ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടെ അശ്രാന്തപരിശ്രമംകൊണ്ടു സിദ്ധിച്ചിരിക്കുന്ന ചില തത്വങ്ങളെ ഭാഷ്യകർത്താവും ലോകഗുരുവും ആയ ശഹ്കരാചാര്യസ്വാമികളുടെ അനുഗാമികളായ കേരളീയ വിദ്വജ്ജനങ്ങൾക്കും ശ്രദ്ധാവഹമാക്കി തീർക്കുന്നതു അനുചിതമായിരിയ്ക്കയില്ലെന്നു വിശ്വസിക്കുന്നു. ഉപനിഷത്ത് എന്ന പദം പ്രാചീനഗ്രന്ഥങ്ങളിൽ മൂന്നു അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നുണ്ട്. (൧) ഒരു ഗൂഢമായ വാക്കു (൨) ഒരു ഗൂഢമായ ഗ്രന്ഥം(൩) ഒരു ഗൂഢമായ അർത്ഥം.1 (൧)"ന യാചേൽ" , യാചിക്കരുത് 2 സത്യസ്യ 'സത്യം', ബ്രഹ്മം സത്യത്തിനും സത്യമാണ്3 'തദ്വനം', സർവ്വപ്രാണികളാലും ഭജിക്കത്തക്കതായ വസ്തുവാണ് ബ്രഹ്മം,4 ഇത്യാദി വാക്യങ്ങളെ പ്രത്യേകിച്ചും 'ഉപനിഷത്ത്'എന്നു പറഞ്ഞുപോന്നു. ബ്രഹ്മത്തെ 'തദ്വനം ' എന്ന നാമത്താൽ ചിന്തിക്കേണ്ടാതണെന്നു ഉപദേശിക്കപ്പെട്ടിന്റെ ശേഷം, ശിഷ്യൻ പിന്നെയും 'ഉപനിഷദം ഭോ ബ്രൂഹി' ഹേ ഗുരോ! ഉപനിഷത്തിനെ ഉപദേശിച്ചാലും എന്നു അപേക്ഷിക്കുന്നു. അപ്പോ,"തേ ഉപനിഷൽ ഉക്താ", നിനക്കു ഉപനിഷത്ത് ഉപദേശിയ്ക്കപ്പെട്ടു, എന്നു ശിഷ്യരോടു പറയുന്നു.5 ഇങ്ങിനെ ഗൂഢമായ വാക്യങ്ങളുടെ കൂട്ടത്തിൽ "തജ്ജലാനീതി", അതിൽ ഉണ്ടായി. അതിൽ ലയിച്ചു. അതിനാൽ പാലിയ്ക്കപ്പെടുന്നു എന്നർത്ഥമുള്ള ഛന്ദോഗ്യോപനിഷദ്വാക്യവും,6 "നേതി നേതി" , ഇതല്ലാ ഇതല്ല എന്ന ബൃഹരാരണ്യകോപനിഷദ്വാക്യവും,7 'സർവ്വം ഖല്വിദം ബ്രഹ്മ', ആ കാണുന്ന സകലവസ്തുക്കളും ബ്രഹ്മം തന്നെ, എന്ന ഛാന്ദോഗ്യോപനിഷത്തിലെ വാക്യവും ഹൃദയാന്തസ്ഥിതനായ ഈ ആത്മാവു തന്നെയാകുന്നു ബ്രഹ്മം, എന്നര്ഡത്ഥമുള്ള മറ്റു വാക്യങ്ങളും ചേർക്കാം.10 (൨)ഇപ്പോൾ പ്രചാരമുള്ള ഉപനിഷൽഗ്രന്ഥങ്ങളേയും അവയ്ക്കും ആധാരമായിരിക്കുന്ന പ്രാചീനഗ്രന്ഥങ്ങളേയും 'ഉപനിഷത്തുകൾ ' എന്നു പറയാറുണ്ട്. ഇതിന്നുദാഹരണമായിട്ടു തൈത്തിരീയഗ്രന്ഥങ്ങളിൽ ഏതെങ്കിലും ഒരു ഭാഗം കഴിയുമ്പോൾ 'ഇതി ഉപനിഷിൽ എന്നു പറഞ്ഞിരിക്കുന്നതു കണക്കാക്കാം.

(൩) മേൽപ്പറഞ്ഞ രണ്ടർത്ഥങ്ങൾക്കു പുറമെ ഏതെങ്കിലും ഒരു വൈദികാചാരത്തിന്നോ വൈദിക സമ്പ്രദായത്തിന്നോ അപ്രത്യക്ഷമായ ഒരു ഗൂഢാർത്ഥം കൽപ്പിക്കുമ്പോൾ അതും ഉപനിഷത്ത് എന്നു തന്നെയാണ് പറഞ്ഞുപോന്നത്. യദേ വ വിദ്യയാ കരോത് ശ്രദ്ധടോപനിഷദാ തദേവ വീര്യവക്തരം യാതൊന്നാണ് ജ്ഞാന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/210&oldid=165615" എന്ന താളിൽനിന്ന് ശേഖരിച്ചത്