഭേദമുണ്ടെന്നു സ്പഷ്ടമാകും. ഇക്കാലത്തു യന്ത്രസഹായം ഉള്ളതിനാൽ സൂര്യനേയും നക്ഷത്രത്തെയും ഒന്നിച്ചു നോക്കുന്നതിനും അ ന്തരം അതിസൂക്ഷ്മമായി അളക്കുന്നതിനും സാധിക്കുന്നതാണല്ലോ. കേരളീയർ ദൃഗ്ഗണിതം ഏർപ്പെടുത്തിയ കാലത്ത് അവർ സൂര്യഗണിത ത്തിനു മാത്രം പരിഷ്കാരം ചെയ്തില്ലൊ എന്നു വ്യസനിക്കുന്നു. പുരാതന ഹിന്ദുക്കൾക്കു(വിശേഷ്യ കേരളീയർക്കു) ജ്യൌതിഷ ത്തിൽ എത്രത്തോളം ജ്ഞാനവും ശ്രദ്ധയും ഉണ്ടായിരുന്നോ അത്രത്തോ ളം ഇക്കാലത്തു അജ്ഞാനവും അശ്രദ്ധയും ഉണ്ടെന്നു സസന്താപം സമ്മ തിക്കേണ്ടിയിരിക്കുന്നു. പഞ്ചാംഗം പലരും അച്ചടിച്ചു പ്രസിദ്ധം ചെ യ്യുന്നില്ലെന്നില്ല; എന്നാൽ അവയിൽ ഏതെങ്കിലും രണ്ടെണ്ണം യോജി ച്ചു കാണുകയില്ലെന്നു തന്നെ പറയാം. ഗ്രഹനക്ഷത്രയോഗം, ഗ്രഹങ്ങ ളുടെ പരസ്പരയോഗം, യുദ്ധം, ശൃംഗോന്നതി, ബുധശുക്രോപരാഗം മുത ലായ വൈചിത്യങ്ങളെ ആരും ഗണിക്കാറില്ല; മൗഢ്യം മാത്രം പഞ്ചാം ഗക്കാർ രണ്ടുപ്രകാരത്തിലും പ്രകടീകരിക്കാറുണ്ട്. ഇല്ലാത്ത ഗ്രഹണ ങ്ങളുണ്ടെന്നു പറകയും ഉള്ളതിനെ അറിയാതെ പോകയും സംഭവിക്കാത്ത തല്ല. കഴിഞ്ഞ വൃശ്ചികത്തിൽ ചന്ദ്രഗ്രഹണമുണ്ടെന്നു പല പഞ്ചാംഗകാരും എഴുതിയിരുന്നു; എന്നാൽ ഒരിടത്തും കാണുകയുണ്ടായില്ല.അതു ചിലർ അനുഷ്ഠിക്കുകയുംചിലർഅനുഷ്ഠിക്കാതേയുംഇരുന്നിട്ടുണ്ട്. തിരുവിതാംകൂർ സ ർക്കാർ പഞ്ചാംഗഗണകന്മാർ ഗണിച്ചുകണ്ട പ്രകാരം കണ്ടപ്രകാരം ഗ്രഹണത്തിന്റെ സ്പർശമോക്ഷാദികളെല്ലാം എഴുതിയിട്ട് നവീനഗണിതപ്രകാരം ഗ്രഹണമില്ലെ ന്നും കാണുന്നു' എന്നു സൈമലഞി 'പുത്രോനപുത്രി' എന്നു ഉത്തരം പറഞ്ഞ പ്രശ്നക്കാരനെപ്പോലെ അപവാദത്തിൽ നിന്നു രക്ഷപ്പെട്ടു. ൧൨൩൪൫മാണ്ടു തുലാത്തിൽ ഉണ്ടായ വലയഗ്രഹണം ഒരു മലയാളപഞ്ചാം ഗത്തിലും ശരിയായി ഗണിച്ചിരുന്നില്ല. ആ ഗ്രഹണം ൧൨ നാഴികയ്കു മേൽ ഉണ്ടായിരുന്നു ൮ നാഴികയ്കുമേൽ പഞ്ചാംഗക്കാർ പറഞ്ഞിരുന്നില്ല. സമയഭേദമോ എല്ലാ സര്യഗ്രഹണങ്ങളിലും ഒന്നുപോലെ പറ്റാറുണ്ട്. ഈ സ്ഥിതിയ്കു ഗണിതപരിഷ്കാരത്തിനുള്ള കാലം അതിക്രമിച്ചിരി ക്കുന്നു എന്നതിലേയ്കു രണ്ടുപക്ഷം വരാനിടയില്ല. ഇനി എത്രത്തോളവും ഏതെല്ലാം വിഷയങ്ങളിലും ആണു പരിഷ്കാരം വേണ്ടതു എന്ന ഭാഗത്തി ലാണു വിസംവാദത്തിനു അവകാശം. ശ്രാദ്ധമുഹൂർത്താദി വൈദിക

കർമ്മങ്ങൾക്കു പരഹിതം, പ്രശ്നജാതകാദി ലൗകിക സംഗതികൾക്കു ദൃക്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/76&oldid=165546" എന്ന താളിൽനിന്ന് ശേഖരിച്ചത്