ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തട്ടുകയും, നേരിടുന്നു.അതിന്റെ നിവൃത്തിമാ൪ഗ്ഗം കാണുമ്പോഴേക്കും മറ്റൊന്നിന്റെ പുറപ്പാടായി.

                  ഇങ്ങിനെ വങ്കടലിലെ തിരമാലകൾ പോലെ

ദുഃഖങ്ങൾ പ്രാണിജാലങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെപ്പറ്റി പലരും ആലോചിച്ചു പലവിധമായി തീരുമാനിച്ചിട്ടുണ്ട്. ലോകസ്വഭാവം സുഃഖദുഃഖമിശ്രമാണെന്നു ചിലരും,ഒരുകാലത്തു ലോകം മുഴുവൻ സുഖമയമായി​​ത്തീരു- മെന്നു ചിലരും അഭിപ്രായപ്പെടുന്നു .ഇതിൽ ആദ്യത്തെ പക്ഷം സൂക്ഷ്മാലോചനയില്ലാത്തവരുടെ ദൃഷ്ടിയിൽ സാധു വാണെന്നു തോന്നിയേക്കാം. രണ്ടാമത്തെ പക്ഷം ഒരുവിധം അസംഭാവിധമാണെന്നു തന്നെ അനുഭവംകൊണ്ടു നാം അറിയുന്നു. പുരാതനാര്യൻമാ൪ സുഖഃദുഃഖങ്ങളെപ്പറ്റി ആലോചിച്ചു തീ൪ച്ചപ്പെടുത്തീട്ടുള്ളതു താഴെ വിവരിക്കുന്ന വിധ ത്തിലാണ്-എങ്ങും നിറഞ്ഞുനിൽക്കുന്ന പരമാത്മാവു നിത്യ സുകസ്വരൂപിയാകുന്നു. അനുഃകരണത്തിൽ പരമാത്മാവിന്റെ പ്രതിഫലനത്തെ ജീവനെന്നു പറയുന്നു. ബിംബത്തിന്റെ സ്വഭാവഗുണം പ്രതിബിംബത്തിനുണ്ടാവുന്നതു സാധാരണയാണെങ്കതിലും പ്രതിഫലിപ്പാനുള്ള സാദനത്തിന്റെ ഗുണദോഷങ്ങളും പ്രതിബിംബത്തെ ബാധി- ക്കുന്നത് അനുഭവസിദ്ധമാണ്. ബിംബമായ ആത്മാവിന്റെ സുഖസ്വഭാവം പ്രതിബിംബമായ ജീവാത്മാവിന്നും സ്വതഃ- സിദ്ധമായിരിക്കുന്നുണ്ട്. എന്നാ അനുകരണം മലിനമാകുമ്പോൾ പ്രതിഫലനത്തിനും മാലിന്യം പൂ൪ണ്ണസുഖസ്വഭാവം മറഞ്ഞുപോവുകയും ചെയ്യുന്നു. അപ്പോൾ ദുഖഃമെന്നുള്ള തോന്നലുണ്ടാകുന്നു. അന്തകഃകരണത്തിനു മാലിന്യമില്ലാത്ത കാലത്തിൽ സംപൂ൪ണ്ണമായ സുഖാനുഭവം ഉണ്ടാകുന്നുണ്ടെന്നുണ്ടെന്നുള്ള തിലേക്ക് സുഷുപ്തികാലത്തിലെ അനുഭവം സാക്ഷിയാകുന്നു. സുഷുപ്തിദിശയിൽ മനസ്സു പ്രസന്നമായും നി൪വികാരമായും ഇരിക്കുന്നു.അപ്പോൾ ആത്മപ്രതിഫലനവും പരിശുദ്ധമാകുന്നു.

          മേൽപ്പറഞ്ഞ  സംഗതികളെകൊണ്ടു  സുഖം സ്വഃത

സിദ്ധമായിരിക്കുന്നു വെന്നു വരുന്നു.മനസ്സിന്റെ മാലിന്യംകൊണ്ട് അതു വ്യക്തമാകുന്നില്ല. അതുകൊണ്ട് മനോദോഷങ്ങളെ നശിപ്പിച്ചാൽ സുഖം സിദ്ധിപ്പാൻ വേറെ പ്രയത്നം ചെയ്യേണ്ടതില്ല. ഈ വിധത്തിൽ ദുഖഃഹേതുവായി- രിക്കുന്ന മനോദോഷം എന്താണെന്നാലോചിക്കുക.

               മനോദോഷങ്ങൾ അസംഖ്യങ്ങളാണെങ്കിലും

അതുകളുടെ കാരണവസ്ഥാനം കാമത്തിനാകുന്നു.കാമം എന്നാൽ ആഗ്രഹം. നാം എന്തെങ്കിലും ഒരു പദാ൪ത്ഥത്തെ ആഗ്രഹിക്കുമ്പോൾ മനസ്സു ദുഷിക്കുകയും, സുഖമില്ലാതാകുകയും ചെയ്യുന്നു. ആഗ്രഹിച്ച പദാ൪ത്ഥം കിട്ടുമ്പോൾ ആഗ്രഹം നശിക്കുകയും, മനസ്സിനു പ്രസാദമുണ്ടാകുകയും, തൽക്കാലത്തിൽ സുഖം തോന്നുകയും ചെയ്യുന്നു. പിന്നെ മറ്റൊന്നിനെ ആഗ്രഹിക്കുകയായി. പിന്നെയും ദുഖഃoതന്നെ. ഓരോരുത്തരുടെ മനസ്സ്അതാതിന്റെ അവസ്ഥയെ അനുസരിച്ച് ഓരോന്നിനെ ആഗ്രഹിക്കുന്നു. ഇതുനിമിത്തം ഒരുവനു സുഖഹേതുവായിട്ടുള്ള സാധനം മറ്റൊരുവനു സുഖഹേതുവാകുന്നുല്ല.ചിലപ്പോൾ ദുഖഃഹേതുവും ആകുന്നു ഇങ്ങിനെ ക്ഷണന്തോമം ഉണ്ടായികോണ്ടിരിക്കുന്ന മനോദോഷമാണ്' പ്രാണിജാലത്തെ ദുഃഖിപ്പിക്കുന്നത് . ഈ മനോദോഷത്തെ ജയിപ്പാൻ ശക്തിയുള്ള ഒരുവന്ന് എല്ലായിപ്പോഴും സുഖംതന്നെ . അതിനു മുഖ്യമായിവേണ്ട തു മനഃപരിഷ്താരമാണ്. വെറും ബാഹ്യങ്ങളായ എല്ലാ വസ്തുക്കളേയും നന്നാക്കുവാൻ ശ്രമിക്കുന്നതിനേക്കാൾ ‌ അവനവന്റെ മനസ്സിനെ നന്നാക്കുന്നക്കുന്നതായിരിക്കും എളുപ്പം. ഭൂമിയിൽ മുഴുവൻ തോൽ വിരിക്കുന്നതിനേക്കാൾ താന്താങ്ങളുടെ കാലിൽ ചെരുപ്പിടുകയാണു നല്ലതെന്നറിയാത്തവ൪ ആരും ഉണ്ടായരിക്കയില്ല.

         മനോവികാരമായ കാമത്തെ ജയിപ്പാൻ  ശക്തിയുള്ള

വനാണ് യഥാ൪ത്ഥത്തിൽ‌ പരിഷ്കാരി എന്നേരിനെ അ൪ഹിക്കുന്നത്.ഈ പരിഷ്കാര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/97&oldid=165569" എന്ന താളിൽനിന്ന് ശേഖരിച്ചത്