ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തോടും ശ്രദ്ധയോടും ഉപനിഷത്തോടും കൂടി ചെയ്യപ്പെടുന്നത് അതാകുന്നു അധികം ഫലപ്രദമായിട്ടുള്ളത്,11. ഇവിടെ ഉപനിഷത്ത് എന്നു പറഞ്ഞിര്ിക്കുന്നതു ഉദ്ഗീഥത്തിന്റെ രഹസ്യാർത്ഥമായ പ്രണവത്തെ സൂചിപ്പിച്ചിട്ടാകുന്നു. മേൽപ്പറഞ്ഞ മൂന്നർത്ഥങ്ങളിൽ "ഉപനിഷത്ത്" എന്ന പദത്തിന്നു ആദ്യമായ അർത്ഥം ഏതായിരുന്നു? ഇക്കാര്യത്തെപ്പറ്റി സൂക്ഷ്മമായും ദീർഘമായും ആലോചിക്കുമ്പോൾ ഗൂഢമായ വാക്യം എന്നായിരുന്നു അതിന്റെ പ്ാചീനമായ അർത്ഥം എന്നും ഗൂഢമായ ഗ്രന്ഥമെന്ന രണ്ടാമത്തെ അർത്ഥം ഈ ആദ്യമായ അർത്ഥത്തിൽനിന്നു പരിണമിച്ചതാണെന്നും ഗൂഢാർത്ഥം എന്ന മൂന്നാമത്തെ ഉപനിഷൽ പദാർത്ഥം മേൽപ്പറഞ്ഞ രണ്ടു അർത്ഥങ്ങളിൽ നിന്നുണ്ടായതാണെന്നും കാണാം. മൂന്നാമത്തെ അർത്ഥത്തെ ആദ്യാർത്ഥമായി കൽപ്പിയ്ക്കുവാൻ ആധുനികന്മാർക്കു ഒരു വാസനയുണ്ട്. രണ്ടാമത്തെ അർത്ഥം മാത്രമേ ഉപനിഷൽ പദത്തിനു ശരിയായ അർത്ഥമുള്ളു എന്നു പ്രായേണ ഒരു ധാരണയും ഉണ്ട്. എന്നാൽ ഇതുരണ്ടും അത്ര ശരിയാണെന്നു തോന്നുന്നില്ല. ഉപനിഷത്തുകളിൽ പ്രസ്താവിച്ചിരിക്കുന്ന ആത്മതത്വം മുതലായ സിദ്ധാന്തങ്ങൾ പ്രഥമമായി യാജ്ഞവൽക്യപ്രഭൃതികളായ അപൂർവ്വം ചില ബ്രാഹ്മണരുടെ ഇടയിലാണ് ഉദിച്ചത് എങ്കിലും ക്ഷത്രിയന്മാരാണ് ആ സിദ്ധാന്തങ്ങളെ പ്രധാനമായി പോഷിപ്പിച്ചിരുന്നതെന്നും യജ്ഞാദി കർമ്മങ്ങളിൽ മുങ്ങിക്കിടന്നിരുന്ന ഭൂരിപക്ഷം ബ്രാഹ്മണസമുദായം ഈ ഗൂഢസിദ്ധാന്തങ്ങളെ രാജർഷികളിൽനിന്നു പഠിച്ചു തങ്ങൾ അനുഷ്ഠിച്ചുപോന്ന കർമ്മമാർഗ്ഗത്തിനു ഓരോ ഗൂഢാർത്ഥം കൽപ്പിച്ചു എന്നു ഓർക്കുമ്പോൾ മേൽപ്പറഞ്ഞ അർത്ഥപരിണാമക്രമം അത്ര ക്ലിഷ്ടമല്ലെന്നും അറിയാറാകും. ഇക്കാര്യത്തിൽ ഏറ്റവും ആശ്ചര്യകരമായ സംഗതി ബ്രാഹ്മണർതന്നെ മേൽപ്പറഞ്ഞ ക്ഷത്രിയമാഹാത്മ്യത്തെ സമ്മതിക്കുന്നു എന്നുള്ളതാണ്. ഇതിനെപ്പറ്റി അർവ്വചിനന്മാരായ ഭൂദേവന്മാർക്കു വല്ല അനൗചിത്യവും തോന്നുവാൻ ഇടയുണ്ടെങ്കിലും കുറേ വിസ്താരമായി പറയുന്നത് അടുത്ത അവസരത്തിലാവാമെന്നു വച്ച് തൽക്കാലം നിർത്തുന്നു. പള്ളിയിൽ കൃഷ്ണമേനോൻ, ബി.എ, എൽ.ടി ബാണയുദ്ധം മക്കത്തക്കമുരാന്തകോദ്യമഗിരാസാർദ്ധം ചമൂമണ്ഡലൈ രുൾക്കോപപ്രസരേണയാദവങടാ നിർവ്യാജവീര്യോൽബണാ ഉഗ്രാധിഷ്ഠിതഗോപുരംബലിസുത ശ്രീമൽഭുജാപാലിതം പ്രക്ഷോഭത്തൊടുചെന്നുശോണിതപുരം കുത്തിത്തകർത്തീടിനാർ

ഘോരാത്മാബാണനപ്പോൾ നിജമണിനഗവൃഷ്ണിഭിർഭങത്യമാനാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/211&oldid=165616" എന്ന താളിൽനിന്ന് ശേഖരിച്ചത്