ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശോകശൈലം

(ഇംഗ്ലീഷിൽ നിന്നെടുത്തത്)
ഈ ലോകത്തിലുള്ള മനുഷ്യരുടെ
സങ്കടങ്ങളെല്ലാം കൂടി ഒരുമിച്ചു കൂട്ടി പി
ന്നെ ശരാശരിയ്‌ക്കത് അ
വരുടെ ഇടയിൽ ത
ന്നെ വിഭജിച്ചുകൊടു
ക്കുന്നതായാൽ ഓരോരു
ത്തർക്കും മുമ്പുണ്ടായിരുന്നതിലധികമുണ്ടാകു
മെന്നാണ് സോക്രെട്ടിസ്സ് എന്നു പ്രസിദ്ധ
നായ ജ്ഞാനിയുടെ അഭിപ്രായം. ഇക്കാര്യ
ത്തിൽ ഫോറെസ്സ് എന്ന വിദ്വന്മണിയുടെ
അഭിപ്രായവും ഇതു തന്നെയാണ്; എങ്കി
ലും ആയാൾ ഒരു പടവു കയറീട്ടാണ് നി
ല്‌ക്കുന്നത് 'നോം ഇപ്പോൾ നിവൃത്തിയില്ലാ
തെ അനേകം സങ്കടങ്ങളനുഭവിച്ചു വരുന്നു
ണ്ടെങ്കിലും ഒരുവന്റെ സ്ഥിതിയും മറ്റൊ
രുവന്റെ സ്ഥിതിയും തമ്മിൽ മാറ്റം ചെ
യ്യുന്നതായാൽ ഇവർക്കു മുമ്പുണ്ടായിരുന്നതു
തന്നെയാണ് തമ്മിൽ ഭേദമെന്നു രണ്ടാൾ
ക്കും വേഗത്തിൽ ബോദ്ധ്യമാകും' എന്നാകു
ന്നു ആയാൾ പറയുന്നത്. ഈ രണ്ടഭിപ്രാ
യങ്ങളേയുംപ്പറ്റി ഓരോ മനോരാജ്യം വിചാ
രിച്ചുകൊണ്ട് ഒരു ദിവസം ഞാനെന്റെ ക
സേലമേൽ ഇരിയ്‌ക്കുന്നതിന്നിടയിൽ അറിയാ
തെ ഒന്നു മയങ്ങിപ്പോയി. ഈ മയക്കത്തിൽ
ഞാൻ താഴെ വിവരിയ്‌ക്കുംപ്രകാരം ഒരു സ്വ
പ്‌നം കാണുകയും ചെയ്‌തു.

ഭൂമിയിലുള്ള എല്ലാ ജനങ്ങളും അവ
രവർക്കുള്ള സങ്കടങ്ങളെല്ലാം ഒരു ദിക്കിൽ
കൊണ്ടുവന്നു കൂട്ടട്ടെ' എന്നു സ്വർഗ്ഗലോകത്തു
നിന്നു ദേവേന്ദ്രന്റെ ഒരു വിളംബരം. ഈ
ആവശ്യത്തിലേയ്‌ക്ക് ഒരു വലിയ മൈതാനം
അവിടുന്നു തന്നെ കല്‌പിച്ചു നിശ്ചയിച്ചിരിയ്‌ക്കു
ന്നു. ഞാൻ ഈ മൈതാനത്തിന്റെ നടു
വിലാണ് നില്‌ക്കുന്നത് എന്നാണ് എനിയ്‌ക്കു
തോന്നിയത്. മനുഷ്യരെല്ലാം അവരവർ വ
ളരെ കാലമായി സഞ്ചയിച്ചു വെച്ചിട്ടുള്ള
ദുഃഖങ്ങളെല്ലാം കെട്ടി മാറാപ്പാക്കിയെടുത്തു
കൊണ്ടുവന്ന് ആ മൈതാനത്തിൽ ഒരു ദി
ക്കിൽ കൊണ്ടങ്ങിനെ കൂട്ടിത്തുടങ്ങി. ഈ
ശോകരാശി പിന്നെപ്പിന്നെ വർദ്ധിച്ചു മേഘ
മാർഗ്ഗം കവിയുമാറുയരമുള്ള ഒരു വലിയ ക
ന്നായിത്തീർന്നു.

അവിടെ കൂടിയിരുന്ന ആളുകളുടെ
കൂട്ടത്തിൽ ജനങ്ങളെക്കൊണ്ട് അവരവരു
ടെ സങ്കടങ്ങളെല്ലാം ആ മൈതാനത്തിൽ
കൊണ്ടുകൂട്ടിയ്‌ക്കുന്ന കാര്യത്തിൽ വളരെ ഉ
ത്സാഹിച്ചുകൊണ്ട് ഒരു സ്‌ത്രീയുണ്ടായിരുന്നു
. ഇവൾ വളരെ മെലിഞ്ഞിട്ടാണ്. വളരെ
ഉലഞ്ഞിട്ടൊരു വസ്‌ത്രമണ് ധരിച്ചിരിയ്‌ക്കുന്ന
ത്. ഈ വസ്‌ത്രത്തിന്മേൽ അനേകം ഭൂത
പ്രേതപിശാചങ്ങളുടെ ചിത്രം നെയ്‌തുചേ
ർത്തിട്ടുണ്ട്. വസ്‌ത്രം കാറ്റുകൊണ്ടൊന്നിളകു
ന്ന സമയം ഈ ഭയങ്കരരൂപങ്ങളെല്ലാം ജ
നങ്ങൾക്കു കാണുമാറാകുന്നു. അവളുടെ ക
യ്യിൽ ചെറിയ സാധനങ്ങളെ വളരെ വലു
താക്കിക്കാട്ടുന്ന ഒരു ഭൂതക്കണ്ണാടിയും ഉണ്ടാ
യിരുന്നു. അവളുടെ മുഖഭാവം ഒട്ടും പ്രസ
ന്നമായിട്ടല്ല തോന്നിയത്. അന്വേഷണ
ത്തിൽ അവളുടെ പേര് 'മായ' യെന്നാണെ
ന്നെനിയ്‌ക്കു മനസ്സിലായി. ഇവളാണ് മു
മ്പിൽ ചാടിവീണ് എല്ലാവരുടെയും അരി
കെച്ചെന്ന്, അവരവരുടെ ഭാണ്ഡമെല്ലാം
കെട്ടുന്നതിൽ സഹായിച്ച്, അതെല്ലാം അ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/10&oldid=165573" എന്ന താളിൽനിന്ന് ശേഖരിച്ചത്