ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാരം മുതൽ തറ വരെ ഒരു ഭാഗം , തറ മുതൽ ഉത്തരം വരെയുള്ള ഭിത്തി വേറൊരു ഭാഗം, ഉത്തരം മുതൽ താഴേയ്ക്കുവരെ മേപ്പുര മൂന്നാമത്തെ ഭാഗം, ഇവയിൽ അസ്തിവാരം മുതൽ തറ വരെയുള്ള ഭാഗത്ത് ഓരോ പടവുകൾക്കും പ്രത്യേകം പേരുക

ളുണ്ട്. ഭിത്തിയിന്മേലുള്ള സകല ദ്വാരങ്ങൾക്കും, അതിന്മേൽ പണി ചെയ്യപ്പെട്ടിട്ടുള്ള വിചിത്രശില്പവേലകൾക്കും പ്രത്യേകം പേരുകളുണ്ട്. അപ്രകാരം തന്നെ മേപ്പുരയുടെ പല അംഗങ്ങൾക്കും വെവ്വേറെ പേരുകൾ തച്ചന്മാർ കൊടുത്തിട്ടുണ്ട്. ഇനി ക്ഷേത്രാധികാരികളായിട്ടുള്ളവരെ എടുക്കുക. ൿേത്രത്തിലെ ഉടമസ്ഥന്മാരായിട്ട് ഊരായ്മക്കാരുമുണ്ടായിരിക്കും.കാര്യവിചാരത്തിനു യോഗിയാതിരി, തച്ചുടയകയ്മൾ, കോയ്മ, സമുദായം എന്നിങ്ങിനെ ഓരോ പേരുകളോടു കൂടിയ ഉദ്യോഗസ്ഥന്മാരും അവരുടെ കീഴിവ്‍ പാട്ടാമാളി, പട്ടോലമേനോൻ എന്നിങ്ങിനെയുള്ള സ്ഥാനങ്ങളോടുകൂടിയ ഉദ്യോഗസ്ഥന്മാരുമുണ്ടായിരിയ്ക്കും. ഇവർക്കെല്ലാവർക്കും പ്രത്യേകം ജോലികളും ഇവയ്ക്കു പ്രത്യേകം പേരുകളുമുണ്ട്. പിന്നെ ക്ഷേത്രസംബന്ധമായ വസ്തുക്കളുള്ള പ്രദേശത്തിനു ചേരിക്കലം എന്നൊരു ഭാഷ ചില ദിക്കിൽ പറഞ്ഞുവരുന്നുണ്ട്. ആ വക വസ്തുകള്ളെ കൃഷിചെയ്യുന്ന കുടിയാന്മാർക്കു ക്ഷേത്രസംബന്ധമായി ചില കൃത്യങ്ങളുണ്ട്. അനയ്ക്കും ഓരോരോ ശബ്ദങ്ങൾ ഉപയോഗിച്ചു വരുന്നു. ഇനി ക്ഷേത്രത്തിന്നകത്തു പ്രവൃത്തിയുള്ള ഇദ്യോഗസ്ഥന്മാരെപ്പറ്റി നിരൂപിയ്ക്കുക. അവരെ സാമാന്യേന മൂന്നുതരമായി വിഭജിയ്ക്കാം. ഒന്നാമതു ദൈവികകാര്യങ്ങളെ ചെയ്യുന്ന ബ്രാഹ്മണർ, രണ്ടാമതു ആ വക കാര്യങ്ങളെ നിർവ്വഹിക്കുന്നതിന്നു വേണ്ട പദാർത്ഥങ്ങളെ ഒരുക്കിക്കൊടുക്കുകയും മറ്റും ചെയ്യുന്ന അമ്പലവാസികൾ, മൂന്നാമതു കലശം മുതലായതിന്നുവേണ്ട പല സാമാനങ്ങളേയം ശേഖരിച്ചു കൊടുക്കുന്നതിന്നു അവകാശികളായ ശൂദ്രർ. ഇവരിൽ ദൈവിക കാര്യത്തിൽ മുഖ്യൻ തന്ത്രിയാകുന്നു. ബിംബപ്രതിഷ്ഥ, കലശം, ശുദ്ധി എന്നീ പ്രധാന കാര്യങ്ങളെ ചെയ്യുന്നതാണ് തന്ത്രയിടെ ജോലി. ഇവയെല്ലാം അനേകം ചടങ്ങുകളോടും അനേകം ഉപകരണങ്ങളോടും അനേകം പരികർമ്മികളുടെ സഹായത്തോടും കൂടി നിർവ്വഹിക്കേണ്ട കാര്യങ്ങളാകുന്നു. അവയ്ക്കോരോന്നിനും പ്രത്യേകം പേർ പറഞ്ഞുവരുന്നുണ്ട്. ദൈവികമായ സകല സംശയങ്ങളേയം തീർക്കുന്നതിനുള്ള അധികാരവും തന്ത്രിയ്ക്കാകുന്നു. ഇവയ്ക്കും പുറമെ കൊല്ലംന്തോറും ക്ഷേത്രത്തിൽ നടക്കുന്ന ഓരോ അടിയന്തരങ്ങൾക്കും തന്തേര് ചെയ്യേണ്ട കാര്യങ്ങൾ അനവധിയുണ്ട്. അവയ്ക്കും പേരുകൾ കൂടാതെ കഴിയില്ലല്ലോ. തന്ത്രി കഴിഞ്ഞാൽ പിന്നെ മേശ്ശാന്തി. ദിവസംപ്രതി നാലും അഞ്ചും നേരം പൂജകൾ നടത്തുന്നതിനുള്ള ഭാരം മേശ്ശാന്തിയ്ക്കാകുന്നു. അദ്ദേഹത്തിന്നും സഹായികളായിട്ടു വിളക്കുവെപ്പു, നിവേദ്യംവെപ്പു മുതലായ കാര്യങ്ങൾ ചെയ്യുന്നതിന്നു കീഴുശാന്തിക്കാരുണ്ടായിരിയ്ക്കും. അവരോരോരുത്തർക്കും പ്രത്യേകമുള്ള ഓരോ ജോലിയ്ക്കും അതാതിനെ സംബന്ധിച്ച് അവരവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വാക്കുകളുണ്ട്. അണ്പലവാസികളിൽതന്നെ പ്രവൃത്തിഭേദങ്ങളെ അനുസരിച്ച് പല ജാതിക്കാരുണ്ട്. അവാന്തരഭേദങ്ങൾ അവരിൽ അനേകം, അവയെ അനുസരിച്ച് ആചാരം മുതയായതിൽ ഈഷൽഭേദങ്ങൾ ഇവയെല്ലാം തിരിച്ചറിയുന്നതിന്നു പ്രത്യേകം പദങ്ങൾ വേണമല്ലോ. ഇങ്ങിനെ ഓരോ എനങ്ങളേയുമെടുത്തു നിഷ്കർഷിച്ചു നോക്കുന്നതായാൽ അതാതിനെ സംബന്ധിച്ച് അനവധി ശബ്ദങ്ങളെ ഇപ്പോഴും ഉപയോഗിച്ചു പോരുന്നതായി കാണാം. ക്ഷേത്രം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/198&oldid=165602" എന്ന താളിൽനിന്ന് ശേഖരിച്ചത്