ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൦ മംഗളോദയം ത്തിയില്ലാതായി.അവളും മറ്റെ കുട്ടികളും ശണത്തിൽ വേർ പിരിഞ്ഞു പോയി .എങ്കിലും അവർ എന്റെ കണ്ണിൽ നിന്ന് മായുന്നതിനു മുമ്പ് ചില മുകുവന്മാർ അവരെ ബോട്ടുകളിൽ കയറ്റി രക്ഷപ്പെടുത്തി.അവർ രക്ഷപ്പെട്ടു എന്നു കണ്ടപ്പോൾ എന്റെ അധീനത്തിലുള്ള കുട്ടികളെ രക്ഷിപ്പാൻ വേണ്ടി ഞാനും തിരകളോടും പൊരുതി തുടങ്ങി,കുറെ കഴിഞ്ഞപ്പോൾ ചില കപ്പല്കാർ ഞങ്ങളെയും രക്ഷപ്പെടുത്തി.അവർക്കു എന്നെ പരിചയമുണ്ടായിരുന്നതു കൊണ്ടു ഞങ്ങളെ ആധരവോടുകൂടി സല്കരിച്ചു.വേടുന്ന സഹായങ്ങൾ ഒക്കെ ചെയ്തുത്തന്നു.മധുരയിൽ കൊണ്ടാക്കി.കടലിൽ വെച്ചു പിരി‌ഞ്ഞതിൽ പിന്നെ ഭാര്യയുടെയോ മൂത്തമകന്റെയോ യാതൊരു വർത്തമാനവുമില്ലാ.എന്റെ ആകെയുള്ള സധാനം ആയിത്തീർന്ന ഇളയ മകനു ഏകന്ദേശം പതിനെട്ടു വയസ്സായപ്പോൾ തന്നെ ജേഷ്ടന്റെയും അമ്മയുടെയും വർത്തമാനത്തെ പറ്റിയുള്ള അന്വേണം തുടങ്ങി.ഭൃത്യനും അവന്റെ ജേഷ്ഠനെ കാണ്മാനുള്ള ആഗ്രഹം നിമ്മിത്തം അവനെ അന്വേഷിപ്പാൻ പുറപ്പെട്ടു.,ഇങ്ങനെ ആ മകനും എന്നെ പിരിഞ്ഞിട്ടു.കൊല്ലം ഏഴായി ഞാൻ അഞ്ചുകൊല്ലത്തോളം ആയി അയാളെ അന്വേഷിച്ചു നടക്കുകയാണു,സിലോണിലും അതിനടുത്ത രാജ്യങ്ങളിലും മുഴുവൻ തിരഞ്ഞു.ഒരു വർത്തമാനവും അറിഞ്ഞില്ല. ഒടുക്കം ബുദ്ധിശയിച്ച് സ്വരാജ്യത്തേക്ക്,മടങ്ങിപ്പോകും വഴിയ്ക്കു ഈ രാജ്യത്തും അന്വേഷിക്കാമെന്ന് വെച്ചു ഇവിടെ വന്നതാണ്.ഇന്നതോടു കൂടി എന്റെ കഥയും അവസാനിക്കാറായി.ഭാര്യയും മക്കളും ജീവിച്ചിരുക്കുന്നുണ്ടെന്നുറിഞ്ഞാൽ എനിക്കു സമാധാനത്തോടുകൂടി മരിക്കാമായിരുന്നു.ദൈവേചപോലെ വരട്ടെ. ഇവിടെവെച്ചു രാമനാഥൻ തന്റെ വ്യസനകരമായ ജീവചരിത്രത്തെ അവസാനിപ്പിച്ചു. പുത്രസ്നേഹം നിമത്തം ആപത്തിലകപ്പെട്ട പിതാവിങ്കൽ മാനാപുരം രാജാവിനു വളരെ ദയ തോന്നി.അയാൾക്കു മാപ്പു കൊണ്ടുക്കുന്നത് നിയമത്തിനു വിരോധമില്ലായിരുന്നുവെങ്കിൽ തനിക്കു വളരെ സന്തേഷമായിരുന്നു വെന്നും ഒരു രാജാവിന്റെ നിലയിൽ താൻ‍ ചെയ്തിട്ടുള്ള സത്യത്തിനു വിരോധമായി യാതൊരു പ്രവർത്തിയും തനിക്കു ഒരുകാലത്തും ചെയ്യാൻ പാടില്ലെന്നും രാജാവു കല്പിച്ചു എങ്കിലും പിഴ അടയ്ക്കുന്നതിനു വയ്കുന്നേകരം വരെ അവധികൊടുത്തു.മധരയും മാനപുരവും രാജാക്കന്മമാർക്കു തമ്മിലുള്ള വൈരം നിമ്മിത്തം മധുരരാജ്യക്കാർ ആരെങ്കിലും മാനപുരത്തു ചെന്നാൽ ആയിരം വരാഹൻ പിഴ അടയ്ക്കണമെന്നും അതു ചെയാത്ത പക്ഷം ജീവനാഷത്തിനെണ്ടയാകുമെന്നും ഉള്ള നിച്ചയം സാധുവായ രാമനാഥൻ അറിഞ്ഞിരുന്നുവെങ്കിൽ കൂന്നിൽ മേൽ കുരു പോലെയുള്ള ഈ ആപത്തിൽ അകപ്പെടില്ലായിരുന്നു. അന്നു വൈകുന്നേരം വരെ അവധിക്കിട്ടിയതുകൊണ്ടു രാമനാഥനു യാഥൊരു സമാധാനവും ഉണ്ടായിരുന്നില്ല.അയാൾക്കു മാനപുരത്തിൽ ആരായിട്ടും പരിയം ഇല്ലാതിരുന്നതിനാൽ പിഴ അടയ്കുന്നതിനുള്ള പണം കൊണ്ടുപ്പാൻ അവിടെ ഒരുവൻ ഉണ്ടാകുമെന്നു വിചാരിപ്പാൻ തരമില്ലോ .നിർഭാഗ്യവനായ അയാൾ ബുദ്ധി ശയത്തോടു കൂടി ജേലരുടെ പിന്നാലെ രാജസനിധിയിൽനിന്നുപോയി തനിയ്ക്കു മാനപുരത്തു ഒരാളായിട്ടും പരിചയമില്ലന്നാണല്ലോ രാമനാഥവൻ വിചാരിച്ചിരുന്നത് പക്ഷെ അയാൾ അന്വേഷിച്ചിരുന്നു രണ്ടു മക്കളും ഭാര്യയും അവിടെത്തന്നെ ഉണ്ടായിരുന്നു.രാമനാഥൻ മക്കൾ ആക്രിതികൊണ്ടു മാത്രമല്ല യോജിച്ചിരുന്നൊള്ളു അവർ രണ്ടു ആളുടെയും പേരും രാമകൃഷ്ണൻ എന്നു ആയിരുന്നു.പ്രിത്യമാരായിരുന്ന കൂട്ടികൾ രാമധാസമാർ ആയിരുന്നു.തന്റെ ഇളയ മകനെ അന്വേഷിപ്പാൻ രാമനാഥൻ മാനപുരത്തു എത്തിയ ദിവസം തന്നെ ആ ഇളയ മകനും ഭ്രിത്യനായ രാമഥാസനും അവിടെ എത്തീട്ടുണ്ട് ഇവരും മധുരക്കാരായിരുന്നതു കൊണ്ടു രാമനാഥനെ പോലെ അപകടത്തിൽ പെടുകയായിരുന്നു.പക്ഷെ രാമകൃഷ്ണൻ ഒരു സനേഹിതനെ കണ്ടെത്തി മധുരക്കാരനും വൃധനുമായ ഒരു കച്ചവ‌ടക്കാരനു പറ്റിയ കഷ്ടാവസ്തയെ ആ സ്നേഹിതൻ രാമകൃഷ്ണനെ ധരിപ്പിച്ചു.മധുരക്കാരനാണെന്നു പുറത്തു പറയരുത്തെന്നു ഉപദേഷിച്ചു.തന്റെ സ്വദേഷിയനായ ഒരുവന്റെ കഷ്ടകാലത്തെ പറ്റി രാമകൃഷ്ണനു വളരെ വ്യസനം തോന്നിയെങ്കിലും നിർഭാഗ്യവാനായ ആ സാധു തന്റെ പിതാവാണെന്നു അയാൾ സ്വപ്നത്തിലും കൂടി വിചാരിച്ചുരുന്നില്ല.

രാമനാഥന്റെ മൂത്ത മകനായ മാനപുരം രാമകൃഷണ്ൻ (ജേഷ്ടാനുജൻന്മാർ തമ്മിൽ‌ മാറാധിരുപ്പനാണ് ഇങ്ങനെ പറയുന്നത്) മാനപുരത്തു താമസമായിട്ടു ഇരുപതു കൊല്ലമായിരിക്കുന്നു.അയാൾ വലിയ ധനികനായിരുന്നതു കൊണ്ടു തന്റെ അച്ചന്റെ പിഴ അടയ്ക്കുവാൻ ധാരാളം പ്രാപ്തനായിരുന്നു.പക്ഷെ അയാൾക്കു അച്ചനെ പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല,ഈ രാമകൃഷ്ണനും അമ്മയും കടലിൽ നിന്ന് രക്ഷപ്പെട്ട കാലത്ത് ഇയാൾ ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/131&oldid=165591" എന്ന താളിൽനിന്ന് ശേഖരിച്ചത്