ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൯ വിധിച്ചിരിയ്ക്കുന്നു. പ്രധാനവിഷയങ്ങളിൽ യോജിയ്ക്കുന്നുണ്ടെങ്കിലും ഹൈന്ദവതത്വജ്ഞാനവിവിധശാഖകൾ, പ്രാപ്യപദത്തെ നിശ്ചയിയ്ക്കുന്ന സമ്പ്രദായങ്ങളിലും അവയെ പ്രാപിയ്ക്കാൻനിർദ്ദേശിയ്ക്കുന്ന മാർഗ്ഗങ്ങളിലും ഭേദിച്ചിരിയ്ക്കുന്നു. ഇതിന്നു കാരണം തത്വാനേഷണരീതികളിലുള്ള വ്യത്യാസമൊ, തത്വാന്വേഷകന്മാരുടെ ബുദ്ധിസംസ്കാരത്തിന്റെ ന്യൂനാതിരേകമോ അയിരിക്കാനേ തരമുള്ളു. പൂർവ്വഹിന്തുക്കളുടെ ഇടയിൽ പ്രപഞ്ചതത്വങ്ങളെ അന്വേഷിച്ചറിയുന്നതിന്നു ജീവിതകാലം മുഴുവനും വിനിയോഗിച്ചിട്ടുള്ളവർ പലരുമുണ്ടെങ്കിലും അവരിൽ പ്രധാനികൾ കപിലർ,പതഞ്ജലി, ഗൌതമൻ ,കണാദൻ, ജൈമിനി, വ്യാസൻ എന്നിവരാകുന്നു. ഇവർ ഏറിയ കാലം അന്വേഷിച്ചറിഞ്ഞിട്ടുള്ള സിദ്ധാന്തങ്ങളുടേയും അന്വേഷണമാർഗ്ഗങ്ങളുടോയും വിവരണത്തെയാണ് 'ഷഡ്ദർശന'ങ്ങളെന്നു പറഞ്ഞുവരുന്നത്. ഈ ഷഡ്ദർശനങ്ങൽക്കു പുറമേ ചാർവ്വാകാർശനം, ബൌദ്ധൗർശനം, ആർഹതദർശനം, രാമാനുജ ദർശനം, പൂർണ്ണപ്രജ്ഞൗർശനം, നകുലീശപാശുപതദർശനം, ശൈവൗദർശനം, പ്രത്യഭിജ്ഞാദർശനം, രസേശ്വരദർശനം, പാണിനീദർശനം എന്നിങ്ങിനെ പലേ ദർശനങ്ങളുമുണ്ട്. ഇവയ്ക്കു ഷഡ്ദർശനങ്ങളെഅപേക്ഷിച്ച പ്രാബല്യം കുറവാണ്. എങ്കിലും ഷഡ്ദർശനങ്ങളെപ്പറ്റി സാമാന്യമായയൊന്നാലോചിച്ചു കഴിഞ്ഞ ശേഷം ഇവയെപ്പറ്റിയും ചുരുക്കത്തിൽ വിവരിയ്ക്കേണമെന്നും വിചാരിയ്ക്കുന്നുണ്ട്.

ദർശനങ്ങൾ ആദ്യകാലത്ത് ഏതു വിധത്തിൽ പുറപ്പെട്ടുവെന്നറിയാനും അതിന്റെ ക്രമങ്ങളെ മനസ്സിലാക്കുവാനും വളരെ പ്രയാസമായിരിയ്ക്കുന്നു. 'ആദ്യത്തെ സൂത്രങ്ങൾ തന്നെയാണൊ ഇപ്പോൾ ദർശനങ്ങളിൽ കാണുന്നതെന്നതിനു യാതൊരു തെളിവുമില്ല. ഇപ്പോൾ കാണുന്നവ പുരാതനമെന്നു കരുതുന്നതായാൽതന്നെ ഒന്നു മറ്റൊന്നിൽ നിന്നു എത്ര കണ്ടു കടം മേടിച്ചിട്ടുണ്ടെന്നു നിജപ്പെടുത്തുവാൻ വിഷമമായിരിയ്ക്കുന്നു എന്ന ഡാക്ടർ ഗോൾഡ് സ്റ്റക്കരുടെ അഭിപ്രായത്തെ അഭിജ്ഞാന്മാരിൽ പലരും സമ്മതിയ്ക്കുന്നു. എങ്കിലും ഇവയിൽവെച്ച് ഏറ്റവും പുരാതനമായിട്ടുള്ളതു സാംഖ്യദർശനമാണെന്ന സംഗതിയിൽ ഭിന്നാഭിപ്രായമുള്ളതായിക്കാണുന്നില്ല. ലോകത്തിലുള്ള വസ്തുക്കളെ ഒന്നാമതായി വകതിരിച്ച്, അവയുടെ സൂക്ഷ്മസ്ഥിതികളെ അന്വേഷിച്ചിട്ടുള്ളതു കപിലനാകുന്നു. തത്വനിരൂപണത്തിനൊരുങ്ങുന്ന ഏവനും ഏതെങ്കിലും ഒരുവിധത്തിൽകപിലാചാര്യരേയും അദ്ദേഹത്തിന്റെ സാംഖ്യമതത്തെയും സംബന്ധിച്ചാലോചിക്കാതെ കഴികയില്ല. കപിലസിദ്ധാന്തത്തെ ഇന്ത്യയിൽനിന്നു പിത്തഗോറസ്സ് എന്ന യവനതത്വജ്ഞാനിഗ്രഹിച്ചു ഗ്രിസ്സിൽ പ്രചരിപ്പിച്ചു. പ്ലെറ്റൊ ഇതിനെ ഗ്രീക്കുതത്വജ്ഞന്മാരുടെ വഴിക്കഭ്യസിച്ചും അവിടെനിന്നു, ഗ്വാസ്റ്റിക്കസ് മതക്കാർ ഇതിനെ ഇജിപ്തിലെ തലസ്ഥാനനഗരിയായഅലക്സാൺട്രിയാവിൽ കൊണ്ടുപോയി. അവിടെനിന്നു യൂറോപ്പിൽ പ്രചരിച്ചു. ഇങ്ങിനെ ലോകത്തിൽ പ്രതിഷ്ഠ ലഭിച്ചിട്ടുള്ള സകല തത്വജ്ഞാനശാഖകളുടേയും പിതാവു കപിലാചാര്യരാകുന്നു.

സാംഖ്യമെന്നതിന്നു സംഖ്യയാനർവൃത്തം അതായതു സംഖ്യകൊണ്ടു നിശ്ചയിച്ചതു് എന്നും, വിചാരം ചെയ്തു തീർച്ചപ്പെടുത്തിയതു എന്നും അർത്ഥം പറയാം. സാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/229&oldid=165634" എന്ന താളിൽനിന്ന് ശേഖരിച്ചത്