ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംശയിക്കുന്നത്. എന്തെന്നാൽ സംസ്കൃഭാഷയിലോ ഇന്ത്യയിലുള്ള വേറെ ഭാഷയിലോ ഇല്ലാത്തവയായ അനേകം നവീന ശാസ്ത്രങ്ങളിലെ സാങ്കേത്കശബ്ദങ്ങൾ ആ നിഘണ്ഡുവിൽ കാണുന്നതാണ്. ആ വക ശാസ്ത്രങ്ങളുടെ സ്വരൂപജ്ഞാനം കൂടാതെ എങ്ങിനെയാണ് തൽസംബന്ധമായിട്ടുള്ള ശബ്ദങ്ങൾക്കു തക്കതായ മലയാള പദങ്ങളെ തർജ്ജമക്കാരൻ സൃഷ്ടിക്കുന്നത്. എങ്ങിനെയാണ് അവയുടെ അർത്ഥം ശരിയായി വിവരിച്ചുകാണിക്കുന്നത്? മേൽപ്പറഞ്ഞ ഇംഗ്ലീഷ് നിഘണ്ഡു തർജ്ജമ ചെയ്യുന്നതിനു സഭ ആവശ്യപ്പെട്ടിട്ടുള്ള മഹാന്മാരിൽ പലരും ഇംഗ്ലീഷ്ഭാഷയിൽ വിദ്വത്തം സമ്പാദിച്ചിട്ടുള്ളവർ തന്നെയാണ്. പക്ഷെ അവർ കേൾക്കുകപോലും ചെയ്യാത്ത ശാസ്ത്രങ്ങളെയും മറ്റു വിഷയങ്ങളെയും സംബന്ധിച്ച് അനവധി ശബ്ദങ്ങൾ അതിൽ കാണുന്നതാകുന്നു. ഇക്കാര്യത്തിൽ ആശ്ചര്യപ്പെടുവാനൊന്നുമില്ല. എന്തെന്നാൽ പദങ്ങളുടെ വ്യാപാരം പദാർത്ഥങ്ങളെ പ്രകാശിപ്പിക്കുകയാണല്ലോ. മേൽപറഞ്ഞവിധമുള്ള ശാസ്ത്രീയ ശബ്ദങ്ങളെകൊണ്ടു പ്രകാശിപ്പിക്കുന്ന പദാർത്ഥങ്ങളുടെ സ്വരൂപജ്ഞാനമുണ്ടാകുന്നതിനുള്ള യോഗ്യതയും അപ്രകാരമുള്ള ജ്ഞാനത്തെ അടിസ്ഥാനമാക്കി അസംഖ്യം വലിയ കാര്യങ്ങളെ ചെയ്വാനുള്ള ശക്തിയും മലയാളിസമുദായത്തിന് അനവധി കാലത്തേക്കുണ്ടാകുന്നതല്ല. അപ്പോൾ ആ അവസ്ഥ സിദ്ധിക്കുന്നതിനു വളരെ മുമ്പു തന്നെ ആ വക ശബ്ദങ്ങളെ മാത്രം റിക്കാർട്ടാക്കുവാൻ ശ്രമിച്ചിട്ടെന്താണ് പ്രയോജനം. പിന്നെ, നമുക്ക് ഒരു വിധത്തിലും ഒരിക്കലും ഉപയോഗമായി തീരാത്ത ആചാരവിഷയമായും മറ്റുമുള്ള അസംഖ്യപദങ്ങളേയും ഭാഷപ്പെടുത്തേണ്ടതായി വരും. അതുകൊണ്ടും വലിയ പ്രയോജനം കാണുന്നില്ല. അതിനുപുറമെ, മേൽപറഞ്ഞ ഇംഗ്ലീഷ് ഡിക്ഷണറി മേലിലും നിലനിൽക്കുന്ന ഒരു ഗ്രന്ഥമാകുന്നു. വേണ്ടിവരുന്നതായാൽ അതിനെ ഭാഷപ്പെടുത്തേണ്ട ഭാരം നമ്മുടെ ഇനിയത്തെ തലമുറക്കായി നീട്ടിവച്ചാൽ അതുകൊണ്ട് ഒരു വൈഷമ്യം വരുവാനില്ല. ഭാഷാഭിവൃദ്ധിക്കായിക്കൊണ്ട് ഇപ്പോൾ നാം അവശ്യം ചെയ്യേണ്ടതായ കാര്യങ്ങൾ വേറെ അനവധിയുണ്ടു താനും. നമ്മുടെ ഭാഷയിൽ ഇപ്പോൾ നാനാവിധമായി കിടക്കുന്നതും കാലം വൈകുന്തോറും നശിച്ചുപോകുന്നതുമായ നമ്മുടെ ഭാഷയിലുള്ള സ്വത്തിനെ നിലനിർത്തുവാൻ ശ്രമം ചെയ്യുന്നതാണ് നമ്മുടെ ഇപ്പോഴത്തെ ചുമതല.

ഭാഷാപോഷിണി സഭയുടെ മുഖ്യമായ ഉദ്ദേശം നമ്മുടെ ഭാഷയുടെ യോഗക്ഷേമവിചാരമാണ് എന്നു സിദ്ധമാകുന്നുണ്ട്. യോഗമെന്നത് അപ്രാപ്തമായിരിക്കുന്ന ആപേക്ഷിതവസ്തുവിന്റെ പ്രാപണമാകുന്നു: ക്ഷേമമെന്നതു സ്ഥിതമായിരിക്കുന്നതിന്റെ പരിപാലനം. യോഗക്ഷേമമെന്ന സമസ്തപദത്തിൽ യോഗശബ്ദമാണ് മുമ്പിട്ടു നിൽക്കുന്നതെങ്കിലും സ്ഥിതമായിരിക്കുന്നതിന്റെ പരിപാലനത്തെ ചെയ്തുകൊണ്ടുവേണം അപ്രാപ്തമായിരുിക്കുന്ന അപേക്ഷിതവസ്തുവിന്റെ ലാഭത്തെ ഇച്ഛിക്കുവാൻ എന്നുള്ളത് എല്ലാവർക്കും അനുഭവംകൊണ്ടു സിദ്ധമായിട്ടുള്ള സംഗതിയാകുന്നു. നോട്ടക്കുറവു നിമിത്തം പുല്ലുപിടിച്ചു കേടായിക്കിടക്കുന്ന ഒരു തോട്ടത്തെ വളങ്ങൾ ചേർത്തു വേണ്ടപോലെ രക്ഷിച്ചുകൊണ്ടുവരുന്നതിന്നു മുമ്പായി പുതിയതായ വേറൊരു തോട്ടത്തെ സമ്പാദിക്കുകയാണ് വേണ്ടത് എന്നു നല്ല കൃഷിക്കാരാരും അഭി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/196&oldid=165600" എന്ന താളിൽനിന്ന് ശേഖരിച്ചത്