ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൨ മംഗളോദയം ഷ്യം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ വിഞ്ജാനഭിക്ഷു കൃസ്താബ്ദം ൬-ാം നൂറ്റാണ്ടിൽ സംഖ്യാപ്രവചനഭാഷ്യമെന്ന ഒരു വ്യാഖ്യാനം എഴുതീട്ടുണ്ട്.ഇതിന്നു കപിലഭാഷ്യം,സാംഖ്യാഭാഷ്യം എന്നീപേരുകൾ കൂടി നടപ്പുണ്ട്.സംഖ്യാപ്രവചനം,തത്വസമാസം ഇവയുടെ കർത്താവു കപിലനല്ലെന്നു ചിലർ വാദിക്കുന്നുണ്ട്.ഇതു ശരിയോ ശരികേടോ എന്നു നിർണ്ണയിപ്പാൻ നിർവ്വാഹമില്ല.ശങ്കരാചാര്യ വേദാന്തഭാഷ്യത്തിൽ സാംഖ്യാസിദ്ധാന്തത്തെ ഖണ്ഡിയ്ക്കുന്ന അവസരത്തിൽ ഈശ്വകൃഷ്ണന്റെ സാംഖ്യാകാരിയെപ്പറ്റിയല്ലാതെ സാംഖ്യാപ്രവചനത്തെയോ തത്വമാസത്തെയോ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.കൃസ്താബ്ദം ൭-ാം നൂറ്റാണ്ടിൽ സംഖ്യകാരികയ്ക്കു വ്യാഖ്യാനമെഴുതിയ ഗൌഡപദനം മേല്പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളെപ്പറ്റി ശബ്ദിച്ചിട്ടില്ല.ഈ കാര്യത്തിൽ സാംഖ്യകാരിയുടെ മറ്റൊരു വ്യാഖ്യാനത്തെ മിഥിലയിലെ വാചസ്പതിമിസശ്രനും പത്താം നൂറ്റാണ്ടിൽ മൌനം ദീക്ഷിച്ചിരിക്കയാണ്. ഇതുകൊണ്ടക്കെ സാംഖ്യപ്രവചനസൂത്രത്തിന്റെയും തത്വസമാസത്തിന്റെയും കർത്താവു കപിലനല്ലെന്ന വാദത്തിനു തീരെ അടിസ്ഥാനമില്ലാതിരിക്കുന്നില്ലെന്നു നിർണ്ണയിക്കാം.ഗ്രന്ഥകർത്താവാരായിരുന്നാലും അതിനു അനിരുദ്ധനാൽ എഴുതപ്പെട്ടിട്ടുള്ള ഒരു ടീകകൂടിയുണ്ട്.ഈ അനിരുദ്ധൻ ,൧൨-ാം നൂറ്റാണ്ടിൽ ബുദ്ധമതം സ്വീകരിച്ച അനിരുദ്ധൻ തന്നെയോ എന്നു നിശ്ചയിക്കവയ്യാ.

ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ അശ്വഗതഗതഘോഷബോധിസത്വനാൽ നിർമ്മിക്കപ്പെട്ട ബുദ്ധചരിതകാവ്യത്തിൽ കപിലമതത്തെ വിസ്തരിച്ചു പ്രശംസിച്ചിട്ടുണ്ട്.

എം.എൻ.എൻ

                                                മലയാളനിഘണ്ഡു
                                                      (തുടർച്ച)                

ഇനി മലയാളരാജ്യത്താസകലം വ്യാപിച്ചു കാണപ്പെടുന്ന ജന്തുക്കളെയും സസ്യവർഗ്ഗങ്ങളേയും സംബന്ധച്ച ശബ്ദസമൂഹങ്ങളെ പറ്റിയാണ് പറയുവാനുള്ളത്.ആ രണ്ട് എനങ്ങളിലുമയി അനേകായിരം ജാതിഭേദങ്ങളും അവയിൽ,എല്ലാറ്റിനുമില്ലെങ്കിലും മിക്കതിന്നും പേരുകളുണ്ട്.പക്ഷെ ആ വക പേരുകളിൽ ചില്ലതെല്ലാം ചില ജാതിക്കാരുടെ ഇടയിൽ മാത്രമേ നടപ്പുള്ളു.അവയെ എല്ലാം ശേഖരിച്ചു ക്രമപ്പെടുത്തുന്നത് ഏറ്റവുമാവശ്യമാകുന്നു.പിന്നെ വൈദ്യശാസ്ത്രം,ജോതിശാസ്ത്രം,മന്ത്രവാദം എന്നിവയെ സംബന്ധിച്ചുപയോഗിക്കപ്പടുന്ന ശബ്ദങ്ങളും അസംഖ്യമുണ്ട്.അവയെയെല്ലാം അന്വേഷിച്ചു പിടിച്ചു ക്രമപ്പെടുത്തിവെക്കുന്നതും അത്യാവശ്യം തന്നെയാകുന്നു.

ഇതേവരെ നമ്മുടെ ഇടയിൽ ഓരോ സമുദായത്തിൽ മാത്രം അധികുപ്രചാരമുള്ളവയായ പദപ്രയോഗങ്ങളെപ്പറ്റി മാത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/232&oldid=165637" എന്ന താളിൽനിന്ന് ശേഖരിച്ചത്