ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൨ മംഗളോദയം

റ്റി. പതക്കം വീണുപോയത് അവരറിഞ്ഞിട്ടുണ്ടായിരുന്നില്ല. വീരപ്പൻ രണ്ടാമത് ഗോപുരത്തിൽ ചെന്നപ്പോൾ പ്രഭുവിനെ കണ്ടുമുട്ടിയതുകൊണ്ടാണു തലയ്ക്കു തട്ടു കൊള്ളേണ്ടതിന്നും ഉടമ്പടി സ്വീകരിക്കേണ്ടതിന്നും കുറ്റത്തിൽ പെടേണ്ടതിന്നും സംഗതിയായത്. കുറ്റക്കാരുടെ വായ്മൊഴി റിക്കാട്ടാക്കി യതിന്നു ശേഷം മജിസ്ത്രേട്ടും ഞാനും ചില പോലീസ്സുകാരും കൂടി ഗോപുരത്തിൽ ചെന്ന് അതിൽ കിടന്നു കഷ്ടപ്പെട്ടിരുന്ന സ്ത്രീ കളെ പുറത്തിറക്കിക്കൊ​​ണ്ടു പോന്നു. ഭാരതിയമ്മ വീട്ടിൽ മടങ്ങി വന്നപ്പോൾ മകളേയും ദാസിയേയും കാണാഞ്ഞിട്ട് അന്വേഷിച്ചു യാതൊരു വിവരവും കിട്ടാതെ വ്യസനിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവരെ വീട്ടിൽ കൊണ്ടുചെന്നാക്കിവിവരം ഗ്രഹിപ്പിച്ചത്. എന്റെ ഇക്കാർയ്യത്തിലുള്ള ശ്രമം മകൾ പറഞ്ഞു കേട്ടപ്പോൾ ഭാരതിയമ്മയുടെ മുഖത്തു സ്ഫുരിച്ചിരുന്ന സ്നേഹവിശ്വാസ ബഹുമാനവാത്സല്യാദികൾ സാമാന്യത്തിലധികം സന്തോഷിപ്പിച്ചു. അവരെ കൂടെക്കൂടെച്ചെന്നു കാണണമെന്നും ഞാനവരുടെ ഉത്തമമിത്രമാണെന്നു കരുതുവാൻ അപേക്ഷയുണ്ടെന്നും. എന്നോടു പറഞ്ഞു. ലക്ഷ്മീദാസൻ മുതൽപേർ ഇപ്പോൾ ശിക്ഷ അനുഭവിച്ചു വരുന്നു. ഞാൻ ഭാരതിയമ്മയുടെ വീട്ടിൽ നിത്യനായിത്തീർന്നിരിക്കുന്നു. ശേഷം ചിന്ത്യം.

                                                                                               കെ. ഗോവിന്ദമേനോൻ

ഫലസിദ്ധി

൨൩൩

സകല പ്രവൃത്തികളും ഫലസിദ്ധിക്കുവേണ്ടിയാണെന്നു നിർവ്വിവാദമായ ഒരു സം ഗതിയാണ്. അങ്ങിനെയുള്ള പ്രവൃത്തി ഒന്നും കൂടാതെ ഒരു സമയവും ഒരുവനെയും കാണുന്നില്ല എന്നുള്ളതിലും വിവാദമില്ല. ഫലം സിദ്ധിപ്പാനുള്ള മാർഗ്ഗം ഗ്രഹിപ്പാനുള്ള ചു മതലയും അവരവർക്കു തന്നെ ഇരിക്കുന്നതാണ്. ഇതിൽ പലവിധത്തിലും പൂർവ്വാ ചാര്യന്മാർ ദുർവ്വാരമായി വാദിക്കുന്നുണ്ട്. പലവിധത്തിലും തെറ്റിദ്ധരിപ്പാൻ ധാരാളം മാർഗ്ഗമുണ്ടെന്നു സധൈര്യം പറയാം. തെറ്റിദ്ധരിപ്പോടുകൂടി പ്രവൃത്തിക്കുന്നവർക്കു ഫല പ്രാപ്തിയും പ്രായേണ പരുങ്ങലായി കലാശിക്കുന്നതാണ്. അതുകൊണ്ടു ഫലസിദ്ധി ക്കുള്ള മാർഗ്ഗത്തെയാണ് ഈ ലേഖനത്തിൽവിഷയമായി സ്വീകരിക്കുന്നത്. ചില ആചാര്യന്മാർ ദൈവത്തിങ്കൽ നിന്നാണ് ഫലസിദ്ധി എന്നു പറയുന്നു. ഒരു തരം കായ്ക്കൾ വേണ്ട കാലത്തു കഴിച്ചിട്ടു വേണ്ടതുപോലെ രക്ഷിച്ചാൽ അവ മുളച്ചു വളർന്നു പൂത്തു കായ്ക്കുന്നതുണ്ട്. പക്ഷെ എല്ലാബീജവും ഏകദാമുള മുതലായ വികാര ത്തെ പ്രാപിക്കുന്നില്ല. എന്നു മാത്രമല്ല ചലതുമുളക്കുന്ന സമയം മറ്റുചിലതു മുളച്ചു തുടങ്ങാതെ കാണുന്നു. ചിലതു തീരെ മുളക്കാതെയും കാണാറുണ്ട്. മുളച്ച കായകളിൽ

തന്നെ ചിലതു മുൻപു വളരുന്നു. ചിലതു പിന്നാലെ വളരുന്നു. ചിലതു ലേശം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/222&oldid=165627" എന്ന താളിൽനിന്ന് ശേഖരിച്ചത്