ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൧

പുരത്തിൽ പാർക്കുന്ന സോദരിയെ കാണുവാൻ ഭാരതിയമ്മപോയിട്ടുണ്ടന്നു പത്തു ദിവസം താമസമുണ്ടെന്നും മകൾ പോയിട്ടില്ലെന്നും ഉള്ള വിവരം പ്രഭുവും ഭൃത്യനും അന്വേഷിച്ചറിഞ്ഞു.എത്രസൂക്ഷിച്ചുനോക്കിയാലും വ്യാജം മനസ്സിലാക്കുവാൻ കഴിയാത്തതും മെഴുകൊണ്ടുണ്ടാക്കിയതുമായ ഒരു ക്രിത്രിമമുഖം ധരിച്ചു ഒരു കിഴവിയുടെ വേഷമായി ഒരുദിവസം സന്ധ്യ കഴിഞ്ഞ ഉടനെലവണൻ വിധവയുടെ വീട്ടിൽ ചെന്നു മകൾഭാർഗ്ഗവിയും അവളുടെ പരിചാരികയും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. ഭാരതിയമ്മ വർദ്ധമാന പുരത്തു നിന്നുമടങ്ങി വരുന്ന വഴിക്ക് പെട്ടെന്ന് ഒരു സുഖക്കേട് ഉണ്ടാകയാൽകുറച്ചകലെ ഒരു സത്രത്തിൽ കയറിക്കിടന്നു എന്നും , മകളെ ഉടനെകൂട്ടികൊണ്ടു വരുവാൻ തന്നെ പറഞ്ഞയച്ചിരിയ്ക്കുകയാണെന്നും ലവണക്കിഴവി അറിയിച്ചു . ഭാർഗ്ഗവിയും പരിചാരികയും ആ കിഴവിയോടു കൂടി ഉടൻ പുറപ്പെട്ടു . ഒരു ജടുക്കു വണ്ടി ആ കിഴവിതന്നെ കൊണ്ടുചെന്നിട്ടുണ്ടായിരുന്നു. വണ്ടി അനേകം ഇടവഴികളിലും തെരുവീഥികളിലും ഓടിച്ചു ഒടുവിൽ ഒരു വലിയ പടിവാതിൽക്കൽ നിർത്തി . ദേഹവും മുഖം മിക്കതും ഒരു വസ്ത്രം കൊണ്ടുമൂടി ഉയരം ഏറിയ ഒരാൾ അവരെ സൽക്കരിയ്ക്കാൻ പടിവാതില്ക്കൽ നിന്നിരുന്നു. വണ്ടിയിലുള്ളവർ ഇറങ്ങിയ ഉടനെ വണ്ടി അതിവേഗം ഓടിച്ചുപോയി. സ്ത്രീകൾ രണ്ടുപേരും ആ അപരിചിതന്മാർ കാണിച്ചവഴിയിൽക്കൂടി നടന്നു. ലവണൻ അവരെ കുടുസ്സായും തിരിഞ്ഞുതിരിഞ്ഞുപോകുന്നതായുംഉള്ള ഒരു കോണികയറി ഭാരതിയമ്മ കിടക്കുന്ന മുറിയിലേയ്ക്കാണെന്ന് പറഞ്ഞുകൊണ്ടുപോയി സ്ത്രീകൾ വെളിച്ചം കൂടാതെ നടക്കില്ലെന്നു ശാഠ്യം പിടിച്ചപ്പോൾ ലവണൻ പരിചാരികയേയും പ്രഭു ഭാർഗവിയേയും എടുത്തുകൊണ്ടു കോണികയറി.ഭിത്തിയിൽ ആണി തറച്ചിട്ടുള്ളത് കണ്ടുവെന്നു മുമ്പുപറഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് കിഴവി ലവണനായത്. വെൺമാടത്തിൽ കയറിയതിന്നുശേഷം അതിന്റെമൂലയ്ക്കലുള്ള ഒരു ചെറിയ തറയുടെ സമീപത്തുചെന്ന് ഒരുകല്ലിൽ പതിച്ചിട്ടുള്ള ഇരുമ്പുതകിട് ഒന്നമർത്തി. ഉടനെ ഒരു പിച്ചളമൊട്ടുകണ്ടു. ആ മൊട്ട് അയാൾ പിടിച്ചു തിരിച്ചപ്പോൾ കല്ലുകൊണ്ടുകെട്ടിയകൈവരിയുടെ ഏതാനും ഭാഗം പിന്നാക്കം ചെരിഞ്ഞു. അവിടെ ഒരു ഒളിവാതിൽകണ്ടു. ശില്പവിദ്യയിയുടെ നൈമുണ്യത്താൽ വാതിൽ അടയ്ക്കുമ്പോൾ അതു ബാക്കിയുള്ളകൈവരിയുടെ മുറിച്ചിലില്ലാത്ത ഒരാശമായിട്ടെ തോന്നുള്ളു. ഒളിവാതിൽ തുറന്നു കീൾപ്പോട്ടിറങ്ങി ഒരു ചെറിയ മുറിയിലെത്തി. ആ മുറിയ്ക്കു ൩ വാരയിലധികം ചതുരമില്ല.ഭാർഗ്ഗവിക്കു തീരെ ബോധമില്ലായിരുന്നു. ലക്ഷ്മിദാസൻ കുറെ വെള്ളം മുഖത്ത് തളിച്ചുവീശിയപ്പോഴാണ് ബോധം വന്നത്. ലക്ഷ്മിദാസൻ ഉ‌ടനെ ലവണനോ‌ടു താൻ കുറച്ചുനേരത്തേക്ക്ഇവിടുന്നു പോകുന്നതാണ് നല്ലത് എന്നും ഈ പരിചാരികയുടെ നിലവിളി കേട്ട് വല്ലവരും എത്തുന്നതിനെ കാക്കേണ്ടതാണെന്നും പറഞ്ഞു. അപ്രകാരം അയാൾ പുറത്ത് പോന്നു വസ്ത്രങ്ങളും മറ്റും വൈക്കോലിനുള്ളിൽ വച്ചു കിടക്കുമ്പോഴാണു ഞാൻ ആദ്യം അങ്ങോട്ടു ചെന്നത്. ഭിത്തിയിൽ രാത്രിമുഖം തൂക്കിട്ടുള്ള കഥ തൽക്കാലം ലവണൻ മറന്നു പോയി. പിറ്റന്നാൾ ഞാൻ ചെന്നതും പരിഭ്രമിച്ച് ഇറങ്ങിപ്പോകുന്നതും കണ്ടപ്പോഴാണ് അയാൾക്ക്അത് ഓർമ്മയുണ്ടായത്. ഉടനെ എടുത്തു മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/221&oldid=165626" എന്ന താളിൽനിന്ന് ശേഖരിച്ചത്